Monday, July 17, 2006

ഭാഷ്യം - "ക്യാ"വേരി Download Drama

URL:http://mallu-ungle.blogspot.com/2006/07/download-drama.htmlPublished: 7/17/2006 5:47 PM
 Author: കൈപ്പള്ളി
മലയാളം വേര്ഡ് പ്രോസസ്സിംഗ് സോഫ്റ്റ്വെയറായ "ക്യാ"വേരിയില് മലയാളം സ്പെല് ചെക്കു് ചെയ്യാന് സൌകര്യമുണ്ടു് എന്ന പെരിങ്ങോടന്റെ സ്ക്രീന് ഷോട്ടുകള് കണ്ടപ്പോള് മനസിലായി. എന്നാല് ഇവനെയൊന്ന് പരീക്ഷിച്ചുകളയാമെന്ന് കരുതി. ഈ സാധനം ഒന്ന് ഡൌണ്ലോഡ് ചെയ്ത് ഇന്സ്റ്റാള് ചെയ്യാന് കഴിഞ്ഞ നാലു ദിവസമായി ഞാന് പരിശ്രമിക്കുന്നു.

കാല് ഭാഗമാകുമ്പോള് തന്നെ അത് നില്ക്കും. വലിയ പ്രതീക്ഷയൊന്നും ഇല്ലാതെ www.malayalamresourcecentre.org എന്ന "ദൈവത്തിന്റെ സ്വന്തം" സര്ക്കാര് സ്ഥാപനത്തിലേക്കു website-ല് കണ്ട ഒരു നമ്പരില് ഫോണ് വിളിച്ചു. (കാരണം ഈ-മെയില് അയച്ചാല് മറുപടിയൊന്നും കിട്ടുകയില്ല എന്ന് എനിക്കു നല്ലതുപോലെ അറിയാം എന്നതുകൊണ്ട് - അനുഭവം ഗുരു)

അത്ഭുതം എന്നു തന്നെ പറയട്ടെ. ഫോണ് നമ്പര് പ്രവര്ത്തിക്കുന്നതായിരുന്നു.
ബെല്ലടിച്ചു. ഒരു സ്ത്രീശബ്ദം ഫോണ് എടുത്തു.
ഫോണ് എടുത്തു മറുപടി പറഞ്ഞ വ്യക്തി കാര്യം അറിയാവുന്ന ഒരു ഭവതി ആയിരുന്നു. എന്റെ പേരു് പറഞ്ഞു. എന്റെ ബ്ലോഗില് ഈ സ്ഥാപനത്തെ സ്ഥിരമായി പരാമര്ശിക്കാറുള്ള ആളാണെന്നു് അറിഞ്ഞിട്ടും വളരെ വിശദമായി എന്നോടു കാര്യങ്ങള് അവര് പറഞ്ഞു. അവര് website-ല് പരസ്യപെടുത്തുന്ന "Nerpadam" എന്ന spell checking ഉപകരണം എവിടെ വാങ്ങാന് കിട്ടും എന്നു ഞാന് ചോദിച്ചു. ISCII യില് നിര്മ്മിച്ച ഈ സാമഗ്രി പുറത്തിറക്കുവാന് ഇനിയും സമയമായിട്ടില്ല എന്നു് അവര് പറഞ്ഞു. നമ്മുടെ സര്ക്കാര് ഇനിയും ഇതുപോലെ എത്ര വ്യര്ത്ഥമായ ഉപയോഗശ്യൂന്യമായ ഉപകരണങ്ങള്ക്കു നിര്മ്മിക്കാന് കാശു് ധൂര്ത്തടിച്ചു കളയുന്നു എന്നു കൂടി നാം ആലോചിക്കണം.

എത്രയെത്ര നല്ല കഴിവുകളുള്ള മലയാളി ജോലിക്കാര് നമ്മുടെ നാട്ടില് ഇതുപോലുള്ള മണ്ടന് സ്ഥപനങ്ങളില് ജോലിചെയുന്നു എന്നും നാമോര്ക്കണം. അവരുടെ തലപ്പത്തിരിക്കുന്നവര് പറയുന്നതു കേട്ടു കുറച്ചു കാലം എന്തെങ്കിലും ഒക്കെ ചെയ്യും, ഒരു നല്ല അവസരം കിട്ടിയാല് ഒരു "Looooooooong Leave" എടുത്തു ഉടന് സ്ഥലം വിടും. പിന്നെ പൊങ്ങുന്നത്തു് വിദേശത്തു് വല്ല നല്ല സ്ഥാപനത്തിലും ആയിരിക്കും.

"കാവേരി" ഡൌണ്ലോഡ് ചെയ്യാന് കഴിയാത്തതിനു് വേറൊരു കാര്യം കൂടിയുണ്ടു്. ഈ മഹദ് സ്ഥാപനത്തിനു് 64kb ഇന്റര്നെറ്റ് കണക്ഷന് മാത്രമേയുള്ളു എന്നും അവര് പറഞ്ഞു. ഈ കണക്ഷനും വച്ചിട്ട് ലോക മലയാളികള്ക്കു ഈ സാധനം വിളമ്പാന് പറ്റില്ല എന്ന കാര്യം ഞാന് ചൂണ്ടികാട്ടി. 90 എം.ബി ഉണ്ട് ആ ഫയല്. പിന്നെ HTTP protocol ഉപയോഗിച്ച് ഇത്രയും വലിയ ഫയലുകള് serve ചെയുന്നത്തു് ഭയങ്കര മണ്ടത്തരമാണ്. Resume support ഉള്ള FTP സെര്വറാണു സാധാരണ ഇതിനു ഉപയോഗിക്കുക.

അതോക്കെ പോട്ടെ. വേറെ എവിടെയെങ്കിലും ഈ സാധനം "mirror" ചെയ്തിട്ടുള്ളതായി ആര്ക്കെങ്കിലും അറിയാമോ?

----------------------------------------------
എന്റെ ഇപോഴത്തെ സ്പെല്‍ ചെക്കറ് "കലേഷ്" ver 1.2 അണു. കാശു് ചോദിച്ചു തുടങ്ങി !!

posted by സ്വാര്‍ത്ഥന്‍ at 10:18 AM

0 Comments:

Post a Comment

<< Home