തുളസി - എന്തുകൊണ്ടു് പട്ടിണി വിജയിക്കുന്നു?
URL:http://kevinsiji.goldeye.info/?p=82 | Published: 5/11/2006 12:32 PM |
Author: കെവി |
സോഷ്യലിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും പരമപ്രധാനലക്ഷ്യം അടിത്തട്ടില്‍ കഴിയുന്ന ജനകോടികളെ പട്ടിണിയില്‍ നിന്നു കരകയറ്റലാണെന്നാണു് ഞാനിത്രയും കാലം വിശ്വസിച്ചിരുന്നതു്. ജീവിതത്തില്‍ സമത്വം ഉറപ്പുവരുത്തുന്ന തത്ത്വശാസ്ത്രങ്ങള്‍, അങ്ങിനെയാണു ഞാന്‍ ധരിച്ചിരുന്നതു്. അതു തന്നെയായിരുന്നോ, അല്ലെങ്കില്‍ ഇപ്പോഴും അതു തന്നെയാണോ എന്നൊന്നും എനിയ്ക്കിതു വരെ അറിയില്ല എന്നതു് എന്റെ അറിവില്ലായ്മ തന്നെ.
സമത്വസുന്ദരമായ ലോകം എന്ന വിശ്വസം കാരണം തന്നെ സ്ക്കൂളിലും പ്രീഡിഗ്രിയിലും കയിലുകുത്തിനടക്കുമ്പോള്‍ എസ്എഫ്ഐയും എഐഎസ്എഫും നടത്തിയ പല സമരങ്ങളിലും മുദ്രാവാക്യങ്ങളേറ്റു വിളിച്ചു് കൂടെ നിരയൊപ്പിച്ചു നടന്നിട്ടുണ്ടു്. തത്ത്വശാസ്ത്രങ്ങളും പ്രത്യയശാസ്ത്രങ്ങളും മനസ്സിലാക്കാതെ നല്ലൊരു നാളെയ്ക്കു വേണ്ടി മാത്രം, ആത്മാര്‍ത്ഥമായി.
സോഷ്യലിസ്റ്റുക്രമം വരിച്ച പല രാഷ്ട്രങ്ങളും പിന്നീടതുപേക്ഷിക്കാന്‍ എന്താണു കാരണം എന്നും എനിയ്ക്കറിയില്ല. അസ്വാതന്ത്ര്യമാണോ പട്ടിണിയാണോ ജനങ്ങള്‍ക്കിഷ്ടം, ഏതു തിരഞ്ഞെടുക്കണം എന്നൊരു പ്രതിസന്ധി അവര്‍ നേരിട്ടിരുന്നുവോ? അങ്ങനെയൊരവസ്ഥയില്‍ അവര്‍ സോഷ്യലിസത്തേക്കാള്‍ നല്ലതു് പട്ടിണിയാണെന്നു തീരുമാനിച്ചുവോ? ഈ വക കാര്യങ്ങള്‍ എന്നും എന്ന അമ്പരപ്പിക്കുന്നു, പിന്നെ ചിന്തിയ്ക്കന്‍ സമയമില്ലാത്തതിനാല്‍ അതൊരു പ്രശ്നമാവാറില്ലെന്നു മാത്രം.
പട്ടിണി വേണോ, അതോ അസ്വാതന്ത്ര്യം വേണോ എന്നു ചോദിച്ചാല്‍, പട്ടിണി കിടന്നും സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയ ഒരു രാഷ്ട്രത്തിലെ പിന്മുറക്കാരനായ ഞാനും മറുത്തൊന്നു ചിന്തിക്കാതെ പറയും സ്വാതന്ത്ര്യം മതിയെന്നു്. പക്ഷേ, ജനകോടികള്‍ ആഫ്രിക്കയിലും മറ്റും ഓന്തിനെ ചുട്ടുതിന്നും, കുത്തക ഫുഡ്പ്രൊസസിങ് കമ്പനികള്‍ കയറ്റുമതി ചെയ്തതില്‍ നിന്നും ബാക്കിയായ മീന്‍തലകള്‍ ചുട്ടുതിന്നും വിശപ്പടക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, അവരോടീ ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? വിശപ്പിന്റെ കാളല്‍ വയറ്റില്‍ ചുഴറ്റിയടിക്കുമ്പോള്‍ ഏതു തത്ത്വശാസ്ത്രമായിരിക്കും അവര്‍ തിരഞ്ഞെടുക്കുന്നതു്?
ആഫ്രിക്കയിലും കമ്മ്യൂണിസ്റ്റു-സോഷ്യലിസ്റ്റു പാര്‍ട്ടികള്‍ ഉണ്ടോ? എന്താണവിടെ അവരുടെ ലക്ഷ്യങ്ങള്‍?
0 Comments:
Post a Comment
<< Home