ശാസ്ത്രലോകം - ക്രോമസോം ചക്രവര്‍ത്തി
URL:http://sasthralokam.blogspot.com/2006/05/blog-post_20.html | Published: 5/20/2006 9:52 PM |
Author: seeyes |
ജപ്പാനിലെ അക്കിഹിതൊ ചക്രവര്‍ത്തിക്ക് ആണ്മക്കള് രണ്ട്. അദ്ദേഹത്തിന്റെ കാലശേഷം മൂത്ത മകന് ചക്രവര്‍ത്തിയാകും. മകന്റെ കാലശേഷമോ? പ്രശ്നമാണ്. കാരണം മൂത്ത മകന്റെയും സഹോദരന്റെയും കുട്ടികള്‍ പെണ്‍കുട്ടികളാണ്. എന്നാല്‍ പിന്നെ പെണ്മക്കള്ക്കു രാജ്യഭാരം കൊടുത്താല്‍ പോരെ? ഈ ചോദ്യം രാജകുടുംബം ജപ്പാനിലെ ശാസ്ത്രജ്ഞന്മാരോടും ചോദിച്ചു. പ്രശ്നമുണ്ടെന്നാണു കിട്ടിയ മറുപടി. കാരണം പെണ്‍കുട്ടികള്‍ക്കു Y ക്രോമസോം ഇല്ല.
പുരുഷന്റെ X ഉം സ്ത്രീയുടെ X ഉം ചേരുമ്പോളാണ് പെണ്‍കുട്ടി ഉണ്ടാകുന്നത്. പുരുഷന്റെ Y യും സ്ത്രീയുടെ X ഉം ചേര്‍ന്നാല്‍ ആണ്‍കുട്ടി ആകും. ഇതില്‍ X രണ്ട് തലമുറ കഴിഞ്ഞാല്‍ പിന്നെ എവിടെ നിന്ന് വന്നെന്ന് പറയാന്‍ പറ്റില്ല. അതേസമയം Y ആണെങ്കില്‍ അച്ഛനില്‍ നിന്ന് മകനിലേക്ക് മാത്രമായി, കൃത്യമായി, തലമുറ തലമുറയായി കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കും. അങ്ങിനെ 1500 നു മേല്‍ വര്‍ഷങ്ങളായി കൈമാറ്റം ചെയ്തുവന്ന Y ക്രോമസോമാണ് പെട്ടെന്ന് അവസാനിക്കാന്‍ പോകുന്നത്.
എന്നാല്‍ പിന്നെ Y ക്രോമസോമാണ് രാജ്യാവകാശത്തിന് ആധാരം എന്നങ്ങു തീരുമാനിച്ചാല്‍ പോരേ? അവിടേയും പ്രശ്നമുണ്ട്. ഒരച്ഛന്റെ ആണ്മക്കള്ക്കെല്ലാം തന്റെ Y ക്രോമസോം ലഭിക്കും. അതിന്റെ അര്‍ത്ഥം ആദ്യ ചക്രവര്‍ത്തി സൂര്യപുത്രന്‍ ജിമ്മുവിന്റെ സന്തതി പരമ്പരയില്‍ പെട്ട ആയിരക്കണക്കിന് പുരുഷന്മാര് അദ്ദേഹത്തിന്റെ ക്രോമസോമുമായി അലഞ്ഞു നടപ്പുണ്ടെന്നാണ്. എല്ലാവരും കൂടി കടന്നലുപോലെ ഇളകി വരും.
അപ്പോള്‍ മനുഷ്യരെല്ലാം ഒരു പൊതു പൂര്‍വ്വികനില്‍ നിന്നുണ്ടായതാണെങ്കില്‍ പുരുഷന്മാര്ക്കെല്ലാം ഒരേ Y ക്രോമസോം ആകണ്ടതല്ലേ? ജപ്പാനിലേക്കു ടിക്കെറ്റെടുക്കാന്‍ വരട്ടെ. ഏറിയ കാലം കൊണ്ട് Y ക്രോമസോമിനും വ്യത്യാസങ്ങള്‍ വരും.
പെണ്‍കുട്ടികള്‍ ഉള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല. ലിംഗ നിര്‍ണ്ണയത്തിനു ശേഷം, ഒരാളുടെ വ്യക്തിത്വത്തിലോ സ്വഭാവരൂപീകരണത്തിലോ യാതൊരു സ്വാധീനവും ചെലുത്താത്ത ഒന്നാണ് Y
ക്രോമസോം. ഈ ക്രോമസോമിനെ വേണമെങ്കില്‍ ജനിതക ചവറുകൂന എന്നു വിളിക്കാം. ഇതില്‍ ശേഖരിച്ചുവച്ചിരിക്കുന്ന 99.5% ശതമാനം വിവരവും ഉപയോഗശൂന്യമാണ്. പയറുപോലെ നില്ക്കുന്ന ബാക്കി 22 1/2 ജോടി ക്രോമസോമുകളാണ് കാര്യങ്ങള്‍ മുഴുവന്‍ നടത്തുന്നത്.
രാജകുമാരപത്നി സെപ്റ്റംബറില്‍ വീണ്ടും തിരുവയറൊഴിയും. പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ജപ്പാന്‍കാര്‍ കടാപ്പുറത്ത് 'ചക്രവര്‍ത്തിനീ.....' എന്ന് പാടി പാടി നടക്കും.
കൂടുതല്‍ വായിക്കാന്‍.
പുരുഷന്റെ X ഉം സ്ത്രീയുടെ X ഉം ചേരുമ്പോളാണ് പെണ്‍കുട്ടി ഉണ്ടാകുന്നത്. പുരുഷന്റെ Y യും സ്ത്രീയുടെ X ഉം ചേര്‍ന്നാല്‍ ആണ്‍കുട്ടി ആകും. ഇതില്‍ X രണ്ട് തലമുറ കഴിഞ്ഞാല്‍ പിന്നെ എവിടെ നിന്ന് വന്നെന്ന് പറയാന്‍ പറ്റില്ല. അതേസമയം Y ആണെങ്കില്‍ അച്ഛനില്‍ നിന്ന് മകനിലേക്ക് മാത്രമായി, കൃത്യമായി, തലമുറ തലമുറയായി കൈമാറ്റം ചെയ്തുകൊണ്ടേയിരിക്കും. അങ്ങിനെ 1500 നു മേല്‍ വര്‍ഷങ്ങളായി കൈമാറ്റം ചെയ്തുവന്ന Y ക്രോമസോമാണ് പെട്ടെന്ന് അവസാനിക്കാന്‍ പോകുന്നത്.
എന്നാല്‍ പിന്നെ Y ക്രോമസോമാണ് രാജ്യാവകാശത്തിന് ആധാരം എന്നങ്ങു തീരുമാനിച്ചാല്‍ പോരേ? അവിടേയും പ്രശ്നമുണ്ട്. ഒരച്ഛന്റെ ആണ്മക്കള്ക്കെല്ലാം തന്റെ Y ക്രോമസോം ലഭിക്കും. അതിന്റെ അര്‍ത്ഥം ആദ്യ ചക്രവര്‍ത്തി സൂര്യപുത്രന്‍ ജിമ്മുവിന്റെ സന്തതി പരമ്പരയില്‍ പെട്ട ആയിരക്കണക്കിന് പുരുഷന്മാര് അദ്ദേഹത്തിന്റെ ക്രോമസോമുമായി അലഞ്ഞു നടപ്പുണ്ടെന്നാണ്. എല്ലാവരും കൂടി കടന്നലുപോലെ ഇളകി വരും.
അപ്പോള്‍ മനുഷ്യരെല്ലാം ഒരു പൊതു പൂര്‍വ്വികനില്‍ നിന്നുണ്ടായതാണെങ്കില്‍ പുരുഷന്മാര്ക്കെല്ലാം ഒരേ Y ക്രോമസോം ആകണ്ടതല്ലേ? ജപ്പാനിലേക്കു ടിക്കെറ്റെടുക്കാന്‍ വരട്ടെ. ഏറിയ കാലം കൊണ്ട് Y ക്രോമസോമിനും വ്യത്യാസങ്ങള്‍ വരും.
പെണ്‍കുട്ടികള്‍ ഉള്ളവര്‍ വിഷമിക്കേണ്ട കാര്യമില്ല. ലിംഗ നിര്‍ണ്ണയത്തിനു ശേഷം, ഒരാളുടെ വ്യക്തിത്വത്തിലോ സ്വഭാവരൂപീകരണത്തിലോ യാതൊരു സ്വാധീനവും ചെലുത്താത്ത ഒന്നാണ് Y

രാജകുമാരപത്നി സെപ്റ്റംബറില്‍ വീണ്ടും തിരുവയറൊഴിയും. പ്രത്യേകിച്ച് അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ജപ്പാന്‍കാര്‍ കടാപ്പുറത്ത് 'ചക്രവര്‍ത്തിനീ.....' എന്ന് പാടി പാടി നടക്കും.
കൂടുതല്‍ വായിക്കാന്‍.
0 Comments:
Post a Comment
<< Home