Monday, May 15, 2006

എന്റെ ലോകം - വായന: വിഭജനങ്ങള്‍, ആനന്ദ്.

ആനന്ദ് എഴുതിയിരിക്കുന്ന ഏക നോവല്‍ “ആള്‍ക്കൂട്ടം” ആണെന്നും മറ്റെല്ലാം ബുദ്ധികൊണ്ടുള്ള വ്യായാമങ്ങള്‍ മാത്രമാണെന്നും വിവക്ഷിക്കുന്ന ഒരു കുറിപ്പു് എന്‍.ശശിധരന്റേതായി വായിച്ചതു് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണു്. വിഭജനങ്ങള്‍ ഡി.സി.ബുക്ക്സ് പ്രസിദ്ധീകരിച്ചതു 2006 ഫെബ്രുവരിയിലാണു്. കഴിഞ്ഞൊരു ദിവസമേ എനിക്കതു വാങ്ങുവാന്‍ സാധിച്ചുള്ളൂ. വായിച്ചിടത്തോളം വിഭജനങ്ങള്‍ ആത്മകഥാപരമായ ഒരു ആഖ്യായികയാണു്. ആനന്ദ് തന്റെ കാലഘട്ടത്തിലെ ജനത്തെയും ലോകത്തെയും ഒരേ സമയം ചരിത്രത്തിന്റെയും സമകാലികത്തിന്റെയും ദൃഷ്ടികോണിലൂടെ നോക്കിക്കാണുന്നു, അപഗ്രഥിക്കുന്നു. വിഭജനങ്ങളില്‍ നിന്നു്: കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും വലിയ ദോഷവും, അതിന്റെ അപചയത്തിനു കാരണവും അതില്‍ അന്തര്‍ലീനമായ [...]

posted by സ്വാര്‍ത്ഥന്‍ at 9:52 AM

0 Comments:

Post a Comment

<< Home