Tuesday, May 09, 2006

ചിത്രശാല - കാറാവ്

URL:http://chithrasala.blogspot.com/2006/05/blog-post.htmlPublished: 5/9/2006 10:34 AM
 Author: മന്‍ജിത്‌ | Manjith
ഇതു‍ കാനഡ ഗൂസ്. കാറാവ് എന്നങ്ങു മലയാളീകരിക്കാം. പേരിനൊപ്പം കാനഡ എന്നുണ്ടെങ്കിലും സ്ഥിരവാസം അമേരിക്കയുടെ മധ്യപ്രദേശങ്ങളില്‍. അല്പം ചൂടിഷ്ടമാണെന്നര്‍ത്ഥം. ചെറുചൂടിനൊപ്പം ഇവരും നീങ്ങിക്കൊണ്ടിരിക്കും. അങ്ങനെ കാനഡയിലും അമേരിക്കയിലെ മിഷിഗണ്‍ തടാകതീര സംസ്ഥാനങ്ങളിലും മധ്യവേനല്‍ക്കാലങ്ങളില്‍ മാത്രം പറന്നെത്തുന്നു. ആറര കിലോ തൂക്കമുണ്ടെങ്കിലും നമ്മുടെ താറാക്കളെപ്പോലെ നീന്തിത്തുടിക്കമാത്രമല്ല വിനോദം, ഒന്നാന്തരമായി പറക്കുമിവര്‍. പറക്കാനറിയാമെങ്കിലും റോഡു മുറിച്ചുകടക്കുമ്പോള്‍ പാലക്കാട്ടുകാരെപ്പോലെയാണ്; വണ്ടികളൊന്നും അത്ര മൈന്‍‌ഡില്ല. കുതിച്ചു പായുന്ന തങ്ങളുടെ ശകടങ്ങളെ മൈന്‍‌ഡുചെയ്യാത്ത ഇക്കൂട്ടരെ ശല്യക്കാരുടെ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട് സായിപ്പന്മാര്‍. പ്രിസര്‍വ് ഫോറസ്റ്റ് എന്നു വെണ്ടക്കയക്ഷരത്തിലൊട്ടിച്ച നമ്പര്‍പ്ലേറ്റുള്ള കാറിലിരുന്ന് ചിലപ്പോള്‍ ഇവറ്റയ്ക്കു നേരേ ഉന്നം പിടിച്ചേക്കും. ഗതികെട്ടിട്ടു പാവങ്ങള്‍ ചൈനയിലേക്കും വക്കാരിയുടെ ജപ്പാനിലേക്കും പറക്കുന്നെണ്ടെന്നാണു കേള്‍വി. ഏതായാലും കാണുന്നവരോടൊക്കെ ജപ്പാന്‍ അത്ര സുരക്ഷിതമല്ലെന്നു ഞാന്‍ പറയുന്നുണ്ട്. വക്കാരിയുടെ ക്യാമറ ആരെങ്കിലും തല്ലിപ്പൊട്ടിക്കുംവരെ മധുരമനോജ്ഞ ചൈനയോ സൈബീരിയയോ ആവും ഭേദം.

posted by സ്വാര്‍ത്ഥന്‍ at 10:27 AM

0 Comments:

Post a Comment

<< Home