Monday, April 17, 2006

എന്റെ ലോകം - വിഷുവും വിശേഷങ്ങളും

ഇന്നു വിഷുവായിരുന്നു. ഞാന്‍ കണികാണുന്നതു് ഒരു ബാലികയെയാണു്. കഴിഞ്ഞേതോ വര്‍ഷത്തിലെ‍ മനോരമയുടെ വിഷുപ്പതിപ്പില്‍ കണിയൊരുക്കി നിന്നിരുന്ന ഈ ബാലികയെ..ഗള്‍ഫിലെ ആഴ്ചാവസാനമായ വെള്ളി ദിനത്തില്‍ വിഷുവന്നതുകൊണ്ടു്, ഒരു ദിവസം അവധിയെടുക്കുകയെന്ന ദുരിതം ഒഴിവായിപ്പോയി. കഴിഞ്ഞ കുറി വിഷുവിനു ഒഴിവെടുത്തില്ലെന്നു തോന്നുന്നു. ഇക്കുറി ഉച്ചയൂണും കഴിഞ്ഞിരിക്കവെ, മറ്റൊരു പെരിങ്ങോടന്‍ വന്നുചേര്‍ന്നു. പെരിങ്ങോടിനു വന്ന മാറ്റങ്ങളെ കുറിച്ചു അവന്‍ പറഞ്ഞിരിക്കുമ്പോള്‍ പലതും കേട്ടു അതിശയിച്ചു, ചിലപ്പോഴെല്ലാം പൊട്ടിച്ചിരിച്ചു. കോതരക്കാട്ടില്‍ എഞ്ചിനീയറിങ് കോളേജ് വന്നതും, ചാലിശ്ശേരി അങ്ങാടിയില്‍ മെഡിക്കല്‍ കോളേജ് വന്നുവെന്നും പറയുമ്പോള്‍ ചിരിക്കുവാതിരിക്കുവാന്‍ [...]

posted by സ്വാര്‍ത്ഥന്‍ at 4:08 AM

0 Comments:

Post a Comment

<< Home