പലവക - Survival Guide (മലയാളം?)
http://palavaka.blogspot.com/2006/04/survival-guide.html | Date: 4/25/2006 4:23 PM |
Author: പെരിങ്ങോടന്‍ |
“പാമ്പിനെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം” എന്നു തുടങ്ങുന്ന സര്‍വൈവല്‍ ഗൈഡുകളാണു മലയാളിയെ നയിക്കുന്നതു്. കൂട്ടത്തില്‍ “ഒരുമയുണ്ടെങ്കില്‍ ഉലയ്ക്കമേലും കിടക്കാം” ഇത്യാദി ഗൈഡുകളും കാണാം (വായനക്കാര്‍ സ്വാതന്ത്ര്യമെടുത്തു പ്രധാനപ്പെട്ട മറ്റു ഉപദേശങ്ങള്‍ പൂരിപ്പിക്കുക.)
സായിപ്പിനു്, പ്രത്യേകിച്ചും അമേരിക്കന്‍ പട്ടാളത്തിനു് ഈ ഗൈഡൊന്നും പോരെന്നാണു് അഭിപ്രായം. പകരം അവര്‍ അവരുടെ സൈനികര്‍ക്കായി ഒരു സര്‍വൈവല്‍ ഗൈഡ് ഒരുക്കിയിട്ടുണ്ടു്. പാമ്പിനെയും ഞാഞ്ഞൂളിനെയും തിരിച്ചറിയുന്നതെങ്ങിനെ? കമ്യൂണിസ്റ്റ് പച്ചയും നായക്കുറണയും തമ്മിലുള്ള വ്യത്യാസങ്ങള്‍, കടലില്‍ നീന്തേണ്ടതെങ്ങിനെ, മരുഭൂമിയില്‍ വസിക്കേണ്ടതെങ്ങിനെ, എന്നുവേണ്ട മനുഷ്യന്‍ അഭിമുഖീകരിക്കുവാന്‍ സാധ്യതയുള്ള ഒട്ടുമിക്ക ആപല്‍ഘട്ടങ്ങളും നിര്‍ദ്ദാരണം ചെയ്യുവാനുള്ള ഒരു ഗൈഡാണതു്. വായിക്കുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഈ സൈറ്റ് സന്ദര്‍ശിക്കുക.
കുറിപ്പു്: പ്രസ്തുത സൈറ്റിലെ വിവരങ്ങളുടെ പൂര്‍ണ്ണത, പ്രായോഗികത, യുക്തി എന്നിവ വായനക്കാര്‍ സ്വയം പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണു്, ഈ ലേഖകനു അവയിലെ വിവരങ്ങള്‍ പരിശോധിക്കുവാനോ വിലയിരുത്തുവാനോ സാധിച്ചിട്ടില്ല.
0 Comments:
Post a Comment
<< Home