ചിത്രങ്ങള്‍ - പിന്മൊഴി ഈ-മെയിലുകള്‍
URL:http://chithrangal.blogspot.com/2006/05/blog-post_20.html | Published: 5/21/2006 9:23 AM |
Author: evuraan |
എന്താ ചില പിന്‍മൊഴികളില്‍ ഇ-മെയില്‍ ഹെഡറുകളും പിന്നെ വേറേ ഒരുപാടു കുന്തവും കൂടി വരുന്നതു്? ഇതു മുമ്പു കണ്ടിട്ടില്ലല്ല്..
ഗ്രൂപ്പില്‍ നിന്നും വരുന്ന മെയിലുകള്‍, (ഇന്നലെ മുതല്‍) ചിലപ്പോള്‍ മള്‍ട്ടിപാര്‍ട്ടായി കാണപ്പെടുന്നതിനാലാണ്, ഈ പ്രശ്നം ഉളവാകുന്നത്.
ബ്ലോഗര്‍, പിന്മൊഴി ജീ-മെയിലിലേക്ക് അയയ്ക്കുന്നതിന് കുഴപ്പമില്ല. പിന്മൊഴി എനിക്കയയ്ക്കുന്നതിനും, ഞാന്‍ തിരിച്ചയയ്ക്കുന്നതിനും കുഴപ്പമില്ല.
ഗ്രൂപ്പ്, വരിക്കാര്‍ക്ക് അയയ്ക്കുവയിലാണ്, ഈ പ്രശ്നം തലപൊക്കുന്നത്.
ആകെയുണ്ടായിരുന്ന ഒരു വ്യത്യാസം, എന്‍കോഡിംഗിന്റേതായിരുന്നു. ബ്ലോഗര്‍ അയയ്ക്കുന്ന മെയിലുകള്‍
Content-Transfer-Encoding: quoted-printableഎന്നും, ഞാന്‍ തിരിച്ചയയ്ക്കുന്നവ, (ഉദാ:)
Content-Transfer-Encoding: base64എന്നുമായിരുന്നു എന്‍കോഡ് ചെയ്തിരുന്നത്, ഇതുവരെ. ഇപ്പോള്‍, ഞാനും quoted-printable ആയി അവയെ എന്‍കോഡ് ചെയ്താണ് അയയ്ക്കുന്നത്.
ഇനിയും, ഗൂഗിള്‍ ഗ്രൂപ്പിന്റെ വരിക്കാരുടെ ഈ-മെയിലുകള്‍ ചളമായിട്ടാണ് വരുന്നതെങ്കില്‍, സദയം അറിയിക്കുക.
പെരിങ്ങോടരെ, ഗ്രൂപ്പിന്റെ ഈ-മെയിലുകള്‍ ഇന്നലെ മുതല്‍, മള്‍ട്ടിപാര്‍ട്ടായി വരുന്നതില്‍ താങ്കള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? പിന്മൊഴി സൂചികയ്ക്കായി, അതനുസരിച്ച് മോഡിഫിക്കേഷന്‍സ് ഇന്നലെ എഴുതിയിടേണ്ടി വന്നിരുന്നു.
0 Comments:
Post a Comment
<< Home