Sunday, April 16, 2006

അതുല്യ :: atulya - പുളിയിഞ്ചിയും വക്കാരിയും പിന്നെ പായസവും...

പച്ചക്കറി വന്നു. ശര്‍മ്മാജിയ്കെന്താ.. ഈ വണ്ടി കൊണ്ടു വന്ന് അടുക്കള വാതില്‍ക്കല്‍ വച്ചാല്‍ തീര്‍ന്നു പണി.. പിന്നെ എനിയ്ക്‌ പിടിപ്പത്‌ പണി.

ടീ.. ജാനകി.. അപ്പൂ.. (ജാനകി, ശങ്കരന്‍, എന്റെ മരുമക്കള്‍, ഏേട്ടനായിരുന്നു അതിഥി ഇത്തവണ) ആ പച്ചക്കറി കൂട ഒന്നൊഴിച്ച്‌ ആ മേശപുറത്ത്‌ വയ്ക്കു, വല്ലതും വിട്ടു പോയോന്ന് എന്നാലല്ലേ അറിയൂ. തക്കാളി പായ്ക്റ്റ്‌ മാറ്റിയും വയ്കൂ, അലെങ്കില്‍ അതു സോസ്‌ പരുവമാകും.

ജാനകീം അപ്പും കൂടെ ആ കണിയ്കുള്ളതു ശരിയാക്കു, അറിയാത്തതി ചോദിയ്കൂ. ആദ്യം പോയി കൈ കാല്‍ കഴുകി വാ നിങ്ങള്‍, എന്നിട്ട്‌ ഉരുളി തൊട്ടാ മതി...

ഒക്കെ ആയോ ആവോ...

പച്ചക്കറിയോക്കെ ആ മേയിന്‍ ഹോളിലേയ്കു മാറ്റു. അതങ്ങട്‌ നറുക്കി മാറ്റി വച്ചാ, വല്യ്‌ ഒരു ജോലി തീരുന്നൂല്ലോ.

ഏയ്‌ സബ്‌ മേരെ കോ ആത്താ നഹി. കിസിലിയേ ഏ സബ്‌.. പൂരി ചനാ ബനാവോ, കാം ജല്‍ദി കദം ഹോഗാ നാ.. ക്യോം ഇത്ത്നാ ചീസ്‌ ഖാനാ ഹേ? ഫുക്കട്ട്‌ ക്കാ കാം കര്‍ക്കേ...

അപ്പൂ.. ആ ലാപ്‌ റ്റോപ്പ്‌ തൊടല്ലേ നീ, ശങ്കൂ മതി കളിച്ചത്‌ അതേ പിടിച്ച്‌... ദേഘോ... ഇസ്കോ ഇതര്‍ സേ ഹടാതോ.. വര്‍നാ ബച്ച ലോക്‌ ഇസ്ക്കാ പീസ്‌ പീസ്‌ കരേഗാ.... അച്ചാ ദിന്‍ മേ ഗുസ്സാ ബാക്കി സുന്‍ നേക്കാ മുജെ പസന്ത്‌ നഹി ഹേ...

പാവം വന്ന് അതിഥികള്‍. ഈ മടിയന്‍ ശര്‍മാജി....

ശര്‍മാജീടെ ചക്കരയാ ശങ്കു.. ശങ്കൂന്റെ ഭാഷ ശര്‍മയ്കും, തിരിച്ചങ്ങോട്ടും.... മാലും നഹി...

ഇത്‌ മതിയോ ആവോ... മാങ്ങാ വേറെ ചെന കൊണ്ടു. ഇന്നാലും സദ്യയ്കു എണ്ണം വേണോലോ... ഇതു മതി...

പച്ചമുളക്‌... പുളിയിഞ്ചീടെ പകുതി പണി തീര്‍ന്നു...

മണി പന്ത്രണ്ട്‌... പകുതി പോലും നറുക്കിയായില്ലാ... അതെങ്ങനാ. കൈയിലു ഗ്ലാസുമായി നറുക്കാനിരുന്നാ പാതി നറുക്കലും പാതി വര്‍ത്താനോം.....

ദേഘോ... സബ്ജീ പൂരാ ഹോഗയാ.. ഏയ്‌ ജഗാ തോ ആപ്‌ സാഫ്‌ കരോ ജീ... ബെയ്യാ ക്യാ സോചേഗാ....ജീജാജി കുച്ച്‌ കര്‍ത്തേ നഹി ഹേ...

എല്ലാരും വരു, ഡിന്നര്‍ കഴിച്ച്‌ കിടക്കാന്‍ നോക്കൂ. മണി 2 കഴിഞ്ഞു....


എന്റെ ശങ്കൂണ്ണീ.. നീ പോയീ അകത്ത്‌ കിടക്കൂ.... ഈ സോഫേലു ഉറങ്ങിയാലും സാരമില്ലാ... ഈ തിരക്കില്‍ തന്നെ ഞാനുണ്ടാവണം....

ഒരുമയുണ്ടെങ്കില്‍ ഉലക്കയിലും.... ഈ സ്നേഹം എന്നും ഉണ്ടാവണേ.. ഗുരുവായുരപ്പാ...

വിഷു എത്തി..


ഉമേഷിന്റെ ന്യായം കൊണ്ട്‌ സമയം തെറ്റിയോ ആവോ.. എന്നാലും വിളക്ക്‌ കത്തിച്ചാലല്ലേ മറ്റുള്ളവരെ വിളിയ്കാന്‍ പറ്റു...


അപ്പൂ ഇനി നീ കണ്ണു തുറക്കൂ.. കണിയെത്തി....


ആദ്യം ഉണ്ണി മാമന്റെ അടുത്തൂന്ന്

പിന്നെ എല്ലാമായ ഏട്ടന്റെ അടുത്തൂന്ന്... ദീര്‍ഘ സുമഗലീ ഭവ:

പിന്നെ അപ്പൂ...

പരിപ്പ്‌ അടുപ്പത്തേയ്ക്‌...

ഈ തിരിയ്കിനിടയില്‍ ചായാന്ന് ഒക്കെ പറഞ്ഞ്‌...

പിന്നെ ഒരോന്നായി....അവിയല്‍, സാമ്പാര്‍, കാബേജ്‌ തോരന്‍...

പുളിയിഞ്ചി, മാങ്ങാക്കറി, കൂട്ട്‌.. ദേവനൊന്ന് കണ്ണടച്ചേ.... അല്‍പം ഏണ്ണ കൂടിപ്പോയി പുളിയിഞ്ചിയിലു....

ചോറു വാര്‍ത്തു...

പപ്പടത്തിനു പാട്ടയില്ല.. എന്നാലും...

പായസം... ഹായ്‌ വക്കാരീ.... ചൂടാട്ടോ... പതിയേ...

ശങ്കൂ.. ആരും പറഞ്ഞിട്ട്‌ കേക്കണില്ല്യാ , നീ ആ വിളയ്കിനു ഒരില വച്ചേ...എന്നിട്ടാവം ബാക്കി, തളര്‍ന്നു അമ്മായി....

വിളക്കിനു എല്ലാമായോ ആവോ....

എന്നാ വിളബൂ കുമാര്‍ മാമാ....

ശര്‍മാജിക്കോ ഏയ്‌ ബി പതാ നഹി ഹേ... ചുമ്മാ നുണയാ... കാം ചോര്‍ ജീജാജി....

അപ്പോ വക്കാരീ.. ത്രിപ്തിയായോ??? ഇലയെടുക്കാലോ അല്ലേ??

പാത്രം തേച്ച്‌ ഒഴിച്ച്‌ വച്ച്‌... ശര്‍മാജിയ്കോന്നും അറിയണ്ടാല്ല്ലോ..... പൂരി ചനാ ബനാവോ... കാം നഹി ഹോഗാ... അതര്‍ വൈസ്‌ സ്ലോഗ്‌ ലൈക്ക്‌ ദിസ്‌......


ഹാവൂ.................


posted by സ്വാര്‍ത്ഥന്‍ at 5:09 PM

0 Comments:

Post a Comment

<< Home