പലവക - മഹാനസവാസം ഉദ്യോഗപര്‍വ്വം കുക്കുടാണ്ഡവിധി
URL:http://palavaka.blogspot.com/2006/11/blog-post.html | Published: 11/2/2006 2:06 AM |
Author: പെരിങ്ങോടന് |
ഈ ലേഖനം ഒരു പാചകക്കുറിപ്പാണു്, മുട്ട പുഴുങ്ങാന്‍ അറിയാത്തവര്‍ ഈ ലേഖനത്തില്‍ പറയുന്ന വസ്തുതകള്‍ സ്വന്തം അടുക്കളയിലോ മറ്റുള്ളവരുടെ അടുക്കളയിലോ പരീക്ഷിച്ചു നോക്കരുതു്.
അവശ്യം വേണ്ട ചേരുവകള്‍: കോഴിമുട്ട - 4 എണ്ണം, സവാള - 4 എണ്ണം, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1/2 റ്റേബിള്‍ സ്പൂണ്‍, പച്ചമുളക് - 4 എണ്ണം, തക്കാളി - വലുത് ഒന്ന്, മീറ്റ് മസാല/എഗ്ഗ് മസാല - 2 റ്റീ സ്പൂണ്‍, മല്ലിപ്പൊടി - 1 റ്റേബിള്‍ സ്പൂണ്‍, കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ, കടുക് എന്നിവ പാകത്തിനു്.
മുട്ട പുഴുങ്ങാന്‍ വച്ചതിനു ശേഷം തക്കാളി, ഉള്ളി എന്നിവ അരിഞ്ഞു തുടങ്ങിക്കൊള്‍ക (പ്രത്യേക ശ്രദ്ധയ്ക്കു്, ആദ്യം തക്കാളി അരിയുക, ഉള്ളി അരിയുമ്പോള്‍ കണ്ണു നീറുകയില്ല). 10-12 മിനുട്ടിനകം മുട്ട പാകമാകേണ്ടതാണു്, ബര്‍ണര്‍ ഓഫ് ചെയ്തു പാത്രത്തിലെ ചൂടുവെള്ളം മാറ്റി തണുത്ത വെള്ളമൊഴിച്ചു മുട്ട മാറ്റിവയ്ക്കുക. കൈയൊതുക്കമുള്ള ചീനച്ചട്ടിയില്‍ പാകത്തിനു എണ്ണയൊഴിച്ചു സിമ്മിലിട്ടു ചൂടാക്കുക, എണ്ണ ചൂടാകുമ്പോള്‍ കടുകു പൊട്ടിച്ചു്, കറിവേപ്പില താളിക്കുക. ചെറുതായി ഒന്നിളക്കിയതിനു ശേഷം അരിഞ്ഞുവച്ച ഉള്ളിയിട്ടു 5 മിനുറ്റ് വഴറ്റുക, ഇതിലേയ്ക്കു ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തു് ഇളക്കുക. പച്ചമുളകു നെടുകെ കീറിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്തു് ഈ മിശ്രിതം ബ്രൌണ്‍ നിറമാകും വരെ വഴറ്റുക (കരിയില്ല എന്നു് ആത്മവിശ്വാസമുണ്ടെങ്കില്‍ ബര്‍ണറിലെ ചൂടുകൂട്ടാം). പാകമായെന്നു തോന്നിയാല്‍ മീറ്റ് മസാല/എഗ്ഗ് മസാല, മല്ലിപ്പൊടി എന്നിവ ചേര്‍ത്തു കരിയാതെ 2-3 മിനുട്ട് കൂടെ ഇളക്കുക, പിന്നീടു അരിഞ്ഞുവച്ച തക്കാളി ചേര്‍ത്തു ഈ മിശ്രിതം കറുത്ത നിറത്തില്‍ കുഴമ്പു പരുവമാകുന്നതുവരെ നന്നായി ഇളക്കുക. അതിനു ശേഷം അല്പം വെള്ളം ചേര്‍ത്തു 5 മിനുറ്റ് തിളപ്പിക്കുക, ഈ അഞ്ചുമിനുട്ട് നേരത്തിനകം മുട്ട തൊണ്ടുകളഞ്ഞ് നന്നാക്കി വയ്ക്കാവുന്നതാണു്. കറി വാങ്ങിവയ്ക്കുന്നതിനു തൊട്ടുമുമ്പേ മുട്ടകള്‍ ചേര്‍ത്ത് ചെറുതായി ഇളക്കി വാങ്ങിവയ്ക്കുക.
യു.എ.ഇ ഗ്രോസറീസ് പ്രകാരം ചിലവു്: 5.75 ദിര്‍ഹം, സമയം: 45 മിനുറ്റ്. (മല്ലിപ്പൊടി, ഗ്യാസ്, പാത്രങ്ങള്‍ എന്നിവ അന്യന്റേതായതിനാല്‍ അവമൂലം വരുന്ന ഓവര്‍ഹെഡ് കണക്കില്‍ പെടുത്തിയിട്ടില്ല)
പണിയെടുത്തു തിന്നുമ്പോള്‍ സ്വാദുകുറവ് തോന്നുന്ന അസുഖമുണ്ടെങ്കില്‍ കുറച്ചധികം നേരം അടുക്കളയില്‍ നിന്ന് മാറിയിരുന്നു്, കഠിനമായ വിശപ്പു തോന്നുമ്പോള്‍ മാത്രം തയ്യാറാക്കിയ മുട്ടറോസ്റ്റ്, പൊറോട്ടാ/ചപ്പാത്തി/ദോശ എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ കൂടെ കഴിക്കുക.

0 Comments:
Post a Comment
<< Home