മണ്ടത്തരങ്ങള്‍ - കാറിന്റെ ലൈറ്റും സാമുഹിക പ്രതിബദ്ധതയും
URL:http://mandatharangal.blogspot.com/2006/06/blog-post_23.html | Published: 6/23/2006 4:41 PM |
Author: ശ്രീജിത്ത് കെ |
ഈ സംഭവം നടന്ന ദിവസം, സമയം, കാരണം എന്നിവ ശ്രീജിത്തിന്റെ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ ആരും ഇത് എന്ന് നടന്നുവെന്നതിനെക്കുറിച്ച് ഒരന്വേഷണവും നടത്തണ്ട. ഒരു കുന്തവും കണ്ട് പിടിക്കാന്‍ പോകുന്നില്ല.
അങ്ങിനെ എപ്പോഴോ ഉള്ള ഏതോ ഒരു ദിവസം, എന്തോ ഒരു കാര്യത്തിന്, ഞാന്‍ എങ്ങോട്ടോ എന്റെ കാര്‍ എടുത്ത് പോയി. ആ പോക്കിന് പ്രാധാന്യമില്ല. വരവാണ് കഥാനായകന്‍. അയ്യോ!!! അപ്പൊ നായകന്‍ ഞാനല്ലേ. ആാാാ ... നമുക്ക് കാര്യത്തിലേക്ക് കടക്കാം.
ഒരു വഴിക്ക് പോയി തിരിച്ച് വരുമ്പോള്‍ നമുക്ക് മൂത്രമൊഴിക്കാന്‍ മുട്ടുന്നത് പോലെയാണ് കാറിനും. പക്ഷെ കാറിന് ഇന്ധനം നിറയ്ക്കാനാണ് മുട്ടുന്നത്. നിന്ന് ഉറങ്ങുന്ന ഒരാള്‍ എങ്ങിനെ ചരിഞ്ഞ് ചരിഞ്ഞ് താഴെയെത്തും എന്നത് പോലെയാണ് ഇന്ധനോമീറ്റര്‍ E എന്ന അനിവാര്യതയിലേക്ക് കൂപ്പ്കുത്തുന്നത്. ഇനിയും താണാല്‍ വണ്ടി റോഡില്‍ കിടന്നുറങ്ങും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍ ഞാന്‍ ആദ്യം കണ്ട പെട്രോള്‍ പമ്പിലേക്ക് വണ്ടി കയറ്റി.
മാരുതി 800 ആയതിനാല്‍, വണ്ടി ഓഫ്ഫാക്കി താക്കോള്‍ പെട്രോളടികാരന് (വാക്ക് കൊള്ളാമല്ലോ ഗഡി) കൊടുത്ത് ഞാന്‍ എന്റെ ചിന്തകളിലേക്ക് ഓടി. മറ്റൊരു കാര്‍ ബ്രേക്ക് ഇടുന്നത് കേട്ടാണ് ഞാന്‍ ചിന്ത ഓഫാക്കിയത്. അയാല്‍ കുറച്ച് ദൂരെയായി അപ്പുറത്ത് എന്റെ അതേ അഗമനോദ്ദ്യേശ്യവുമായി വണ്ടി ഓഫാക്കി ഇരിക്കുന്നത് ഞാന്‍ കണ്ടു.
അതും ഒരു മാരുതി 800. അതിന്റേയും തേരാളി അകത്ത്, താക്കോല്‍ പുറത്ത്. അയാള്‍ പക്ഷെ വണ്ടിയുടെ ലൈറ്റ് കെടുത്തിയിട്ടുണ്ടായിരുന്നില്ല. ബൈക്ക് കഴിഞ്ഞാല്‍ ചക്രത്തിന്റെ എണ്ണംകൊണ്ട് മുകളിലേക്ക് ഉള്ള വണ്ടികള്‍ക്ക്, ലൈറ്റിടാന്‍ എഞ്ചിന്‍ ഓഫാക്കേണ്ടതില്ലല്ലോ.
എനിക്ക് സങ്കടം വന്നു. എന്ത് കൊണ്ട് മനുഷ്യര്‍ ഇത്രയ്ക്ക് നിരുത്തരവാദികളാകുന്നു. വണ്ടി നിര്‍ത്തിയിടുന്നതിനു മുന്‍പ് ലൈറ്റ് ഓഫ് ആക്കാന്‍ ഏതൊരു നല്ല ഡ്രൈവറും ശ്രദ്ധിക്കേണ്ടതല്ലേ? നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടിക്ക് എന്തിന് ലൈറ്റ്? അത്രയും ബാറ്ററിയിലെ ചാര്‍ജ് കുറയില്ലേ? ബാറ്ററി ഡൌണ്‍ ആയാലുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവരെന്താണ് ഓര്‍ക്കാത്തത്? കാലിയായ ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ എന്തു മാത്രം സമയവും കാശും ചിലവാക്കണം. അത് കേടായിപ്പോയാലുള്ള ബുദ്ധിമുട്ടുകള്‍ പറയുകയും വേണ്ട. അത്രയും ഭാരം ഉള്ള സാധനം ഒന്ന് അഴിച്ച് വയ്ക്കാനോ പുതിയത് വാങ്ങിക്കൊണ്ട് വരാനോ നമ്മളെക്കൊണ്ട് സാധിക്കുമോ? ബാറ്ററി മെയിന്റെനസ് തന്നെ എന്ന് പുലിവാല് പിടിച്ച പരിപാടിയാണ്. ബാറ്ററി കളയുന്നതും പ്രശ്നം തന്നെ. ലെഡ് പോലെ എന്തെല്ലാം മാരകങ്ങളായ വിഷപദാര്‍ത്ഥങ്ങള്‍ ഉള്ള സാധനമാണ് അത്.
അതുമല്ല ആ ബല്‍ബ് ഇത്രയും നേരം കത്തിച്ച് വച്ചിരുന്നാല്‍ അതിന്റെ ആയുസ്സ് കുറയില്ലേ? നല്ലൊരു ഹാലൊജന്‍ ബള്‍ബിന് എന്ത് വിലയുള്ളതാണ്. പോരാണ് സ്റ്റ്‌റീറ്റ് ലൈറ്റ് പോലുമില്ലാത്ത ഒരു സ്ഥലത്ത് വച്ച് വണ്ടി ഓടിച്ച്കൊണ്ടിരിക്കുമ്പോള്‍ ബല്‍ബ് ഫ്യൂസ് ആയാല്‍ എന്ത് ചെയ്യും. അവനവന് ആപത്താണെന്ന് മാത്രമല്ല, മറ്റ് വണ്ടികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവര്‍ക്കും അപകടം പിണയും. ശ്ശൊ. മോശം, മോശം.
എന്റെ സാമൂഹികപ്രതിബദ്ധത ഉണര്‍ന്നു. ഇത് ഒരു വ്യക്തിയുടേയോ, ഒരു കാറിന്റേയോ പ്രശ്നമല്ല. ഒരു സമൂഹത്തിന്റെ പ്രശ്നമാണ്. പാഴായിപ്പോകുന്ന വൈദ്യുതിയുടേയും, മനുഷ്യപ്രയത്നത്തിന്റേയും അത് സൃഷ്ടിക്കുന്ന മറ്റ് പ്രത്യാഘാതങ്ങളുടേയും കൂടെ പ്രശ്നമാണ്. ഇത് ചോദിക്കാതെ വിടുന്നത് ശരിയല്ല. ഞാന്‍ എന്റെ അബോധമണ്ടലം വിട്ട് ബോധത്തിലേക്ക് വന്നു. കര്‍മ്മം ചെയ്യണം, തെറ്റ് ചെയ്യുന്ന ആളുകളെ നേര്‍വഴിക്ക് നടത്തണം.
“സര്‍”
പെട്രോള്‍പമ്പ് ജീവനക്കാരന്‍ വിളിച്ചപ്പോഴാണ് മനസ്സ് തിരിച്ച് കാറിലേക്ക് വന്നത്. പിറകില്‍ മറ്റ് വണ്ടികള്‍ ഹോണ്‍ അടിച്ച് തുടങ്ങിയിരിക്കുന്നു. കര്‍മ്മം ചെയ്യല്‍ പിന്നീടും ആകാം. വീണ്ടും പമ്പില്‍ കയറണമല്ലോ. അപ്പോഴാണ് പമ്പ് ജീവനക്കാരന്‍ തിരിച്ച് വന്ന് തോളത്ത് തട്ടി എന്നോട് ആ ചോദ്യം ചോദിക്കുന്നത്.
സാറിന്റെ വണ്ടി ഓഫായിക്കിടക്കുകയല്ലേ. ലൈറ്റ് ഓഫ് ചെയ്തുകൂടായിരുന്നോ? ബാറ്ററി ചുമ്മാ കിട്ടുന്നതാണോ?

0 Comments:
Post a Comment
<< Home