Thursday, May 04, 2006

എന്റെ നാലുകെട്ടും എന്റെ തോണിയും! - അനുജന്‍

ഞാന്‍ അവനെ കൊണ്ടു തോറ്റു. എന്നും അവനു ഒരായിരം ആവശ്യങ്ങള്‍ ആണു.എനിക്കാണെങ്കില്‍ എന്റെ അചഛന്റെ
അതേ മൂക്കത്തെ ശുണ്ഠിയാണു താനും.പിന്നെ അല്ലതെ,എത്ര പ്രാവശ്യം ഉന്തി തള്ളി ഒരാളെ മരത്തേല്‍ കേറ്റും? കുഴി മടിയന്‍ ആണു അവന്‍ പണ്ടേ. കഴിവില്ല എന്നൊന്നും അല്ല.എല്ലാ‍രും കൂടി കൊഞ്ചിച്ചു വഷളാക്കി എന്നു തന്നെ പറയാം.ഞാനും അവനും തമ്മില്‍ പന്ത്രണ്ടു വയസ്സിനു വിത്യാസം.അതുകൊണ്ടു തന്നെ അവനെ അനിയനേക്കളുപരി ഒരു മകനോ അങ്ങിനെ എന്തോ പോലെ ഒക്കെ ആണു ഞാന്‍ കണ്ടിട്ടുള്ളതു.

എന്നും പറഞ്ഞു എത്ര പ്രാവശ്യം അവന്റെ ശ്യാഠ്യങ്ങള്‍ക്കു വഴങ്ങാന്‍ കഴിയും?എനിക്കുമില്ലേ കുടുംബവും മറ്റു പ്രാരബ്ദങ്ങളും?
അതുമാത്രെമൊ എത്ര കൊടുത്താലും ഇന്നേ വരെ മതി എന്നു അവന്‍ പറഞ്ഞട്ടില്ല.അചഛന്‍ മരിച്ചതിനു ശേഷം എന്തുമാത്രെം കഷ്ട്പ്പെട്ടാണു കുടുംബം പോറ്റി ഈ നിലയില്‍ ആക്കിയതു എന്നു എനിക്കു മാത്രമേ അറിയൂ... ഇപ്പൊ എല്ലം ഉണ്ടു. കാറിനു കാറു,ബസ്സിനു ബസ്സു. എന്നാലും ഇവിടെം വരെ വെരു ഒരു അധ്യാപകന്റെ മകനു എത്തിപ്പെടാന്‍ എന്തു മാത്രെം തലേവരെ വേണം എന്നു മനസ്സിലാവുമല്ലൊ.

അവന്‍ അധ്വാനി ആണെങ്കില്‍ പിന്നേയും സമ്മതിക്കാം. അധ്വാനിക്കാതെ ഉള്ളതെല്ലാം കടത്തില്‍ കൊണ്ടു എത്തിക്കുംബോള്‍ പിന്നെ ദേഷ്യം വരാതെ എന്തു ചെയ്യണം എന്നു നിങ്ങള്‍ തന്നെ പറ.അവന്റെ രണ്ടു മക്കളെ ഓര്‍ത്തിട്ടാണു പലപ്പോഴും ഞാന്‍ കലി അടക്കാ‍റുള്ളതു.

എന്റെ ഭാര്യ ആണെങ്കില്‍ അതിനെക്കാള്‍ കഷ്ടം. എപ്പോള്‍ ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടാലും അവള്‍ പറയും,ചെറുതല്ലേ, അച്ഛന്‍ മരിച്ചപ്പോള്‍ അവനു ഒന്‍പതു വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ എന്നൊക്കെ.ഞാന്‍ വഴങ്ങുന്നില്ലാ എന്നു കണ്ടാല്‍ ഉടനെ തന്നെ അവള്‍ അവനെ ഉച്ചക്കു ഊണിനു വിളിക്കും,ഞാന്‍ വരുന്ന സമയം നോക്കി.അവനെ നേരില്‍ കാണുംബോഴും അവന്റെ ചേട്ടാ എന്നുള്ള വിളിയില്‍ ഞാന്‍ വീഴും എന്നു അവള്‍ക്കു അറിയാം.സ്വന്തം രക്തമല്ലെ? അവന്‍ ഒന്നു നന്നായി കാണാന്‍ വേണ്ടിയാണു.വേറെ ആരും വീട്ടില്‍ ഇങ്ങിനെ അല്ല.അവന്‍ മാത്രെം.മരിച്ചു പോയ ഞങ്ങളുടെ അമ്മ പറയുമായിരുന്നു, “എല്ലാ വീട്ടിലും ഇങ്ങിനെ ഒരു കുട്ടിപിശാചു ഉണ്ടു എന്നു”. അതെ,ഞങ്ങളുടെ വീട്ടിലെ കുട്ടിപിശാചു തന്നെ അവന്‍.

അവന്റെ വെടിയുണ്ടകളേറ്റു ഇന്നു ഞാന്‍ മരണത്തിനു കീഴടങ്ങുംബോഴും എന്തിനു അവനിതു ചെയ്തു എന്നു മാത്രെം എനിക്കു അറിയില്ല.അവന്‍ എനികു നേരെ തോക്കു ചൂണ്ടുന്നതിനു തൊട്ടു മുന്‍ബു, അവള്‍ അവനു വേണ്ടി ചായ ഉണ്ടാക്കന്‍ അടുക്കളക്കു പോയിട്ടുണ്ടായിരുന്നുള്ളൂ.അവളുടെ സിന്തൂരത്തിനു നേരെ വെടി ഉതിര്‍ക്കുംബോഴും അവന്റെ കണ്ണിലെ രോഷത്തിന്റെ അര്‍ത്ഥം എനിക്കു ഗ്രഹിക്കുവാന്‍ കഴിയുന്നില്ലായിരുന്നു.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 9:32 AM

0 Comments:

Post a Comment

<< Home