Sunday, January 21, 2007

തോന്ന്യാക്ഷരങ്ങൾ - മനസുനിറയ്ക്കുന്ന സമ്മാനം.

ഈ ബൂലോകത്തിന്റെ സ്നേഹത്തിനുമുന്നില്‍ ഞാന്‍ ഒരിക്കല്‍ കൂടി ശിരസു കുനിക്കുന്നു. രാവിലെ ഞാനും കുടുംബവും മനസുകുളിര്‍ക്കെ കേട്ടത് എന്റെ പ്രിയമുള്ള ബ്ലോഗേര്‍സിന്റെ ആശംസകള്‍ ആണ്.

14 മിനിട്ടും 47 സെക്കന്റും നീളമുള്ള ഒരു ഓഡിയോ ഫയല്‍ അടങ്ങിയ ഒരു സീഡി തികച്ചും ഒരു സസ്പെന്‍സ് ആയിട്ട് എന്റെ വീട്ടില്‍ കൊണ്ടുവന്ന് ഒരു പുഞ്ചിരിയുടെ പിന്‍ബലത്തോടെ എനിക്ക് സമ്മാനിച്ചത് ഈ ബൂലോകത്തിന്റെ തന്നെ കൊച്ചി പ്രതിനിധി ശ്രീ പച്ചാളം (6 അടി 9 ഇഞ്ച്) ആണ്.

പിറന്നാള്‍ ഇതുവരെ ഒത്തിരിയായെങ്കിലും ഒന്നും ഇതുവരെ ആഘോഷിച്ചിട്ടില്ലെങ്കിലും അതില്‍ വിശ്വാസമില്ലെങ്കിലും ഈ പിറന്നാള്‍ തികച്ചും പുതുമയുള്ള ഒന്നാണ് എന്റെ ജീവിതത്തില്‍. കുറുമാനില്‍ തുടങ്ങി പച്ചാളത്തില്‍ എത്തിനില്‍ക്കുന്ന എണ്ണമറ്റ ആശംസകള്‍ അതിനു പിന്നണിയില്‍ പച്ചാളം തന്നെ മിക്സ് ചെയ്തു ചേര്‍ത്ത ബര്‍ത്ത്ഡേ ജിംഗിളും. ചിലരൊക്കെ പാടുന്നു, ചിലരൊക്കെ ചിരിക്കുന്നു. എറ്റവും സന്തോഷം തോന്നിയത് അതില്‍ ഉണ്ടായിരുന്ന കുറേ കുഞ്ഞുങ്ങളുടെ ശബ്ദം ആണ്. അവരൊക്കെ കുമാറങ്കിള്‍ എന്നു പറയുമ്പോള്‍ എന്റെ മുന്നില്‍ നിന്നു പറയുമ്പോലെ പോലെ. എന്തിനധികം പറയുന്നു,ബൂലോകത്തില്‍ ഒഴിവാക്കാനാവത്ത അനോണികള്‍ വരെ ഉണ്ടായിരുന്നു, രണ്ടെണ്ണം. ആരെയും പേരെടുത്തുപറയുന്നില്ല. പക്ഷെ എന്റെ നിറഞ്ഞ മനസില്‍ നിറഞ്ഞ പുതുമയുള്ള സന്തോഷം ഉറക്കെ എടുത്തുപറയുന്നു. ഞാന്‍ ഒരിക്കല്‍ കൂടി ജനിച്ചതുപോലെ.

നിങ്ങള്‍ എല്ലാവരും ചേര്‍ന്നു എന്നെ ഒരു അഹങ്കാരിയാക്കും. അതുറപ്പ്.

(ഓഫ് ടോപിക് : രണ്ടുദിവസമായി ഒരു പാര എനിക്കു മണത്തിരുന്നു, പച്ചാളം വീട്ടില്‍ വന്നിരുന്നു, വെറുതെ ഒരു വിസിറ്റ് എന്ന് ഒക്കെ പറഞ്ഞിട്ട്. എന്റെ ഭാര്യയോട് ഞാന്‍ കേള്‍ക്കാതെ എന്റെ ജന്മദിനം ഉറപ്പുവരുത്തുകയും ചെയ്തു. എന്നിട്ട് വെറുതെ ഒരു ചോദ്യം, 'അതേ കുമാറേട്ട ഈ പ്ലേയറില്‍ എന്തൊക്കെ ഫോര്‍മാറ്റില്‍ ഉള്ള സിഡി പ്ലേ ചെയ്യാം?' എന്നൊക്കെ. ആ സമയത്തു തന്നെ പച്ചാളത്തിനെ ഫോണില്‍ ദില്‍ബന്റെ കോള്‍ വരുന്നു, ശ്രീജിയുമായി പിന്നെ സംസാരിക്കുന്നു. ഡാലിയും എന്തൊക്കെയോ ഒളിച്ചുകളിക്കുന്നു. എന്തോ ഒരു പാര മണത്ത ഞാന്‍ പരിചയമുള്ളവരെ ഒക്കെ ഫോണില്‍ വിളിച്ചു ചോദിച്ചു, അടുത്തുപരിചയമുള്ള ചിലരെ ഒക്കെ ബ്ലാക് മെയില്‍ ചെയ്തു നോക്കി. പക്ഷെ എല്ലാവരും ഒറ്റക്കെട്ടായിരുന്നു (ഹൊ എന്തൊരു കൂട്ടായ്മ!) ഒടുവില്‍ ഇന്നു രാവിലെ പാര എന്ന് എഴുതിയ ഒരു കവറില്‍ ഇത് കിട്ടും വരെ ശരിക്കും ഞാന്‍ ഒരു പാര തന്നെ ആണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷെ അത് ഇത്തരത്തില്‍ ഒരു സന്തോഷപാര ആണെന്നുകരുതിയില്ല.)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. എന്റെ സ്വകാര്യ ശേഖരത്തിലെ ഒരു ‘കളക്ടേര്‍സ് ഐറ്റം’ സീഡിയായിട്ട് ഇതും ഇരിക്കട്ടെ!)

Track bugs, feature requests and team-member tasks using OnTime 2006. Whether you do ad-hoc, agile, MSF, scrum or extreme development, OnTime can help you ship software on-time! 100% .NET with SQL Server Backend. Available in 3 flavors: Windows, Web or VS.NET 2003/2005 Integrated App. Free single user installations! $495 for 5-User Teams, $995 for 10-User Teams.

Download a Free Single-User Version Now!
($200 Value - Never Expires!)

issue tracker | agile | bug tracking software | help desk

posted by സ്വാര്‍ത്ഥന്‍ at 12:08 AM

0 Comments:

Post a Comment

<< Home