Friday, April 14, 2006

~~~~~~~::പുല്ലൂരിന്റെ പംക്തി::~~~~~~~ - വിഷു ആശംസകള്‍

http://pulloor.blogspot.com/2006/04/blog-post.htmlDate: 4/14/2006 2:11 PM
 Author: ::പുല്ലൂരാൻ::
വിഷു ആശംസകള്‍

എല്ലാവര്‍ക്കും എന്റെ ഐശ്വര്യ സമൃദ്ധമായ വിഷു ആശംസിയ്ക്കുന്നു!!

നാട്ടില്‍ നിന്നും മിനിഞ്ഞാന്ന്‌ തിരിച്ചെത്തി. ചില പുതിയ വിശേഷങ്ങളുമായി.. സമയമാവുമ്പോള്‍ എല്ലാം അറിയിക്കാം! ഈ അവസരത്തില്‍ കലേഷിനു പ്രത്യേകം നന്ദി പറയട്ടേ. കലേഷിന്റെ ഒരു എക്സ്‌പീരിയന്‍സ്‌ വായിച്ച്‌ പ്രിപയേഡ്‌ ആയിട്ട്‌ പോയതുകൊണ്ട്‌ എല്ലാം ശുഭം!!!

പോരുന്ന അന്ന്‌ നമ്മളുടെ ബിന്ദു ഓപ്പോളിനെ വിളിച്ചിരുന്നു. ഓപ്പോള്‍ എല്ലാ ബ്ലോഗര്‍ സുഹൃത്തുക്കളോടും അന്വേഷണം പറയാന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്‌..

അപ്പോള്‍ തത്‌ക്കാലം നിര്‍ത്തട്ടെ.. ഇനി ചൂടോടെ ഗവേഷണം തുടരട്ടേ..

ഒരു മാസത്തെ ബ്ലോഗ്‌ കള്‍ വായിച്ച്‌ തീര്‍ക്കാനുണ്ട്‌ ... അതെല്ലാം കഴിഞ്ഞ്‌ പതുക്കെ സമയം കിട്ടുമ്പോള്‍ വീണ്ടും വരാം.. ഇനിയിപ്പൊ പഴയതിനേക്കാള്‍ കൂടുതല്‍ സമയം ISD വിളിക്കണം. ;) ചിലവ്‌ ചുരുക്കേണ്ടി വരും!!

posted by സ്വാര്‍ത്ഥന്‍ at 5:10 AM

0 Comments:

Post a Comment

<< Home