Saturday, June 03, 2006

പലവക - സാഹബ് ബീബി ഔര്‍ ഗുലാം

URL:http://palavaka.blogspot.com/2006/06/blog-post.htmlPublished: 6/2/2006 2:55 PM
 Author: പെരിങ്ങോടന്‍
ബിമല്‍ മിത്രയുടെ സാഹബ് ബീബി ഔര്‍ ഗുലാം എന്ന നോവലിന്റെ ഹിന്ദിയിലേക്കുള്ള തര്‍ജ്ജമ വായിച്ചപ്പോഴാണു ഞാന്‍ സവ്യസാചി ദത്തയുമായി പരിചയപ്പെട്ടതു്. ടാഗോറിനും ശരത്ചന്ദ്രനും ശേഷമുള്ള ബംഗാളി നോവല്‍ സാഹിത്യത്തെ പരിചയപ്പെടുവാന്‍ ഏറ്റവും നല്ല ജാലകമാണു ഞാന്‍ തിരഞ്ഞെടുത്തതെന്നു അയാള്‍ എന്നോടു പറഞ്ഞു. പുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍ ബംഗാളിസാഹിത്യത്തെപ്പറ്റി അയാള്‍ പറഞ്ഞതു ശരിയാണോ എന്നു പറയാനായില്ലെങ്കിലും, ആധുനിക ഇന്ത്യന്‍ നോവല്‍ സാഹിത്യത്തിലേയ്ക്കു ജനാലയല്ല, വാതില്‍ തള്ളിത്തുറന്നു കടന്നുവന്ന പ്രതീതിയാണു് എനിക്കുണ്ടായതു്.
...
...
കുറേക്കാലത്തിനുശേഷം സാഹബ് ബീബി ഔര്‍ ഗുലാമിന്റെ ഗുരുദത്ത്-വഹീദാ റഹ്‌മാന്‍, മീനാകുമാരി-റഹ്‌മാന്‍ ദ്വയങ്ങള്‍ അഭിനയിച്ച അബ്‌റാര്‍ അല്‍‌വിയുടെ സിനിമാ പരിഭാഷ ഞാന്‍ കണ്ടു. ഒരു നീണ്ട നോവലിനെ രണ്ടരമണിക്കൂര്‍ ചിത്രത്തിലേയ്ക്കു് ഒതുക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങളെ സിനിമയ്ക്കു മാത്രം തരാന്‍ കഴിയുന്ന ദൃശ്യങ്ങളിലൂടെ അതിന്റെ സംവിധായകന്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നതു കൌതുകകരമായി തോന്നി.

വിഭജനങ്ങള്‍, ആനന്ദ്.


1962 -ല്‍ പുറത്തിറങ്ങിയ സാഹിബ് ബീബി ഔര്‍ ഗുലാം കാണുവാന്‍ താല്പര്യമുള്ളവര്‍ക്കു Desitorrents എന്ന സൈറ്റിലെ ഈ ലിങ്ക് സന്ദര്‍ശിക്കാവുന്നതാണു്. മൂവീ ഷെയറിങിന്റെ നിയമവശങ്ങളെ കുറിച്ചു ബോധവാന്മാരായവര്‍ 1962 -ലെ മൂവീ കോപ്പീറൈറ്റ്സ് കാലംകഴിഞ്ഞുപോയോ എന്നന്വേഷിച്ചുമാത്രം ഡൌണ്‍ലോഡ് ചെയ്താല്‍ മതി ;)

posted by സ്വാര്‍ത്ഥന്‍ at 2:12 AM

0 Comments:

Post a Comment

<< Home