ചിത്രങ്ങള്‍ - പ്രൊഫ. ഈച്ചര വാര്യര്‍
http://chithrangal.blogspot.com/2006/04/blog-post_13.html | Date: 4/13/2006 8:41 PM |
Author: evuraan |
ഏതൊരു അച്ഛനും ഭയക്കുന്ന നഷ്ടവും പേറി ജീവിച്ച പ്രൊഫ. ഈച്ചര വാര്യര്‍ അന്തരിച്ചു.
86 വയസ്സായിരുന്നു.
കുപ്രസിദ്ധമായിരുന്ന അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച രാജന്‍ വാര്യര്‍ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു.
തുടര്‍ന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജന്‍ വാര്യര്‍ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ ക്രൂരകൃത്യം, രാജന്‍ വാര്യര്‍ കൊലക്കേസ് എന്നറിയപ്പെടുന്നു.
കൊല്ലപ്പെട്ട രാജന്‍ വാര്യര്‍ പിതാവായ ഈച്ചരവാര്യർ സത്യം പുറത്ത് കൊണ്ടു വരാന്‍ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണെന്ന് പറയാം.
ശ്രീ ഈച്ചര വാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെത്തുടര്‍ന്ന്, അന്നത്തെ മുഖ്യനായിരുന്ന കരുണാകരന് സ്ഥാനമൊഴിയേണ്ട ദുരവസ്ഥ വന്നിരുന്നു.
അദ്ദേഹം, മകന്റെ വേര്‍പാടില്‍ മനംനൊന്തെഴുതിയ ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകൾ എന്ന പുസ്തകം, 2005-ലെ കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള അവാര്‍ഡ് നേടി.
പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
(സ്ക്രീന്‍ ഷോട്ട്: കടപ്പാട്, ദീപിക ദിനപത്രം.)
ലിങ്കുകള്‍:
ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍
വിക്കി ലേഖനം

0 Comments:
Post a Comment
<< Home