വാർത്തകൾ വിശേഷങ്ങൾ - 2006 ജൂലൈ 9 ന് മംഗളത്തില്‍ വന്നത്
URL:http://vaarththakal.blogspot.com/2006/07/2006-9.html | Published: 7/10/2006 9:38 AM |
Author: കേരളഫാർമർ/keralafarmer |
മോണിട്ടറുകളില്‍ മലയാള തനിമയൊരുക്കി മലയാള ബൂലോക സംഗമം
കൊച്ചി: ഒരു അദ്‌ഭുതവിദ്യയുടെ മാസ്‌മരികത. ആ മാസ്‌മരികതയില്‍ മലയളത്തെ തൊട്ടറിഞ്ഞ അവര്‍ക്ക് ഇന്നലെവരെ പരസ്പരം മുഖങ്ങളില്ലായിരുന്നു. ആദ്യമായി അവര്‍ കണ്ടുമുട്ടിയപ്പോള്‍ ഭാവനയുടെ മോണിട്ടറുകളില്‍ തെളിഞ്ഞുവന്നത് മലയാണ്മയുടെ ഇ-മനസുകള്‍.
സാങ്കേതികവിദ്യകളുടെ നൂലാമാലകളില്ലാതെ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിട്ട് അത് ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ സഹൃദയരിലെത്തിക്കാന്‍ കഴിഞ്ഞവരുടെ കൂട്ടായ്മ കൊച്ചിയില്‍ നടന്നു. വിവിധ തൂലികാനാമങ്ങളില്‍ നെറ്റിലൂടെമാത്രം അറിഞ്ഞിരുന്നവര്‍ക്ക് നേരിട്ട് അറിയുവാന്‍ അവസരമൊരുക്കുകയായിരുന്നു മലയാള "ബൂലോക" സംഗമത്തിലൂടെ.
ബ്ലോഗ്‌സ്പോട്ട്‌ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് മീഡിയയിലൂടെ യാണ് തൂലിക സങ്കേതങ്ങള്‍ തീര്‍ത്ത് സൃഷ്ടികള്‍ ചയയ്ക്കുന്നത്. വിദേശ ഇന്ത്യക്കാര്‍, സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍മാര്‍ എന്നിവരുടെ ഇടയില്‍ പ്രചാരം നേടിയ ബ്ലോഗിംഗ് ഇടത്തരക്കാരിലേയ്ക്കും പടര്‍ന്ന് കയറുകയാണ്. അഭിപ്രായങ്ങളും രചനകളും സ്വതന്ത്രമായി ഇന്റര്‍നെറ്റ്‌വഴി എഴുതാനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താനും കഴിയുന്ന വെബ്‌സൈറ്റാണ് ബ്ലോഗ്ഗ്‌സ്പോട്ട്.മലയാളം ടൈപ്പ്‌റൈറ്റിംഗ് ലഘൂകരിച്ച് മലയാളമല്ലാത്ത ഇംഗ്ലീഷ് കീ ബോര്‍ഡുകളില്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ അമര്‍ത്തി അത്` മലയാളമായി സ്ക്രീനില്‍ തെളിയുന്ന അദ്‌ഭുതവിദ്യ തെളിയിച്ചെടുത്തത് അമേരിക്കന്‍ മലയാളിയായ സിബു ജോണിയാണ്. മനസില്‍ തോന്നുന്നതെന്തും മലയാളത്തില്‍ കുറിച്ചിടുവാന്‍ അവസരമുണ്ടാക്കിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ് 'വരമൊഴി' കെവിന്‍, ഉമേഷ് ജി നയര്‍ എന്നിവരും 15 വര്‍ഷമായി ഇ-രചന രംഗത്തുണ്ട്. തോന്യാക്ഷരങ്ങള്‍, പ്രാണിലോകം, പേരില്ല ഞാന്‍, കൂമന്‍പള്ളി, സ്മാര്‍ട്ട് കിട്ടി, സ്തുതിയായിരിക്കട്ടെ, സെലീനയുടെമമ്മി, സൊറപറയാം, ഉണ്ണികളെ വരു കഥ പറയാം, കേരള ഫാര്‍മര്‍, വയല്‍, മുല്ലപ്പൂ, പൂച്ച പുരാണം, തുടങ്ങിയ തൂലികാ നാമങ്ങളിലാണ് ബ്ലോഗിംഗ് നടത്തുന്നത്.യു.പുീ യിലെ റിക്ഷാപണിക്കാരന്റെ കഥയെഴുതിയ പ്രവാസി വീട്ടമ്മ മുതല്‍ കാര്‍ഷിക കേരളത്തിന്റെ പ്രസ്നങ്ങളെഴുതി ഭരണകൂടത്തിന്റെ കണ്ണു തുറപ്പിച്ച വിമുക്തഭടന്‍ ചന്ദ്രശേഖരന്‍ നായര്‍ വരെ ഈ കൂട്ടയ്മയിലെ അംഗമാണ്. ഒരേ ഓഫീസില്‍ ജോലിചെയ്യുന്നവര്‍, സുഹ്ര്6ത്തുക്കളായിരുന്നവരെല്ലാം തൂലികാനാമം വെളിപ്പെടുത്തിയപ്പോള്‍ പൊട്ടിച്ചിരികളുയര്‍ന്നു. സംഗമം സീനിയര്‍ ബ്ലോഗര്‍ ചന്ദ്രശേഖരന്‍ നായരും ജൂനിയര്‍ ബ്ലോഗര്‍ ആച്ചിയും ചേര്‍ന്ന് ഉത്‌ഘാടനം ചെയ്തു. കേരളത്തില്‍ നടന്ന ആദ്യത്തെ യോഗമയിരുന്നു ഇത്.
0 Comments:
Post a Comment
<< Home