Thursday, May 11, 2006

പലവക - തിരഞ്ഞെടുപ്പു് 2006

URL:http://palavaka.blogspot.com/2006/05/2006.htmlPublished: 5/11/2006 11:43 AM
 Author: പെരിങ്ങോടന്‍
കേരളസംസ്ഥാന നിയമനിര്‍മ്മാണസഭ, 2006 -ലെ നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പു് വിശേഷങ്ങള്‍

വിശാലന്റെ നാടായ കൊടകരയില്‍ പ്രൊ.രവീന്ദ്രനാഥ് (ഇടതുപക്ഷം) വിജയിച്ചു. തൃശൂര്‍ സെന്റ്.തോമസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറ്റവും പ്രശസ്തിനേടിയിരുന്ന ഒരു അദ്ധ്യാപകന്‍ കൂടിയാണു് പ്രൊ.രവീന്ദ്രനാഥ്.

കണ്ണൂസിന്റെയും സിദ്ധാര്‍ത്ഥന്റെയും നാടായ ആലത്തൂരില്‍ കേരളനിയമസഭാ ചരിത്രത്തില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷത്തിലെ എം.ചന്ദ്രന്‍ 47000+ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

അനിലേട്ടന്റെയും കുമാറിന്റെയും നാടായ നെടുമങ്ങാട്, പാലോട് രവി (വലതുപക്ഷം) മാങ്കോട് രാധാകൃഷ്ണന്‍ 85 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ഇന്നലെ വിവാഹിതനായ കലേഷിന്റെ വര്‍ക്കലയില്‍ വലതുപക്ഷത്തിലെ ‘വര്‍ക്കല കഹാര്‍’ വിജയിച്ചു.

ഗന്ധര്‍വ്വന്‍, അതുല്യ, കുറുമാന്‍ എന്നിവരുടെ ഇരിങ്ങാലിക്കുടയില്‍ വലതുപക്ഷത്തിലെ അഡ്വ.തോമസ് ഉണ്ണിയാടന്‍ വിജയിച്ചു.

മന്‍‌ജിത്തിന്റെ തിരുവല്ലയില്‍ ജെ.ഡി.എസിന്റെ മാത്യൂ ടി തോമസ് ചങ്ങനാശ്ശേരിയില്‍ കേരളാകോണ്‍ഗ്രസ്സിലെ സി.എഫ്.തോമസ് വിജയിച്ചു.

അരവിന്ദന്റെ കുറ്റിപ്പുറത്തു് കെ.ടി.ജലീല്‍ 3000 -ത്തില്‍ പരം വോട്ടുകള്‍ക്കു ലീഡ് ചെയ്യുന്നു 8781 വോട്ടുകള്‍ക്കു മുസ്ലീം ലീഗിലെ കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിച്ചു ജയിച്ചു. ഞാന്‍ വളരെയേറെ ബഹുമാനിക്കുന്ന ഒരു യുവനേതാവാണു് ശ്രീ.ജലീല്‍. അഴിമതി-മതമൌലികവാദം എന്നിവയ്ക്കെതിരെ പ്രതികരിക്കുന്ന കേരളത്തിലെ ചുരുക്കം ചില യുവാക്കളില്‍ ഒരാള്‍.

ശനിയന്റെ ഒറ്റപ്പാലത്തു് സി.പി.എം -ലെ എം.ഹംസ വിജയിച്ചു.

എന്റെ മണ്ഡലമായ തൃത്താലയില്‍ ടി.പി.കുഞ്ഞുണ്ണി വിജയിച്ചു.

പത്തനാപുരത്തു് ശ്രീ.കെ.ബി.ഗണേഷ്‌കുമാര്‍ വിജയിച്ചു, കൊല്ലം ജില്ലയില്‍ വിജയിച്ച ഏക വലതുപക്ഷ സ്ഥാനാര്‍ത്ഥിയാണു് ഗണേഷ്‌കുമാര്‍. അദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണപിള്ള 30 കൊല്ലത്തെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കുശേഷം 2006 -ലെ‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

പുനലൂരില്‍ എം.വി.രാഘവനും, അരൂരില്‍ കെ.ആര്‍.ഗൌരിയമ്മയും, മങ്കടയില്‍ ഡോ.എം.മുനീറും പരാജയപ്പെട്ടു. കേരളരാഷ്ട്രീയത്തില്‍ എത്രതന്നെ പ്രബലരാണെങ്കിലും, സ്ഥാനാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടാണു ജനം വോട്ട് ചെയ്യുന്നതെന്നു തോന്നുന്നു. ഇടതുപക്ഷ തരംഗമാണെങ്കിലും പത്തനാപുരത്തും ഇരിങ്ങാലക്കുടയിലും വലതുപക്ഷത്തെ രണ്ടു യുവാക്കള്‍ ജയിച്ചതും മറ്റൊന്നും കൊണ്ടല്ല.

--keep refeshing this page

posted by സ്വാര്‍ത്ഥന്‍ at 3:49 AM

0 Comments:

Post a Comment

<< Home