Tuesday, April 25, 2006

varthamaanam - ::പ്രമോദ്‌ മഹാജന്റെ Tragedy::

പ്രമോദ്‌ മഹാജന്റെ പ്രശ്നം നിശ്ചയമായും ഒരു കുടുംബപ്രശ്നമാണ്‌. എന്നാലും പ്രമോദ്‌ ഇന്ന് കത്തി നില്‍ക്കുന്ന ഒരു public figure എന്നത്‌ കൊണ്ട്‌ തന്നെ ഈ വാര്‍ത്ത നമ്മുടെയൊക്കെ വാര്‍ത്തയായി മാറുന്നു. എന്നിരുന്നാലും ആര്‍ക്കും തന്നെ ഈവിഷയത്തില്‍ ഒന്നും പറയാനില്ല എന്നതാണ്‌ വാസ്തവം.

യഥാര്‍ത്ഥത്തില്‍ പ്രമോദിന്റെ വീട്ടില്‍ സംഭവിച്ച സംഗതി ഏതൊരു ഇന്ത്യന്‍ വീട്ടിലും സംഭവിക്കാവുന്ന ഒരു സംഗതി മാത്രമാണ്‌ എന്ന് തോന്നുന്നു എനിക്ക്‌. celebrity ആയ ഒരു സഹോദരന്‍ എന്നത്‌ മറ്റുള്ള സഹോദരങ്ങള്‍ക്ക്‌ നിശ്ചയമായും ഒരു ഭാരം തന്നെയാണ്‌. ഒരു വ്യക്തി സമൂഹത്തിലെ ശ്രദ്ധിക്കപ്പെടുന്ന ആളായി മാറുക എന്ന് പറഞ്ഞാല്‍, അദ്ദേഹം വീട്ടില്‍ നിന്നും പതുക്കെ പതുക്കെ detach ചെയ്യപ്പെടുകയാണ്‌ എന്നതാണ്‌ അര്‍ഥം. വീട്ടുകാര്‍ക്ക്‌ ഉണ്ടാവുന്ന അതിരു കവിഞ്ഞ expectations'നെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തിന്‌ എല്ലായ്പോഴും സാധിക്കണമെന്നുമില്ല.. ഇന്ത്യന്‍ വീടുകള്‍ ഇപ്പോഴും closely knit തന്നെയാണ്‌.. അങ്ങനെ വരുമ്പോഴാണ്‌ പ്രശ്നങ്ങള്‍ പതുക്കെ ഉടലെടുക്കുന്നത്‌ .. ഒരു കണക്കിന്‌ നോക്കുമ്പോള്‍, പ്രവീണ്‍ മഹാജനെ ഓര്‍ത്ത്‌ എനിക്ക്‌ സഹതാപം തോന്നുന്നുണ്ട്‌. പത്രക്കാര്‍ പറഞ്ഞത്‌ പ്രകാരം, പോലീസ്‌ സ്റ്റേഷനില്‍ നിന്നും വരുമ്പോള്‍, അദ്ദേഹം മുഖത്ത്‌ ഉണ്ടായിരുന്ന തൂവാല എടുത്ത്‌ മാറ്റിയിരുന്നുവത്രെ. താന്‍ ചെയ്ത ശരിയിലുള്ള വിശ്വാസമാകാം അദ്ദേഹത്തെ അങ്ങനെ ചെയ്യിച്ചത്‌ .. അദ്ദേഹം കടന്നു പോയ മാനസികാവസ്ഥയിലൂടെ കടന്ന് പോകാന്‍ അപാരമായ മനശ്ശക്തി തന്നെ വേണം. അവഗണിക്കുന്ന തന്റെ ചേട്ടനെയും, കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമൂഹത്തിനെയും നേരിടാന്‍ അദ്ദേഹത്തിന്‌ രണ്ടു വഴിയേ ഉണ്ടായിരുന്നുള്ളൂ . ഒന്നുകില്‍ ആത്മഹത്യ ചെയ്യുക അല്ലെങ്കില്‍ അപാരമായ ധൈര്യം കാണിക്കുക... അതില്‍ രണ്ടാമത്തെ വഴി അദ്ദേഹം തെരഞ്ഞെടുത്തു എന്നേയുള്ളൂ ... പൂര്‍ണമായും frustration'ല്‍ നിന്നും ഉണ്ടായിട്ടുള്ള ഒരു പ്രകോപനമാണ്‌ ഈ ഒരു സംഭവം എന്നാണെനിക്ക്‌ തോന്നുന്നത്‌ ..

ബന്ധങ്ങളൊക്കെ നേര്‍ത്ത നൂല്‍പാലത്തിലൂടെ കടന്നു പോകുന്ന തെരുവു സര്‍ക്കസ്സ്‌ കാരനെ പോലെയാണെന്ന് തോന്നറുണ്ട്‌... കന്നഡത്തില്‍ ഒരു ചൊല്ലുണ്ട്‌, "സഹോദരങ്ങള്‍ ജന്മനാല്‍ ശത്രുക്കളായി ജനിക്കുന്നു" എന്ന്.

posted by സ്വാര്‍ത്ഥന്‍ at 11:19 AM

0 Comments:

Post a Comment

<< Home