Thursday, May 18, 2006

chintha - cinema, television and media :: കാരിഗുരുക്കളും സമൂഹവും

Author: Sivan
Subject: കാരിഗുരുക്കളും സമൂഹവും
Posted: Thu May 18, 2006 5:27 pm (GMT 5.5)

സമൂഹത്തിന്റെ വഴിയുമായി ഇടയുന്ന യുവത്വം മലയാളത്തിലെ പുതിയ കാഴ്ചയല്ല. പ്രഭാകരന്റെ കഥയെ ആസ്പദമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്ത ‘പുലിജന്മം’ രാഷ്റ്റ്രീയം കൈകാര്യം ചെയ്യുന്നത് ഈ വഴിക്കാണ്. നെയ്തുകാരനില്‍ നിന്നും സിനിമയ്ക്കു വന്ന പ്രധാന വ്യത്യാസം. ഇടതുപക്ഷത്തിന്റെ നയങ്ങളെ മറ്റു പലതിനോടുമൊപ്പം സിനിമ വിമര്‍ശിക്കുന്നു എന്നതാണ്. അത് നമ്മുടെ മാദ്ധ്യമങ്ങളിലെങ്ങും പലപാട് ചര്‍ച്ചയ്ക്കുവന്ന കാര്യമാണ്.പുലിമറഞ്ഞതൊണ്ടച്ചന്‍ (തെയ്യം) സിനിമയിലെ പ്രകാശനുമായി താദാത്മ്യം പ്രാപിക്കുന്ന അംശങ്ങള്‍ പ്രകടമാണ്. പ്രേമിക്കുന്ന പെണ്ണും വാതിലടച്ചപ്പോള്‍ തൊണ്ടച്ചന്റെയും പ്രകാശന്റെയും ദുരന്തം പൂര്‍ത്തിയായി. ആര്‍ എസ് എസു കാര്‍ ആദ്ധ്യാത്മിക കടകള്‍ തുറക്കുന്നത്, ആള്‍ദൈവങ്ങള്‍ ആളുകളെ തട്റ്റിക്കൊണ്ടു പോകുന്നത്, വര്‍ഗീയ ലഹളകള്‍, മുതലാളിത്തം പാര്ട്ടിയുടെ സഹായത്തോടെ പരിസ്ഥിതി നശിപ്പിച്ചും റിസോര്‍ട്ടുകള്‍ കെട്ടിയുണ്ടാക്കുന്നത് ഇങ്ങനെ ആഴമില്ലാത്ത ചില പരാമര്‍ശങ്ങള്‍ അവിടവിടെയുണ്ട്.
അതിനപ്പുറം ആഴമുള്ള രാഷ്ട്രീയ വിശകലനങ്ങളോ തത്ത്വചിന്തയോ നിരീക്ഷണമോ സിനിമ നമ്മുടെ മുന്നില്‍ വയ്ക്കുന്നുണ്ടോ എന്നു സംശയമാണ്. സിനിമയുടെ സാദ്ധ്യത തീരെ ചൂഷണം ചെയ്തിട്ടുമില്ല. തെയ്യങ്ങള്‍ കുറച്ചുനേരം കൂടുതല്‍ പ്രത്യക്ഷപ്പെടുന്നു..എന്നൊരു നന്മയുണ്ട്.. പക്ഷേ അതെന്തിന് എന്ന് ഉത്തരം കണ്ടെത്താന്‍ എന്തു ചെയ്യണം..?

posted by സ്വാര്‍ത്ഥന്‍ at 9:47 AM

0 Comments:

Post a Comment

<< Home