വെള്ളാറ്റഞ്ഞൂര്‍ - സിഡിറ്റിന്റെ നിള, ഒരു റിവ്യൂ
URL:http://cachitea.blogspot.com/2006/07/blog-post_17.html | Published: 7/17/2006 6:21 PM |
Author: ബെന്നി::benny |
ക്ലിക്ക്‌കേരളം ഡോട്ട് കോമില്‍ പോയി, വിന്‍ഡോസിന് വേണ്ടിയുള്ള നിള പാക്ക് ഡൌണ്‍ലോഡ് ചെയ്തു, വളരെ പ്രതീക്ഷയോടെ! ഓഫീസ് സമയം മിനക്കെടുത്തി, നിള ഇന്‍സ്റ്റാള്‍ ചെയ്ത്, അഞ്ചോ ആറോ മണിക്കൂറുകള്‍ പരീക്ഷിച്ചു. കയ്ച്ചു, നിര്‍ത്തി!
മലയാള ഭാഷയെ നവീകരിക്കാനായി, സിഡിറ്റ് ഇറക്കിയിരിക്കുന്ന നിള കൊണ്ട് എന്തെങ്കിലും പ്രയോജനം ആര്‍ക്കെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. എല്ലാ സര്‍ക്കാര്‍ സംരംഭങ്ങളും പോലെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു പാക്ക് (മറ്റേ പാക്കു കൊണ്ട് മുറുക്കുകയെങ്കിലും ചെയ്യാം), അത്ര തന്നെ! അത്രയ്ക്ക് അമേച്ച്വറായാണ് കേളികേട്ട സിഡിറ്റ് ഈ പാക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിളയുടെ വിന്‍ഡോസ് പതിപ്പിനെപ്പറ്റിയാണ് ഈ കുറിപ്പ്. നിളയുടെ ലിനക്സ് പതിപ്പ് ഞാന്‍ ഉപയോഗിച്ചു നോക്കിയിട്ടില്ല. ലിനക്സ് പതിപ്പിനെപ്പറ്റി പെരിങ്ങോടന്‍ എഴുതുമെന്ന് കരുതുന്നു.
ദൈവമേ ഇത് കുരിശായല്ലോ?
“ദൈവമേ, ഇത് കുരിശായല്ലോ?” എന്ന് ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചത് കുരിശായി എന്ന് പറഞ്ഞാല്‍ മതിയല്ലോ! നിള എഡിറ്ററില്‍ പരീക്ഷണം തുടങ്ങി, ആദ്യ 10 മിനിറ്റ് കഴിഞ്ഞപ്പോള്‍, ടൈപ്പ് ചെയ്യുന്നതൊന്നും വിന്‍ഡോയില്‍ മുഴുവനായി കാണാന്‍ പറ്റുന്നില്ല എന്ന സ്ഥിതിയായി.
മതിലിനപ്പുറത്ത് ആന പോവുന്നതുപോലെയാണ് ഞാന്‍ ടൈപ്പ് ചെയ്തത് കാണാനായത്. താഴത്തെ പകുതിയില്ല! ടൈപ്പ് ചെയ്ത വാക്കുകളില്‍ എവിടെയാണ് നമ്മള്‍ കഴ്സര്‍ വെക്കുന്നതെന്നും മനസ്സിലാവുന്നില്ല. അത് ഒരിക്കലും മനസ്സിലാവാന്‍ പറ്റാത്ത തരത്തിലാണ് നിള സംവിധാനം ചെയ്തിരിക്കുന്നത്. എന്തൊരു രൂപകല്‍പ്പനയല്ലേ?!
കര്‍ത്താവേ ഇത് പൊല്ലാപ്പായല്ലോ?
“കര്‍ത്താവേ ഇത് പൊല്ലാപ്പായല്ലോ?” എന്ന് ടൈപ്പ് ചെയ്ത് മൈക്രോസോഫ്റ്റ് വേഡായി സേവ് ചെയ്തപ്പോഴുള്ള ചന്തം അവര്‍ണ്ണനീയം. സകലതും കട്ടകളായി കിടക്കുന്നു. ഫോണ്ട്, കാര്‍ത്തികയാക്കിയാലും രചനയാക്കിയാലും ഫലം തഥൈവ! എല്ലാം വെറും കട്ടകള്‍! വിന്‍ഡോസ് എക്സ്പിയുടെ പ്രശ്നമാണോ, നിളയുടെ പ്രശ്നമാണോ എന്ന് അറിയില്ല. ലിനക്സില്‍ ഇതൊക്കെ ശരിക്കു വരുന്നുണ്ടോ പെരിങ്ങോടാ?
നിഘണ്ടു (സ്പെല്‍ ചെക്കര്‍?)
ബ്യൂറോക്രാറ്റുകള്‍ ഉപയോഗിക്കുന്ന കുറേ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം നല്‍കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ സ്പെല്‍ ചെക്കറൊന്നും ഈ പാക്കിലില്ല. പാക്കിലുള്ള നിഘണ്ടുവിലെ മലയാളം കാണാന്‍ ഇസിതിങ്കള്‍ എന്ന ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. സ്പെല്‍ ചെക്കറാണോ ഇത്?
ഇ-മെയില്‍ സംവിധാനം
മുഖ്യമന്ത്രി തൊട്ട് ജില്ലാ കളക്ടര്‍മാരെ വരെ ബന്ധപ്പെടാന്‍ സഹായിക്കുന്ന ഒരു ഇ-മെയില്‍ സംവിധാനവും നിളയ്ക്കൊപ്പം നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ പരീക്ഷിച്ചിട്ടും കമ്പോസ് ബോക്സില്‍ ഒരു വാക്കു പോലും അടിക്കാന്‍ നിള എന്നെ അനുവദിച്ചില്ല. അഡ്രസ്സ് - സബ്ജക്റ്റ് ബോക്സുകളില്‍ എന്തെങ്കിലും അടിക്കാന്‍ അഞ്ച് സ്ഥലങ്ങളില്‍ ക്ലിക്ക് ചെയ്യേണ്ട ഗതികേടാണ്. ഇതിനൊക്കെ വേണ്ടി ക്ലിക്ക് ചെയ്യുമ്പോള്‍ അറിയാതെ, മുഖ്യമന്ത്രിക്കോ മറ്റോ മെയില്‍ പോവില്ലേ എന്ന് ചിലര്‍ സംശയിച്ചേക്കാം. സംശയം വേണ്ടാ, നിങ്ങള്‍ തലകുത്തി നിന്നാലും ഇതില്‍ നിന്ന് മെയില്‍ പുറത്തുപോവില്ല, അത്രയ്ക്കാണ് സെക്യൂരിറ്റി!
കണ്‍വെര്‍ട്ടര്‍
യൂണീക്കോഡാക്കി മാറ്റാന്‍ ഈ കണ്‍വെര്‍ട്ടര്‍ ഉപയോഗിക്കാം. എന്താണീ സംവിധാനത്തിന്റെ ഗുണമെന്ന് ഉണ്ടാക്കിയവര്‍ ഒന്നു പറഞ്ഞുതന്നാല്‍ നന്നായിരുന്നു. ഇതിനേക്കാള്‍ എത്രയോ മഹത്തായ സോഫ്റ്റ്‌വെയറാണ് വരമൊഴി, പക്ഷേ ആര്‍ക്കിതൊക്കെ അറിയും?
കലണ്ടര്‍
കലണ്ടര്‍ ഒരു ഫീച്ചറാക്കിക്കൊടുത്ത് ഞെളിയാന്‍ സിഡിറ്റുകാര്‍ക്ക് നാണമില്ലേ, ആവോ? വര്‍ഷവും മാസവും തീയതിയും ആഴ്ചയും അറിയാന്‍ കമ്പ്യൂട്ടറില്‍ മറ്റ് സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണോ ഈ പൊയ്ക്കുതിരയെ നിളയില്‍ ചേര്‍ത്തിരിക്കുന്നത്? ഓണമോ വിഷുവോ ഈസ്റ്ററോ ബക്രീദോ അറിയാന്‍ പറ്റാത്തെ ഈ കലണ്ടര്‍ കൊണ്ട് ആര്‍ക്കെന്ത് പ്രയോജനം?
നിള കീ ബോര്‍ഡ്
ആസ്കി, ഫോണിറ്റിക്കും ഇന്‍സ്ക്രിപ്റ്റും ആക്കാന്‍ / യൂണീക്കോഡ്, ഫോണിറ്റിക്കും ഇന്‍സ്ക്രിപ്റ്റും ആക്കാന്‍ സഹായിക്കുന്ന സംവിധാനമാണിത്. മെയില്‍ സംവിധാനത്തിലുള്ള ഇ-മെയില്‍ വിലാസ - സബ്ജക്റ്റ് ബോക്സുകളില്‍ എന്തെങ്കിലും അടിക്കാന്‍ ഇവനെ മാറ്റിമറിച്ചുകൊണ്ടിരിക്കണം!
മറ്റ് സില്‍മിഷുകള്‍
ക്ലിപ്പാര്‍ട്ട്, ഗ്രീറ്റിംഗ് ടെക്സ്റ്റ്, ലെറ്റര്‍ ടെമ്പ്ലേറ്റുകള്‍ തുടങ്ങിയവയാണ് മറ്റ് സില്‍മിഷുകള്‍. ലെറ്റര്‍ ടെമ്പ്ലേറ്റ് ഒന്നു ഉപയോഗിച്ചു നോക്കേണ്ടതുതന്നെ. ഉപയോഗിച്ചു നോക്കിയവര്‍ക്ക്, സമാശ്വസിക്കാം. കാരണം, ജീവിതത്തില്‍ ഇങ്ങനെയൊരു ദുരിതം നിങ്ങള്‍ വേറെ ഉണ്ടാകാനിടയില്ല. ക്ലിപ്പാര്‍ട്ടും ഗ്രീറ്റിംഗ് ടെക്സ്റ്റും മറ്റും ചുമ്മാ അമേച്ച്വര്‍ വേലകളാണ്, നിളയില്‍.
ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം
ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം മാത്രമാണ് നിളയുടെ ഒരേയൊരു മേന്‍മയായി പറയാനുള്ളത്. നന്നായി റിസര്‍ച്ച് ചെയ്തിട്ടാണ് അവരീ സ്കീം ഉണ്ടാക്കിയിരിക്കുന്നത് എന്ന് തോന്നുന്നു. പക്ഷേ, ടില്‍റ്റ് (~) ഉപയോഗിച്ച്, വരമൊഴിയടക്കമുള്ള ട്രാന്‍സ്‌ലിറ്ററേഷന്‍ എഞ്ചിനുകള്‍ ചില്ലക്ഷരത്തെ ഹാലന്ത് ആക്കുമ്പോള്‍, നിളയില്‍ നേരെ മറിച്ചാണ് നടക്കുന്നത്.
സര്‍ക്കാര്‍ സൈറ്റുകളുടെ പട്ടിക
സിഡിറ്റിന്റെ അമേച്ച്വര്‍ സ്വഭാവത്തിനൊരു മകുടോദാഹരണമാണ് ഈ “പ്രൊഡക്റ്റ്”! വെറുതെ കുറേ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളുടെ സൈറ്റ് വിലാസങ്ങള്‍ ലിങ്കോടുകൂടി കൊടുത്തിരിക്കുന്നു, അത്രതന്നെ. നിള വെബ് ലിങ്കര്‍ എന്നൊക്കെ പേരുമിട്ട് നിളയിലെ ഒരു ഫീച്ചറായി നല്‍കിയിരിക്കുന്ന ഈ പട്ടികയെപ്പറ്റിയും പറഞ്ഞാല്‍ നിളയെപ്പറ്റി എല്ലാം പറഞ്ഞു കഴിഞ്ഞു.

Squeet Ad | Squeet Advertising Info |
Make it easy for readers to subscribe to your syndicated feed:
- Generate the code.
- Paste it on your Blog's web page
- Track growth
0 Comments:
Post a Comment
<< Home