Sunday, July 02, 2006

പലവക - കുളിപ്പിച്ചു കുളിപ്പിച്ചു്


മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ ഏറ്റവും പുതിയ അവതാരമായ വിന്‍ഡോസ് വിസ്റ്റ ഈയടുത്തു customer preview program എന്ന ബീറ്റ ടെസ്റ്റിങ് പ്രോഗ്രാമിലൂടെ ഏല്ലാ തരത്തിലുള്ള ഉപഭോക്താക്കള്‍ക്കും ലഭ്യമായിരുന്നു. മുകളില്‍ കൊടുത്തിരിക്കുന്നതു വിസ്റ്റയിലെ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മലയാളം റെന്‍ഡര്‍ ചെയ്തതിന്റെ സ്ക്രീന്‍ഷോട്ടാണു്. മൈക്രൊസോഫ്റ്റ് വിന്‍ഡോസ് എക്സ്.പി സെര്‍വീസ് പാക്ക് 2 -വിലൂടെ മലയാളം ഔദ്യോഗികമായി വിന്‍ഡോസ് പ്ലാറ്റ്ഫോമില്‍ സപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതാണു്. പൊതുവെ തെറ്റില്ലാത്ത വിധം SP2 മലയാളം റെന്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. അതിനെല്ലാം ശേഷം പുറത്തിറങ്ങിയ വിന്‍ഡോസ് വിസ്റ്റയില്‍ മൈക്രൊസോഫ്റ്റ് മലയാളത്തെ അവഗണിച്ചുവോ? അതോ ഇന്‍ഡിക് ലാംഗ്വേജുകള്‍ സപ്പോര്‍ട്ട് ചെയ്യുകയെന്ന പരിശ്രമത്തില്‍ കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചിനെ കൊന്നുവോ?

posted by സ്വാര്‍ത്ഥന്‍ at 7:40 PM

0 Comments:

Post a Comment

<< Home