സുധ | Sudha - ഇട്ടിത്തേയി (ഒരു നാടന്‍ കഥാഗാനം)
URL:http://sudhag.blogspot.com/2006/07/blog-post_05.html | Published: 7/6/2006 11:47 AM |
Author: സുധ |
അക്കരെ വീട്ടിലൊരിട്ടിത്തേയി
ഇക്കരെ വീട്ടിലൊരിട്ടിത്തുപ്പന്‍
ഒരു പിടിപ്പണം വാരി മടിയിലിട്ടു
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“മാമാങ്കം കാണാനും പോകാം തേയി?”
“ഞാനില്ല ഞാനില്ല തുപ്പനാരേ?”
“എന്തുകുറവാലേ പോരാത്തു നീ?”
“ചുറ്റിപ്പുറപ്പെടാന്‍ ചേലയില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
വടക്കേലെ കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോഴിക്കോട്ടങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും ചേലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ”
“എന്തുകുറവാലേ പോരാത്തു നീ?”
“കെട്ടിപ്പുറപ്പെടാന്‍ മാലയില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിഞ്ഞാറെക്കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോട്ടയത്തങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും മാലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ!“
“എന്തുകുറവാലേ പോരാത്തൂ നീ?”
“കേറിപ്പുറപ്പെടാന്‍ മഞ്ചലില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിക്കലെക്കണ്ടവും പണയംവച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
തൃശൂരങ്ങാടീച്ചെന്നു തുപ്പന്‍
വേണ്ടും തരത്തിലും മഞ്ചലേറി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനിതാ പോരുന്നു തുപ്പനാരേ!“
------------------------------
ഇക്കരെ വീട്ടിലൊരിട്ടിത്തുപ്പന്‍
ഒരു പിടിപ്പണം വാരി മടിയിലിട്ടു
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“മാമാങ്കം കാണാനും പോകാം തേയി?”
“ഞാനില്ല ഞാനില്ല തുപ്പനാരേ?”
“എന്തുകുറവാലേ പോരാത്തു നീ?”
“ചുറ്റിപ്പുറപ്പെടാന്‍ ചേലയില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
വടക്കേലെ കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോഴിക്കോട്ടങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും ചേലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ”
“എന്തുകുറവാലേ പോരാത്തു നീ?”
“കെട്ടിപ്പുറപ്പെടാന്‍ മാലയില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിഞ്ഞാറെക്കണ്ടവും പണയം വച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
കോട്ടയത്തങ്ങാടീച്ചെന്നുതുപ്പന്‍
വേണ്ടും തരത്തിലും മാലവാങ്ങി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനില്ല ഞാനില്ല തുപ്പനാരേ!“
“എന്തുകുറവാലേ പോരാത്തൂ നീ?”
“കേറിപ്പുറപ്പെടാന്‍ മഞ്ചലില്ല.”
അപ്പപ്പുറപ്പെട്ടൊരിട്ടിത്തുപ്പന്‍
പടിക്കലെക്കണ്ടവും പണയംവച്ചു
ഒരു പിടിപ്പണം വാരി മടിയിലിട്ടു
തൃശൂരങ്ങാടീച്ചെന്നു തുപ്പന്‍
വേണ്ടും തരത്തിലും മഞ്ചലേറി
ഇട്ടിത്തേയ്യമ്മേടെ മുമ്പിലെത്തി.
“ഇനിയും പുറപ്പെടെന്റിട്ടിത്തേയി!“
“ഞാനിതാ പോരുന്നു തുപ്പനാരേ!“
------------------------------
Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home