Monday, July 17, 2006

ഭാഷ്യം - മൈക്രോസോഫ്റ്റിന്റെ മലയാളം LIP (Language Interface Pack)



ഹൊ! എന്തൊരു ഭംഗി. വിന്റോസ് മലയാളത്തില്‍ കാണുന്ന സുഖം എത്ര പറഞ്ഞാലും മനസിലാവില്ല. എന്റെ 15 വര്ഷത്തെ രണ്ടു സ്വപ്നങ്ങളില്‍ ഒന്നാണിതു് ! (രണ്ടാമത്തെ

സ്വപ്നം മലയാളം സ്പെല്‍ ചെക്കറാണു. (ലോകത്തില്‍ ഏറ്റവും കൂടുത്തല്‍ അതാവശ്യം എനിക്കായിരിക്കും !!)

അങ്ങനെ വീട്ടിലെ സിനിമ കാണാന്‍ ഉള്ള പി.സി. യില്‍ പ്രിയ വീട്ടില്‍ വരുന്നതിനു മുപേ ഞാന്‍ മൈക്രോസൊഫ്റ്റിന്റെ പൂര്ണമായ മലയാളം LIP ഇന്സ്റ്റാള്‍ ചെയ്തു. ഈ സധനം ഇന്സ്റ്റാള്‍ ചെയ്താല്‍ പിന്നേ സര്‍‌വതും മലയാളത്തിലാകും. (അതും ഇത്തിരി കടുത്ത

മലയാളത്തില്‍ തന്നെ !)


പുള്ളിക്കാരി വീട്ടില്‍ വന്നപ്പോള്‍ സ്ക്രീനിലെ മെന്യൂസ് മുഴുവനും കടിച്ചാല്‍ പൊട്ടാത്ത മലയാളത്തില്‍. ചില വാക്കുകള്‍ കണ്ടു ഞാന്‍ പോലും പേടിച്ചുപോയി.

മലയാളം കഷ്ടിച്ചു വായിക്കാന്‍ അറിയാവുന്ന എന്റെ തമിഴ് നാട്ടുകാരി ഭാര്യക്കു ഇതു തീരെ പിടിച്ചില്ല. രണ്ടു LIP (Language Interface Pack) തമ്മില്‍ മാറ്റുന്ന സംവിധാനം

Microsoft ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നു തോന്നുന്നു. 1991 ആപ്പിള്‍ മാകിന്‍ട്ടൊഷ് ഉണ്ടായിരുന്നപോള്‍ അതില്‍ അറബിക്കും ഇം‌ഗ്ലീഷും തമ്മില്‍ മാറ്റാന്‍

വഴിയുണ്ടായിരുന്നു. അതില്‍ "Switcher" എന്ന ഒരു പ്രോഗ്രാം ഉപയോഗിച്ചാല്‍ മതിയായിരുന്നു.
അങ്ങനെ ഒരു സംവിധാനം XPയില്‍ കണ്ടില്ല. ഇനി ഈ സാധനം എവിടെങ്കിലും ഒളിപ്പിച്ചുവെച്ചിരികുകയാണോ?

എല്ലാ യൂസര്‍ പ്രൊഫൈലുകളിലും LIP ഭാതകമാണു. ഒരു യൂസറിനു മാത്രം പ്രത്യേകം ഒരു LIP ഇന്സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുന്നുമില്ല.


ഇതിനെകുറിച്ചറിയാവുന്ന ചേട്ടന്മാര്‍ അരെങ്കിലും ഉണ്ടെങ്കില്‍ ഉപദേശങ്ങള്‍ ക്ഷനിച്ചുകോള്ളുന്നു.

posted by സ്വാര്‍ത്ഥന്‍ at 10:18 AM

0 Comments:

Post a Comment

<< Home