Saturday, May 20, 2006

വായനശാല - അമ്മയ്ക്കു നല്‍കുവാന്‍...

അമ്മയ്ക്കുനല്‍കുവാന്‍ ചെമ്മുള്ള ചേലകള്‍
നന്ദന്തങ്കൈയിലെ നല്‍കിച്ചെന്നോന്‍:
നല്‍ച്ചേലനാലുമെന്നമ്മതങ്കൈയിലേ
ഇച്ഛയില്‍ നല്‍കേണമിന്നുതന്നെ
എന്നമ്മതന്നോടു ചൊല്ലണം പിന്നെ നീ
എന്നെ മറക്കൊല്ലയെന്നിങ്ങനെ.
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോ-
രുണ്ടെങ്കില്‍ മെല്ലെ വരുത്തവേണം;
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ
കേഴുവലല്ലായ്കിലെന്നും ചൊല്‍വൂ.
ചീറ്റാടയുണ്ടു ഞാന്‍ പെട്ടകം തന്നുള്ളില്‍
മറ്റാരും കാണതെവച്ചുപൊന്നൂ;
ഊനപെട്ടില്ലല്ലീയെന്നതേ ചിന്തിച്ചു
ദീനമാകുന്നതെന്മാനസത്തില്‍.
മഞ്ഞള്‍ പിഴിഞ്ഞുള്ള കൂറകളൊന്നുമേ
മങ്ങാതെ മാനിച്ചുകൊള്ളേണം നീ.
വെറ്റിലതിന്നു ചൊരുക്കിന നീരത്തു
തെറ്റൊന്നു പൂട്ടുവാന്‍ ചെന്നെനല്ലൊ.
കൂലിയായന്നതിന്നമ്മതാന്‍ നല്‍കിന
ചേലയും മാലറ്റുപൊകല്ലാതെ
'പിള്ളരേ നുള്ളി ഞാനേ'ന്നങ്ങു ചൊല്ലീട്ടു
പീലികൊണ്ടെന്നെയടിച്ചാളമ്മ
കേണുകൊണ്ടന്നു വഴക്കായിപ്പോയി ഞാ-
നൂണിനു വരാതെ നിന്നനേരം
തെണ്ടമായെന്നതിന്നന്നു നീ നല്‍കിന
കണ്ടിക്കഞ്ചേല മറക്കൊല്ലാതെ.
പൊങ്ങിനോരോശ പുലമ്പിനിന്നീടുന്ന
കിങ്ങിണിയെങ്ങാനും വീഴൊല്ലാതെ.
പാവകൊളൊന്നുമേ പഴായിപൊകാതെ
പാലിച്ചുകൊള്ളേണം പരാതെ നീ
ചേണറ്റു പോകൊല്ല ഞാന്‍ വരുമ്പോള്‍.
താതനായ്‌ നിന്നൊരു നന്ദനോടിങ്ങനെ
മാധവന്‍ നിന്നു പറഞ്ഞനേരം
കണ്ണന്താനിന്നങ്ങു പോരുന്നോനല്ലെന്നു
നിര്‍ണ്ണയിചീടിന നന്ദനപ്പോള്‍
മനസം തന്നില്‍ മറച്ചുവച്ചമ്പിനോ-
ടാനായപൈതലാം കണ്ണന്തന്നെ
തെറ്റെന്നു പോയാന്‍ തന്നുറ്റുള്ള ദേശത്തു
മറ്റുള്ള ഗോപന്മാരോടും കൂടി
ആനകദുന്ദുഭി താനുമൊളിച്ചു പ-
ണ്ടാനായച്ചേരിക്കു കൊണ്ടുപോയി-
ആനയച്ചേരിക്കു പോകുമ്പോളിങ്ങനെ
ഞായമുണ്ടെല്ലര്‍ക്കുമെന്നു തോന്നും
ആനകദുന്ദുഭികൊണ്ടങ്ങു പോയത-
ന്നാരുമൊരുത്തരറിഞ്ഞുതില്ലേ;
നന്ദന്താനുള്ളില്‍ മറച്ചോരു കണ്ണനെ
നിന്നോരു ലോകരറിഞ്ഞു കൊണ്ടോര്‍
വായ്പെഴും മെയ്യിലെഴുന്നുള്ള രോമവും
ബാഷ്പവും മേന്മേലേ ചൊല്ലുകയാല്‍.
വഞ്ചനമെന്നതു പിന്നെയുമോര്‍ക്കുമ്പോള്‍
ചഞ്ചലമായ്‌ വരുമെന്നു ഞായം
നെഞ്ചകം തന്നിലുള്ളഞ്ചനവര്‍ണനെ-
ചെഞ്ചെമ്മേ ലൊകരറിഞ്ഞാരല്ലോ.
നന്ദനും തന്നുടെ വല്ലവന്മാരുമായ്‌
മന്ദിരം തെന്നിലേ ചെന്നുചെമ്മേ
കണ്ണനേ നണ്ണിനോരുള്ളവുമായിട്ടു
പുണ്യമിയെന്നു തെളിഞ്ഞുനിന്നന്‍.

കൃഷ്ണഗാഥ
ചെറുശ്ശേരി

posted by സ്വാര്‍ത്ഥന്‍ at 5:04 AM

0 Comments:

Post a Comment

<< Home