Thonniaksharangal : തോന്ന്യാക്ഷരങ്ങൾ - വീണ്ടും ഒരവധിക്കാലം.
http://kumarnm.blogspot.com/2006/03/blog-post_22.html | Date: 3/23/2006 10:53 AM |
Author: kuma® |
കുളക്കരയിലുള്ള വാകയുടെ ചാഞ്ഞ കൊമ്പത്തു നിന്നും താഴെയുള്ള കുളിര്‍മ്മയിലേയ്ക്കു മത്സരിച്ചുള്ള കൂപ്പുകുത്തലുകളും, മരം കയറലും, തവളച്ചാട്ടവും, വൈക്കോല്‍ത്തുറുവിനുള്ളിലെ ഒളിച്ചുകളിയും, മാവിന്റെ ഉച്ചിയില്‍ കയറി ആകാശത്തിന്റെ തൊട്ടുതാഴെ നിന്നും പറിച്ചു തിന്നുന്ന പച്ചമാങ്ങയുടെ അഹങ്കാരം കലര്‍ന്ന പുളിപ്പും പഴങ്കഥകളായി ചുണ്ടു കോട്ടുന്ന പുതിയ ബാല്യം!
ഉച്ചവേനലുകള്‍ക്കു കുടപിടിച്ചിരുന്ന ഞാവല്‍മരങ്ങളിന്നില്ല. പകരം ഇതിന്റെയൊക്കെയിടയില്‍ സ്വന്തം സ്വത്വമേതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന പ്രകൃതിയുടെ അങ്കലാപ്പ് മാത്രം!
കമ്പ്യൂട്ടറും, റ്റീവിയും, ക്രിക്കറ്റ് ബാറ്റുമില്ലെങ്കില്‍ ജീവിതം ശുദ്ധശൂന്യമായിപ്പോകുന്ന നമ്മുടെ മക്കള്‍ക്കിനിയെന്ത്?
(മെയിലിലൂടെ ഈ ചിത്രം കണ്ടിട്ട് മുകളില്‍ കാണുന്ന വാക്കുകളും ചിന്തകളും ഉരുക്കിയെടുത്ത എന്റെ പ്രിയ ചങ്ങാതിക്ക് ഒരു പാട് നന്ദി)
0 Comments:
Post a Comment
<< Home