തുളസി - എന്നാവും നമ്മളും മോഡേണാവുക?
URL:http://kevinsiji.goldeye.info/?p=80 | Published: 5/9/2006 11:54 AM |
Author: കെവി |
ടെക്നോളജി കുതിച്ചു ചാടി, ഇപ്പോള്‍ വമ്പന്‍ ബാങ്കിടപാടുകള്‍ വരെ ജനങ്ങള്‍ ഇന്റര്‍നെറ്റു വഴിയും മൊബൈല്‍ വഴിയും സാധിക്കുന്നു. എന്തുകൊണ്ടു് പൊതുതിരഞ്ഞെടുപ്പിനും ഈ ടെക്നോളജി ഉപയോഗിച്ചു കൂടാ?
ഏതൊരു പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൌരനും ലോകത്തെവിടെയിരുന്നും അവന്റെ സമ്മതിദാനാവകാശം ഉപയോഗിക്കാന്‍ ഇതു മൂലം സാധിക്കും.
തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍ യൂസര്‍ ഐഡിയായും, പിന്നെ ബാങ്കുകള്‍ നല്‍കുന്ന പോലെ പാസു്വേഡും നല്‍കിയാല്‍ ആര്‍ക്കും ബൂത്തുപിടിക്കാനോ, കള്ളവോട്ടു ചെയ്യാനോ, എതിര്‍പാര്‍ട്ടിയില്‍പെട്ട ജനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഒന്നിനു രണ്ടായിരം രൂപ എന്ന നിരക്കില്‍ മൊത്തമായി വിലയ്ക്കു വാങ്ങിച്ചു വോട്ടുകള്‍ മുക്കാനോ ആവില്ല. ആര്‍ക്കും ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും വോട്ടു ചെയ്യാം. ഇന്റര്‍നെറ്റില്ലാത്തവര്‍ക്കായി നെറ്റുവര്‍ക്കുമായി കണക്ടു ചെയ്ത വോട്ടിങ്ങ് യന്ത്രങ്ങള്‍ (ബാങ്കുകളുടെ എടിയെമ്മുകള്‍ പോലെ), ഇപ്പോഴത്തെ പോലെ തന്നെ വോട്ടിങ്ങ് ബൂത്തായി ഉപയോഗിക്കാം.
എന്നാവും നമ്മളും മോഡേണാവുക?
0 Comments:
Post a Comment
<< Home