മണ്ടത്തരങ്ങള്‍ - സോഫ്റ്റ്‌വേര്‍ എഞ്ചിനീയറുടെ ലോകം
http://mandatharangal.blogspot.com/2006/05/blog-post_05.html | Date: 5/5/2006 4:14 PM |
Author: ശ്രീജിത്ത് കെ |
വീണ്ടും കിട്ടി എനിക്ക് അടി. ശ്ശെടാ, ഇതെന്തു പുകില്. എനിക്കൊന്നും മിണ്ടാന്‍ പാടില്ലേ? നോക്കിക്കേ, ഇത്രയേ സംഭവിച്ചുള്ളൂ.
ഇന്നലെ എന്റെ സഹമുറിയന്‍ ഒരുപാട് വൈകിയാണ് ഓഫീസില്‍ നിന്ന് വന്നത്. എന്തോ പാര്‍ട്ടി ഉണ്ടായിരുന്നത്രേ. ഓഫീസ്സില്‍ നിന്ന് നേരിട്ടാണ് പോയത്. ഒന്നും ചോദിക്കാന്‍ പറ്റിയില്ല രാത്രിയില്‍. ഇന്ന് രാവിലെയാണ് ചോദിച്ചത്. ഇങ്ങനെ പോയി സംഭാഷണം.
ഞാന്‍: എങ്ങിനെ ഉണ്ടായിരുന്നു പാര്‍ട്ടി?
അവന്‍: കുഴപ്പമില്ല. നല്ല ഭക്ഷണം കിട്ടി. നമുക്ക് വേറെ എന്ത് വേണം!
ഞാന്‍: വെറുതേയല്ല, ഇന്നലെ നിന്റെ കൂര്‍ക്കംവലി കുറച്ച് കൂടുതലായിരുന്നു.
അവന്‍: അത് പോട്ടെ. ഇന്നലെ ഒരു വിശേഷം ഉണ്ടായി.
ഞാന്‍: ആരെങ്കിലും നിന്നെ തെറി വിളിച്ചോ?
അവന്‍: അതല്ല. ഇന്നലെ ഒരു കിടിലന്‍ പെണ്ണിനെ കണ്ടു അളിയാ, പാര്‍ട്ടിയില്‍.
ഞാന്‍: അളിയാ, ബാക്കിയും കൂടെ പറ വേഗം. എന്നിട്ട് മതി പല്ല് തേപ്പ്.
അവന്‍: ഞാന്‍ ഇതിന് മുന്‍പ് കണ്ടിട്ടില്ല. പുതുതായി കമ്പനിയില്‍ ചേര്‍ന്നതാണെന്ന് തോന്നുന്നു.
ഞാന്‍: ഹ്‌മ്മ്.
അവന്‍: ഒരു നീല ടോപ്പും ജീന്‍സും. ആവശ്യത്തിന് പൊക്കവും തടിയും. നിറമാണെങ്കില്‍ പറയണ്ട. നല്ല ചൊമചൊമാന്നിരിക്കും.
ഞാന്‍: കൊതിയാകുന്നു കേട്ടിട്ട്, ങ്‌ഹാ, എന്നിട്ട്?
അവന്‍: ഞാന്‍ ചെന്നപ്പോഴേ കണ്ടു. അവള്‍ എന്നെയും നോക്കി. കണ്ണും കണ്ണും തമ്മിലുടക്കി.
ഞാന്‍: ശ്ശൊ. എന്നിട്ട്?
അവന്‍: അപ്പൊ മിണ്ടാന്‍ പറ്റിയില്ല. പിന്നെ ഊണ് കഴിഞ്ഞപ്പോഴാണ് പിന്നേയും കണ്ടത്. ഞാന്‍ പുറത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു. അവള്‍ എന്റെ നേരെ വന്നു.
ഞാന്‍: അത് കലക്കി. ഒന്നു വേഗം പറ മോനേ
അവന്‍: എന്നോട് സംസാരിക്കാന്‍ തന്നെ ആണ് ഉദ്ദേശം എന്ന് എനിക്ക് ഉറപ്പായിരുന്നു. നാണം കൊണ്ട് എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. ഒളികണ്ണിട്ട് ഇടക്ക് മാത്രം.
ഞാന്‍: എന്നിട്ട്?
അവന്‍: എന്റെ അടുത്ത് വന്ന് അവള്‍ ഹലോ പറഞ്ഞു. ഞാന്‍ തിരിച്ചും.
ഞാന്‍: അപ്പൊ മിണ്ടി. എന്നിട്ട്? ഒന്ന് പറഞ്ഞ് തുലക്കഡേ.
അവന്‍: ഞാന്‍ അവളോട് എന്റെ അടുത്തുള്ള കസേരയില്‍ ഇരിക്കാന്‍ പറഞ്ഞു. അവള്‍ പതുക്കെ ഇരുന്നു.
ഞാന്‍: ഈശ്വരാ, കലക്കിയെടാ അളിയാ. എന്നിട്ടെന്തായി?
അവന്‍: ഞാന്‍ ഓഫീസില്‍ നിന്ന് പോയത് കാരണം എന്റെ പുതിയ ലാപ്പ്‌ടോപ്പ് എടുത്തിട്ടുണ്ടായിരുന്നു. അവള്‍ ഇരുന്നത് അതിന്റെ മുകളില്‍ ആയിപ്പോയി.
ഞാന്‍: നീ പുതിയ ലാപ്പ്‌ടോപ്പ് വാങ്ങിയോ, എന്നോട് പറഞ്ഞില്ലല്ലോ? എന്താ അതിന്റെ കോണ്‍ഫിഗുറേഷന്‍? എന്ത് വിലയായി? അതൊന്ന് നോക്കട്ടെ, എനിക്കത്യാവശ്യമായി ഒരു മെയില്‍ അയക്കാനുണ്ട്.
ഠപ്പേ
--കര്‍ട്ടന്‍--

0 Comments:
Post a Comment
<< Home