Thursday, April 27, 2006

മണ്ടത്തരങ്ങള്‍ - സംവരണമെന്ന മണ്ടത്തരം

സ്വകാര്യ സ്ഥാപനങ്ങളില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് സംവരണം വേണമെന്ന് പി.എം പറഞ്ഞതിന്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട് പി.എം അറിയുവാനായി എന്റെ ചില നിര്‍ദ്ദേശങ്ങള്‍ കീഴെ കൊടുക്കുന്നു.

***

എല്ലായിടത്തും സംവരണം വേണമെന്നാണ് എന്റെ പക്ഷം. പ്രധാനമന്ത്രിക്കും, ഇതിന് ചുക്കാന്‍ പിടിച്ച എല്ലാ രാഷ്‌ട്രീയക്കാര്‍ക്കും ഞാന്‍ ജയ് വിളിക്കുന്നു.

ആദ്യമായി സംവരണം ഏര്‍പ്പെടുത്തേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലാണ്. മുപ്പത്തിമൂന്ന് ശതമാനം വരുന്ന ടീമംഗങ്ങള്‍ താഴ്നജാതിക്കാര്‍ ആകണമെന്ന് നിയമം വരണം. അതുമാത്രം പോര. അവര്‍ക്ക് അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും നല്‍കണം. ഉദാഹരണമായി, അവര്‍ക്ക് മാത്രം ബൌണ്ടറി ചെറുതാക്കി ഭേദഗതി ചെയ്യണം. അവരുടെ ഫോര്‍ സിക്സ് ആയും, അവരുടെ സിക്സ് എട്ട് റണ്‍സായും കണക്കിലെടുക്കണമെന്ന് നിയമം വരണം. അവര്‍ എടുക്കുന്ന ഓരോ അറുപത്തിമൂന്ന് റണ്‍സും സെഞ്ച്വറി ആയി കണക്കാക്കണം. അവര്‍ക്ക് ശംമ്പളത്തിനു പുറമേ ഗ്രാന്റും കൊടുക്കണം. അവര്‍‍ ക്രിക്കറ്റ് കളിക്കിടെ മരിച്ചാല്‍ പകരമായി അവരുടെ കുട്ടികള്‍ക്ക് ടീമില്‍ സ്ഥാനം കൊടുക്കണം.

ഇതു മറ്റ് കളികളിലും പ്രാവര്‍ത്തികമാക്കണം എന്ന് പ്രത്യേകം പറയേണ്ടല്ലോ !!!

ഇനി ഒളിമ്പിക്സ്. ഒളിമ്പിക്സില്‍ പിന്നോക്ക ജാതിക്കാര്‍ക്ക് നൂറ്‌ മീറ്റര്‍ ഓട്ടമത്സരം, എണ്‍പത് മീറ്റര്‍ ഓടിയാല്‍ മതി. അത് മറ്റ് ജാതിക്കാരുടെ നൂറ് മീറ്ററിന്`തുല്യമായി കണക്കാക്കപ്പെടും. മറ്റ് ഇനങ്ങളായ നീന്തല്‍, ഓട്ടം ചാട്ടം എന്നീ ഇനങ്ങളിലും മേല്‍ജാതിക്കാര്‍ ചെയ്യുന്നതിന്റെ അറുപത്തിമൂന്ന് ശതമാനം ദൂരം കീഴ് ജാതിക്കാര്‍ ചെയ്താല്‍ മതി എന്ന് തീരുമാനിക്കപ്പെടണം. ഷൂട്ടിങ്ങ്, അമ്പെയ്ത്ത് എന്നി ഇനങ്ങളില്‍ അവരുടെ ലക്ഷ്യം കൂടുതല്‍ അടുത്ത് വയ്ക്കണം. ഡിസ്കസ് ത്രോ, ഷോര്‍ട്ട്പുട്ട് എന്നീ ഇനങ്ങളില്‍ അവര്‍ എറിയുന്ന ഐറ്റത്തിന്റെ ഭാരം സാധാരണയുടെ അറുപത്തിമൂന്ന് ശതമാനമാക്കി നിജപ്പെടുത്തണം.

ഇനി വ്യോമഗതാഗതം. മുപ്പത്തിമൂന്ന് ശതമാനം പൈലറ്റ്സ് പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം. പോരാണ്ട് രാഷ്‌ട്രീയക്കാര്‍ ഉപയോഗിക്കുന്ന വിമാനങ്ങള്‍, ഹെലിക്കോപ്റ്ററുകള്‍ എന്നിവ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക വിഭാഗക്കാര്‍ തന്നെ പറപ്പിക്കണം. മുപ്പത്തിമൂന്ന് ശതമാനം എയര്‍ഹോസ്റ്റസ്സുമാരും പിന്നോക്ക വിഭാഗത്തില്‍ നിന്ന് വരണം. വിമാനത്തില്‍ വിളമ്പുന്ന ഭക്ഷണം ഉണ്ടാകുന്നവര്‍ പോലും മുപ്പത്തിമൂന്ന് ശതമാനം പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം.

ഇനി വൈദ്യശാസ്ത്രം. മുപ്പത്തിമൂന്ന് ശതമാനം മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പിന്നോക്ക ജാതിക്കാര്‍ ആയിരിക്കണം എന്നു മാത്രമല്ല, എല്ലാ ആശുപത്രികളിലും നടക്കുന്ന ശസ്ത്രക്രിയകള്‍ മുപ്പത്തിമൂന്ന് ശതമാനം തവണയും പിന്നോക്ക ജാതിക്കാര്‍ ചെയ്യണം എന്ന് സംവരണം വരണം. പ്രത്യേകിച്ച് രാഷ്ട്രീയക്കാരുടെ ശസ്ത്രക്രിയകള്‍. നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കരുടേയും കാര്യം പറയേണ്ടല്ലതില്ലല്ലോ. അത് മാത്രമല്ല, മരുന്നുണ്ടാകുന്ന കമ്പനിയിലെ ജീവനക്കാരില്‍ പോലും വേണം നമുക്കു മുപ്പത്തിമൂന്ന് ശതമാനം താഴ്ന ജാതിക്കാര്‍.

സിനിമയെ എങ്ങിനെ വെറുതേ വിടും. അവിടേയും വേണം നമുക്ക് സംവരണം. മുപ്പത്തിമൂന്ന് ശതമാനം നടന്മാരും നടിമാരും കീഴ്‌ജാതിക്കാരില്‍ നിന്ന് വരണം. മികച്ച കീഴ്‌ജാതി നടന്‍, മികച്ച കീഴ്‌ജാതി നടി എന്നീ അവാര്‍ഡുകളും പുതുതായി ഏര്‍പ്പെടുത്തണം. സിനിമ കാണാന്‍ വരുന്നവരിലും ഈ സംവരണം ഏര്‍പ്പെടുത്തിയാന്‍ നന്ന്.

ഇത് കൂടാതെ, പാര്‍ക്കുകളില്‍, ബസ്സുകളില്‍, പൊതുശൌച്യാലയങ്ങളില്‍, സ്റ്റേഡിയങ്ങളില്‍, മരണവീടുകളില്‍ എന്നുവേണ്ട നാലാള് കൂടുന്നിടത്തെല്ലാം നമുക്ക് ഘട്ടം ഘട്ടമായി സംവരണം ഏര്‍പ്പെടുത്താവുന്നതാണ്. ബ്ലോഗുകളിലും ഈ സംവരണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൌരവപൂര്‍ണ്ണമായി ആലോചിക്കാവുന്നതേ ഉള്ളൂ.

Promote This Story | See Popular Stories

Unsubscribe from this feed


posted by സ്വാര്‍ത്ഥന്‍ at 5:15 AM

0 Comments:

Post a Comment

<< Home