തുളസി - വീട്ടമ്മയുടെ പ്രിയങ്കരി
http://kevinsiji.goldeye.info/?p=71 | Date: 4/16/2006 4:03 PM |
Author: കെവി |
- ചട്ടിയുടെ അടിയില്‍ പിടിയ്ക്കാതെ മീന്‍പൊരിയ്ക്കാനും ദോശചുടുവാനും സഹായിക്കുന്ന വീട്ടമ്മയുടെ പ്രിയങ്കരിയാരാണു്?
ടെഫ്ലോണ്‍ പൂശിയ നോണ്‍സ്റ്റിക്‍ ചട്ടികള്‍.
- പടിഞ്ഞാറന്‍ വെര്‍ജീനിയായിലുള്ള ഡ്യൂപോണ്ടിന്റെ ഉത്പാദനകേന്ദ്രത്തിനെതിരെ 3000ത്തോളം വരുന്ന തദ്ദേശവാസികള്‍ കോടതിയില്‍ കേസിനു പോയതെന്തേ?
ടെഫ്ലോണ്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറി മാരകമായ പെര്‍ഫ്ലൂറോകെമിക്കല്‍സ് വിഭാഗത്തില്‍പെട്ട രാസവസ്തുക്കളാല്‍ തദ്ദേശീയരുടെ വെള്ളവും മണ്ണും മലിനപ്പെടുത്തിയെന്നാരോപിച്ചു്.
- ഡ്യൂപോണ്ടു് ചെയ്ത മറ്റു കുറ്റങ്ങളെന്തൊക്കെയാണു്?
മേല്‍പറഞ്ഞ രാസവസ്തു, ഫാക്ടറി ജോലിക്കാരിയുടെ നവജാതശിശുവിന്റെ രക്തത്തില്‍ നിന്നുപോലും കമ്പനിഡോക്ടര്‍മാരാല്‍ കണ്ടെത്തപ്പെട്ട 22 വര്‍ഷം പഴക്കം ചെന്ന സത്യം മൂടിവെച്ചു് ഉത്പാദനവും വിപണനവും തുടര്‍ന്നതു്.
വെര്‍ജീനിയായിലേയും ഓഹിയോവിലേയും ജനങ്ങള്‍ കുടിയ്ക്കുന്ന പൈപ്പുവെള്ളത്തില്‍ പോലും ഈ മാരകരാസവസ്തു കമ്പനി തന്നെ 1984-ല്‍ നടത്തിയ പരീക്ഷണങ്ങളില്‍ കണ്ടെത്തിയിരുന്നെങ്കിലും സത്യം കാസറോളില്‍ മൂടിവെച്ചു.
അതുകൊണ്ടു് ഇത്ര കൊല്ലത്തിനു ശേഷവും ചൂടാറാതെ അതു പുറത്തു വന്നു.
ഇന്ത്യയില്‍ ടെഫ്ലോണ്‍ ഉത്പാദിപ്പിക്കുന്ന ഫാക്ടറികളെവിടെയൊക്കെയാണാവോ. ഒരു വശം ഇക്കിളികൂട്ടി മറുവശം അറുക്കുന്ന ടെക്നോളജിയുടെ മായാജാലം കാണാതെ പുഴുക്കള്‍ പോലെ ജീവിതം കൊണ്ടാടുന്ന നരവംശത്തെ കാണുമ്പോള്‍ സഹതാപം.
0 Comments:
Post a Comment
<< Home