Thursday, November 02, 2006

Kariveppila കറിവേപ്പില - കപ്പപ്പുഴുക്ക്

കപ്പ, മലയാളികളുടെ പ്രിയപ്പെട്ട ആഹാരം ആണ്. ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. (എന്നാരു പറഞ്ഞു എന്ന് ചോദിക്കരുത്. ഇവിടത്തെ കാര്യം പറഞ്ഞതാ ;) )

കപ്പ - 1 കിലോ

ചെറിയ ഉള്ളി - 10 - 12 എണ്ണം

പച്ചമുളക് - 4

കടുക് - 1/4 ടീസ്പൂണ്‍

ഉഴുന്ന് - 1 ടീസ്പൂണ്‍

ചുവന്നമുളക്- 1

കുറച്ച് കറിവേപ്പില

ചിരവിയ തേങ്ങ - 1/2 കപ്പ്

തേങ്ങ, പച്ചമുളകും, അല്പം ജീരകവും കൂട്ടി ഒന്ന് ചതച്ചെടുക്കുക.

ഉപ്പ്, വെളിച്ചെണ്ണ ആവശ്യത്തിന്.

മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍- (അതിലും കുറച്ച്) ( ഇടുന്നത് നല്ലതാണ്. ഇല്ലാതേയും ഉണ്ടാക്കാം.)


കപ്പ, കഷണങ്ങളാക്കി, കുറേ വെള്ളം ഒഴിച്ച്, നന്നായി വേവിച്ച്, വേവിച്ചതിന്റെ ബാക്കി വെള്ളം കളഞ്ഞ് എടുക്കുക. ഉപ്പ്, ആവശ്യത്തിന് ഇട്ട് നല്ലപോലെ യോജിപ്പിച്ച് വെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി, ഉഴുന്ന് ആദ്യം ചൂടാക്കുക. ചുവന്നുവരുമ്പോള്‍, കടുകും, ചുവന്ന മുളക് കഷണങ്ങളാക്കിയതും, കറിവേപ്പിലയും ചേര്‍ത്ത് മൊരിക്കുക. ഉള്ളി ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍‍പ്പൊടി ഇടുക. തേങ്ങ യോജിപ്പിക്കുക. നന്നായി വഴറ്റിയതിനുശേഷം, കുറച്ച് വെള്ളം, (ഏകദേശം 1 കപ്പ്) ഒഴിക്കുക. വെള്ളം നന്നായി തിളച്ചതിനുശേഷം കപ്പ ഇട്ട് യോജിപ്പിച്ച് അടച്ചുവെക്കുക. കപ്പ ഇട്ട്, വെള്ളം വറ്റിയാല്‍ വാങ്ങിവെക്കുക. കപ്പ യോജിപ്പിക്കുമ്പോള്‍ത്തന്നെ വെള്ളം വറ്റിയിരിക്കും. വെള്ളം ഇതില്‍ ഉണ്ടാകില്ല. വെള്ളം വേണമെങ്കില്‍, ആദ്യം ചേര്‍ക്കുമ്പോള്‍ കുറച്ചധികം ചേര്‍ക്കുക. പച്ചമുളക് ചേര്‍ക്കുന്നതിനുപകരം, വറ്റല്‍ മുളക് ചേര്‍ത്തും, അല്ലെങ്കില്‍ മുളക്പൊടി ചേര്‍ത്തും ഇത് ഉണ്ട്ക്കാവുന്നതാണ്.

കപ്പ വേവാനുള്ള സമയമേ ഇതുണ്ടാക്കാന്‍ ശരിക്കും വേണ്ടൂ. ബാക്കിയൊക്കെ എളുപ്പം.

posted by സ്വാര്‍ത്ഥന്‍ at 10:59 AM

0 Comments:

Post a Comment

<< Home