:: മന്ദാരം :: - ::ഒഴിഞ്ഞ പാത്രങ്ങള്‍ ::
URL:http://mandaaram.blogspot.com/2006/05/blog-post_17.html | Published: 5/17/2006 11:17 PM |
Author: Salil |
ഇ ന്ന് ട്രാഫിക് ബ്ലോക്കില്‍ നില്‍ക്കുമ്പോള്‍ വശത്ത് ആയി കണ്ട "പിസാഹട്" പഴയ ഒരു സംഭവം ഓര്‍മിപ്പിക്കുകയുണ്ടായി .. ഒരിക്കല്‍ താരയുടെ കൂടെ ഒരു പിസ കഴിക്കണം എന്ന് കരുതി ഇന്ദിരാനഗറിലെ പിസാഹട്ടില്‍ പോകുകയുണ്ടായി .. എനിക്കു തോന്നുന്നു ആദ്യത്തെതും അവസാനത്തെതുമായ പിസ സന്ദര്‍ശനമായിരുന്നു അതെന്ന് .. അന്ന് അവിടെ ഒരു കുടുംബം വന്നിരുന്നു .. അച്ഛനും അമ്മയും കുഞ്ഞും പിന്നെ കുഞ്ഞിനെ എടുത്ത് കൊണ്ട് ഒരു 'കുട്ടിയും'. കുട്ടി കുഞ്ഞിനെ 'നന്നായി' നോക്കാന്‍ വേലക്ക് വച്ചിരിക്കുന്നതാണെന്ന് കണ്ടാല്‍ അറിയാം .. കുഞ്ഞിയും ( താരയെ ഞാന്‍ അങ്ങനെയാണ് വീട്ടില്‍ വിളിക്കാറ് !! ) ഞാനും ആ കുട്ടിയെ ഒന്ന് നോക്കി - സങ്കടം തോന്നിയെങ്കിലും നമ്മള്‍ നമ്മുടെ കൊച്ചു വര്‍ത്തമാനങ്ങളിലേക്ക് തിരിഞ്ഞു .. പിന്നീട് അല്‍പം കഴിഞ്ഞപ്പോള്‍ അവര്‍ക്ക് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വന്നു. വര്‍ണാഭമായ ഭക്ഷണം മേശമേല്‍ നിരന്നു കഴിഞ്ഞപ്പോള്‍ നേരത്തെ പറഞ്ഞ കുട്ടി കുഞ്ഞിനെ ഒരു കസേരയില്‍ അമ്മയ്ക്ക് അരികില്‍ കൊണ്ടു വന്നിരുത്തി. അതു കഴിഞ്ഞപ്പോള്‍ ആയമ്മ കുട്ടിയോട് പറയുകയാണ് -
"നീ പോയി പുറത്ത് നിന്നോ, വിളിക്കാം "
നെഞ്ഞിനകത്ത് ഒരു ശൂന്യതയാണ് പെട്ടെന്നുണ്ടായത് .. മനുഷ്യര്‍ക്ക് എത്രപെട്ടെന്ന് ഇത്ര ചെറുതാവാന്‍ കഴിയുന്നു .. പല പല ചിത്രങ്ങളും മനസ്സിലൂടെ മാഞ്ഞ് മറഞ്ഞ് പോയി ... കുഞ്ഞുന്നാളില്‍ ഒരിക്കല്‍ ഞാന്‍ ചോറുണ്ണാന്‍ മടി കാട്ടിയപ്പോള്‍ - അമ്മയുടെ ശകാരത്തെ നേരിടാന്‍ ആയി പ്ലേറ്റില്‍ കൈയിട്ട് ചുമ്മാ പെറുക്കി കളിച്ചു .. അതിനിടെ വറ്റുകള്‍ താഴെയും പോയി ശകലം ... പിന്നീടിത് കണ്ട അമ്മ, കോപം കൊണ്ട് ചുകക്കുകയും നിലത്ത് നിന്നും ചോറ് വാരി എന്നെ കൊണ്ട് തീറ്റിച്ചതും കൊള്ളിയാന്‍ പോലെ മനസ്സിലൂടെ പാഞ്ഞു ... ജോലിയില്ലാതിരുന്ന ഒരു കാലത്ത് ധനരാജിന്റെ കൂടെ താമസിക്കുമ്പോള്‍, വെറും ചോറ് തിന്ന് അത്താഴം കഴിച്ചതും ഓര്‍ത്തു ... പട്ടിണി കിടക്കേണ്ടി വന്നിട്ടൊന്നും ഇല്ലെങ്കിലും എനിക്ക് ജീവിതത്തില്‍ പട്ടിണിയുടെ തീവ്രത എന്തെന്നറിയാം .. അതൊക്കെയും - പിന്നെ എന്തൊക്കെയൊ ഒക്കെയായിരുന്നു അവിടെയിരുന്നപ്പോള്‍ മനസ്സിലൂടെ കടന്നു പോയത് ... വലിയ എന്തൊക്കെയോ ഭാവിച്ച് നടക്കുന്ന ഇവരൊക്കെ എത്ര നിസ്സാരര്‍ .. നിറകുടം തുളുമ്പില്ല എന്ന് പറയും ... ഒഴിഞ്ഞ പാത്രങ്ങളും തുളുമ്പില്ല ...

0 Comments:
Post a Comment
<< Home