Thursday, May 04, 2006

:: മന്ദാരം :: - ::ചെമ്പകങ്ങള്‍ പൂത്ത്‌ നില്‍ക്കുന്ന കാവുകള്‍ ::

ത്തവണ നാട്ടില്‍ പോയത്‌ ജോബിയുടെ കല്യാണത്തിന്‌ പങ്കെടുക്കാന്‍ കൂടിയായിരുന്നു. രാവിലെ 8 മണിയയപ്പോള്‍ തന്നെയിറങ്ങി. കണ്ണൂര്‌ നിന്നും വെള്ളരിക്കുണ്ട്‌ വരെ പോകണം. താരയും നീലയും യാത്ര എന്ന്‌ പറഞ്ഞപ്പോള്‍ ചാടിയിറങ്ങി !! ..കുറെ നാളായി നാട്ടിലൂടെയുള്ള ഒരു ദൂര യാത്ര ചെയ്തിട്ട്‌ .. അത്‌ കൊണ്ട്‌ തന്നെ ഉത്സാഹം ഇത്തിരി കൂടുതലായിരുന്നില്ലേ എന്ന ഒരു തോന്നല്‍ ....

പോകുന്ന വഴികളൊക്കെ ഞാന്‍ മന്ദാരപൂക്കളെ അന്വേഷിക്കുകയായിരുന്നു .. എങ്ങും കാണാനില്ല പാവം കുഞ്ഞു വലിയ വെള്ളപ്പൂക്കള്‍ എന്ന കാഴ്ച വളരെ വേദനിപ്പിച്ചു .. ഞാന്‍ താരയോടും പറഞ്ഞു .. ഒരു ബ്ലോഗ്‌ തുടങ്ങിയിട്ടുണ്ടെന്നും .. ഇനി മന്ദാരപൂക്കളാണ്‌ എന്റെ ചങ്ങാതികളെന്നും ഒക്കെ .. അവള്‍ക്കും ഉത്സാഹം കാണാം മുഖത്ത്‌ ...

മന്ദാരങ്ങള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലും കണ്ണിന്‌ കുളിര്‍മയേകിയ കാഴ്ച വഴിക്കിരുവശവും ഉള്ള കാവുകളിലെ നിറയെ പൂത്തു നില്‍ക്കുന്ന ചെമ്പകങ്ങളായിരുന്നു .. മുതലയുടെ മേല്‌ പോലതെ തൊലിയോടെയുള്ള ചെമ്പകമരത്തിലെ സുന്ദരമായ പൂക്കളുടെ വശ്യമായ മണം .. എത്ര എത്ര കാവുകളാണ്‌ ... എല്ലാ കാവുകളും ഒരു നാള്‍ നടന്നു സന്ദര്‍ശിക്കണം എന്ന് തീരുമാനിച്ച്‌ നമ്മള്‍ മറ്റു പലതും സംസാരിച്ചു .. നീല ആകെ ക്ഷീണിച്ചു .. പഴയ പാവം മാരുതി കിതച്ച്‌ കിതച്ച്‌ മലകയറുമ്പോള്‍, ഓടിക്കുന്നയാളെ പോലെ തന്നെ കൂടെയിരിക്കുന്നവരും ക്ഷീണിച്ച്‌ വശം കെടും .. ഒരു ഘട്ടത്തില്‍ അവളുടെ മുഖം ചുകന്ന് വരുന്നുണ്ടോ എന്ന് പോലും നമുക്ക്‌ തോന്നിയിരുന്നു .. എന്നാലും പുതിയ ലോകത്തിലെ പുതിയ കാഴ്ചകള്‍ കാണുന്നതില്‍ അവളെ അതൊന്നും തന്നെ അലോസരപ്പെടുത്തുന്നില്ല എന്ന് മനസ്സിലായി .. അവള്‍ ഉറങ്ങിയും ഉണര്‍ന്നും യാത്ര ശരിക്ക്‌ ആസ്വദിക്കുന്നുണ്ടായിരുന്നു ..

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 1:28 AM

0 Comments:

Post a Comment

<< Home