Suryagayatri സൂര്യഗായത്രി - ജനവിധി അഥവാ ജനങ്ങളുടെ വിധി
URL:http://suryagayatri.blogspot.com/2006/05/blog-post_11.html | Published: 5/11/2006 5:11 PM |
Author: സു | Su |
അങ്ങനെ പൊതുജനം വെറും കഴുതകള്‍ ആണെന്ന് സ്ഥാപിച്ചുകൊണ്ട് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നു. പലര്‍ക്കും സന്തോഷത്തോടെ പറയാം, ഞാന്‍ ജയിച്ചയാള്‍ക്കാ വോട്ട് ചെയ്തത്. വോട്ട് ചെയ്ത് ജയിപ്പിച്ചു വിടുക എന്നൊരു കടമ മാത്രം അറിയാവുന്ന ആള്‍ക്കാരെക്കൊണ്ട് എന്ത് പറയാന്‍. ഈ ജയിപ്പിച്ചുവിടുന്നവരൊക്കെ തങ്ങളുടെ ജീവിതം നിയന്ത്രിക്കുന്ന പല സുപ്രധാന കാര്യങ്ങള്‍ക്കും സാക്ഷ്യം വഹിക്കേണ്ടവരാണെന്നും അതിനു അര്‍ഹതയുള്ളവരെയാണ് ജയിപ്പിച്ചുപറഞ്ഞയക്കേണ്ടതെന്നും ഈ പൊതുജനങ്ങള്‍ എന്ന് മനസ്സിലാക്കും എന്നേ അറിയാനുള്ളൂ. ഭരണകാര്യങ്ങളില്‍ പരിചയസമ്പന്നരായ പലരും പത്തിമടക്കി പിന്‍വാങ്ങി എന്നൊരു വിധിയാണുള്ളത്. "എന്റെ പാര്‍ട്ടി" ഭരിക്കും എന്നതിലപ്പുറം, അവര്‍ എങ്ങനെ ഭരിക്കും, ഭരിക്കണം എന്നറിയാവുന്നവര്‍ ചുരുക്കം. പല നല്ല നേതാക്കന്മാരേയും ജയിപ്പിച്ച് വിട്ട ജനം തന്നെ പല നല്ല നേതാക്കന്മാരേയും തോല്‍പ്പിച്ചുകളഞ്ഞു. ഗൌരിയമ്മ നല്ലൊരു നേതാവായിരുന്നു. അവര്‍ തോറ്റു. തോല്‍പ്പിച്ചു. പിന്നെ പല മുന്‍മന്ത്രിമാരും. സു വിനു ഏറ്റവും ഇഷ്ടപ്പെടാഞ്ഞ തോല്‍വി മുനീറിന്റേതാണ്. സാക്ഷരകേരളം ഭരിക്കാന്‍ തികച്ചും അനുയോജ്യനായ ഒരാള്‍ ആയിരുന്നു അദ്ദേഹം. പിന്നെ ഏറ്റവും ഇഷ്ടപ്പെട്ടത് കുഞ്ഞാലിക്കുട്ടി തോറ്റതാണ്. മന്ത്രി എന്ന നിലയില്‍ അദ്ദേഹം ഒരു വിജയമായിരുന്നു. പക്ഷെ വിവാദങ്ങളില്‍പ്പെട്ടപ്പോള്‍ ശരിയായ നിലപാട് എടുക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങളിലേക്ക് കടന്നുകയറുകയും ചെയ്തു. പിന്നെ ഗണേഷ് കുമാര്‍ വിജയിച്ചു . നടനെന്ന നിലയിലും ഒരു മന്ത്രിയെന്ന നിലയിലും അദ്ദേഹം ഒരു വിജയി തന്നെയാണ്. രണ്ടു കാര്യത്തിലും അദ്ദേഹത്തിന്റെ ആരാധികയായ സു ആ സന്തോഷം രേഖപ്പെടുത്തുന്നു.
ഇനി ഇത്രയേ ചെയ്യാനുള്ളൂ.
ഒന്നുകില്‍ പ്രതിപക്ഷത്തിന്റെ കൂടെ നില്‍ക്കുക. വിദ്യാഭ്യാസനയം, പെണ്‍വാണിഭം, സ്മാര്‍ട്ട് സിറ്റി, വിലവര്‍ദ്ധനവ് എന്നിവയൊക്കെ കുത്തിപ്പൊക്കിയെടുത്ത് പഴയ പ്രതിപക്ഷം നടത്തിയ സമരത്തേക്കാള്‍ കൂടുതല്‍ എണ്ണത്തില്‍, വീര്യത്തില്‍ സമരങ്ങളും ഹര്‍ത്താലുകളും സംഘടിപ്പിക്കുക.
അല്ലെങ്കില്‍ ഭരണപക്ഷത്തിന്റെ കൂടെ മഹാത്മാവിന്റെ കുരങ്ങന്മാരായി നില്‍ക്കുക.
അതുമല്ലെങ്കില്‍ ആരു ഭരിച്ചാലും കേരളം നന്നാവില്ലെന്നൊരു ഭാവം മുഖത്ത് ഒട്ടിച്ചുവെക്കുക.
എന്തെങ്കിലുമൊക്കെ ചെയ്തെന്നു വരുത്തിത്തീര്‍ക്കണ്ടേ.
(മുന്‍കൂര്‍ ജാമ്യം- ഇത് പാര്‍ട്ടിയില്ലാ സു വിന്റെ ഒരു ചെറിയ കാഴ്ചയാണ്. അച്ചുമാമ മിണ്ടുന്നതുപോലെ നിര്‍ത്തിനിര്‍ത്തി വായിച്ചോളൂ)
ഭരിയ്ക്കാന്‍ അറിയുന്നവരെ പാര്‍ട്ടി നോക്കാതെ ജയിപ്പിച്ചുവിടുന്ന ഒരു കേരളപ്പുലരി പ്രതീക്ഷിക്കാമോ?

0 Comments:
Post a Comment
<< Home