കൊടകര പുരാണം - ഒരു ബ്രേയ്ക്ക് അറിയിപ്പ്
URL:http://kodakarapuranams.blogspot.com/2006/05/blog-post.html | Published: 5/15/2006 12:54 PM |
Author: വിശാല മനസ്കൻ |
‘ഈ.മൈ.യൌ‘
എന്റെ ഓഫീസിനോട് ചേര്‍ന്നുള്ള വെയര്‍ ഹൌസിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ വിധിക്കപ്പെട്ട, മുന്ജന്മപാപിയായ ‘മേല്‍‘ നോട്ടക്കാരന് പാവം, ഇന്നലെ രാവിലെ കൃത്യം പത്ത് മണിക്ക് എല്ലാ കൂതാശകളും സ്വീകരിച്ച് നാട്ടിലേക്ക് പോയ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
ആയതിനാല്‍ വെയര്‍ഹൌസിലെ, തെങ്ങ്, അടക്കാരം, കുരുമുളക്, വാഴ, കൊള്ളി, ചേന, ചേമ്പ്, കൂര്‍ക്ക, പയറ്, കൈപ്പക്ക, വെണ്ടക്ക, എന്നിവയും, കൂടാതെ അഞ്ച് 'കറാച്ചി പോത്തുകളെയും' പരിപാലിക്കുവാനായി ഈയുള്ളവന് നിയോഗിതനാവുകയും തത്ഫലമായി ഇനി മുതല്‍ ഒരുമാസക്കാലത്തേക്ക് കാര്യമായി ബ്ലോഗാന്‍ പറ്റാത്ത സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തിരിക്കുന്നുവെന്ന വാര്‍ത്തയും മെല്പറഞ്ഞ അതേ ‘വ്യസനസമേതം‘ തന്നെ അറിയിക്കട്ടെ.
എന്റെ വിശാലമായ മനസ്സില്‍ നിന്നും ബഹിര്‍ഗമിച്ചുകൊണ്ടിരുന്ന സങ്കുചിതമായ ചിന്തയില്‍ നിന്നും രൂപമെടുത്തിരുന്ന ഈച്ച പോസ്റ്റുകളും കമന്റും വായിച്ച്, എന്നെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഇതൊരു അറിയിപ്പായി കണക്കാക്കുമല്ലോ!
പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കില്‍.... വീണ്ടുമെത്താമെന്ന പ്രതീക്ഷയോടെ...
വിനയപുരസരം
വിശാല മനസ്കന്
(കൈ ഉയര്‍ത്തി അന്തരീക്ഷത്തില്‍ വീശിക്കൊണ്ട്..)

0 Comments:
Post a Comment
<< Home