മണ്ടത്തരങ്ങള്‍ - എന്റെ അരണയും അവന്റെ കാക്കയും
http://mandatharangal.blogspot.com/2006/05/blog-post.html | Date: 5/2/2006 1:30 PM |
Author: ശ്രീജിത്ത് കെ |
ഞാനും എന്റെ സഹമുറിയനും കൂടെ ആണ്ടിലൊരിക്കലോ രണ്ടു തവണയോ രാവിലെ നടത്താറുള്ള മോര്‍ണിങ്ങ് വാക്ക് എന്ന നടത്ത കലാപരിപാടി ആണ് രംഗം. വഴിയില്‍ ഒരു അരണയെ കാണുന്നിടത്ത് ഞങ്ങളുടെ സംഭാഷണം ആരംഭിക്കുന്നു.
ഞാന്‍: ദേടാ, ഒരു അരണ.
അവന്‍: കണ്ടു.
ഞാന്‍: അരണ കടിച്ചാല്‍ ഉടനേ മരണം എന്നാ പറയാറ്.
അവന്‍: അത് വെറുതേ പറയുന്നതാണ്. അരണക്ക് വിഷമില്ല.
ഞാന്‍: അതെനിക്കും അറിയാം. അരണ ഒരിക്കലും കടിക്കില്ല എന്നത് കൊണ്ടാണ് അങ്ങിനെ ഒരു പഴംചൊല്ല്.
അവന്‍: അരണ കടിക്കില്ല എന്നൊന്നുമില്ല. അതിന്റെ വായില്‍ കൈ ഇട്ടു ഇക്കിളിയാക്കിയാല്‍ അത് കടിക്കും.
ഞാന്‍: ഇതൊരു മുടന്തന്‍ ന്യായമാണ്. കാക്കയെ തലകീഴായി കെട്ടിയിട്ട്, ചിറകടിപ്പിച്ചാല്‍ ചിലപ്പൊ അതിത്തിരി നീങ്ങി എന്ന് വരും. അതു കൊണ്ട് അത് തലകീഴായി പറന്നു എന്ന് വിചാരിക്കാന്‍ പറ്റുമോ.
അവന്‍: അങ്ങിനെ ചെയ്‌താല്‍ കാക്ക ചത്ത് പോകും.
ഞാന്‍: ചത്ത് പോട്ടെ. നിനക്ക് നിന്റെ കാക്കയുടെ കാര്യം. എന്റെ അരണയുടെ വേദന നിനക്കൊരു പ്രശ്നമല്ലല്ലേ.
അവന്‍: ഞാന്‍ നിന്റെ അരണയുടെ വായില്‍ കൈ ഇട്ടതിനാണോ നീ എന്റെ കാക്കയെ കൊന്നത്?
ഞാന്‍: എന്റെ അരണയെ തൊട്ടാല്‍ നിന്റെ കാക്കയെ ഞാന്‍ തട്ടും കട്ടായം.
അവന്‍: നീ അത്രക്കായോടാ @#$*(#@$
ഞാന്‍: ആയെടാ $%^$%!
ഠിഷ്യും ഠിഷ്യും അയ്യോ, അമ്മേ.
--കര്‍ട്ടന്‍--

0 Comments:
Post a Comment
<< Home