Friday, November 10, 2006

ലിനക്സും മലയാളവും - മലയാളം ഉബുണ്ടു എഡ്ജിയില്‍ (ഉബുണ്ടു 6.10)

Malayalam in Ubuntu 6.10 Edy Eft ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ പുറത്തിറങ്ങിയ ഉബുണ്ടു 6.10 വേര്‍ഷനില്‍ സുറുമ പാച്ചസ് ഉപയോഗിച്ചതിനു ശേഷം മലയാളം കാണുന്ന വിധമാണു് ഇടതുവശത്തെ സ്ക്രീന്‍ഷോട്ടില്‍. മലയാളം ടൈപ്പ് ചെയ്യുവാന്‍ മൊഴികീമാപ്പ്‍, ഉബുണ്ടുവിനൊപ്പമുള്ള SCIM -ലെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ്, ഇളമൊഴി എന്നിവ ഉപയോഗിക്കാം.

മലയാളം വായിക്കുവാനും എഴുതുവാനും ചില ചെറിയ ട്വീക്ക്സ് സിസ്റ്റത്തില്‍ നടത്തേണ്ടതുണ്ടു്, അവ താഴെ പറയുന്ന ക്രമത്തില്‍ അനുവര്‍ത്തിക്കുക:
 • Synaptic package manager അല്ലെങ്കില്‍ apt-get install language-support-ml എന്ന കമാന്‍ഡ് ഉപയോഗിച്ചു language-support-ml എന്ന മെറ്റാപാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുക.
 • http://suruma.sarovar.org എന്ന സൈറ്റില്‍ നിന്നും patches-0607 എന്ന ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്തു്, അതിലെ റീഡ്മീയില്‍ പറയുന്നതു പോലെ പാച്ചസ് പ്രയോഗിക്കുക.
 • KMFL runtime ഡൌണ്‍‌ലോഡ് പേജില്‍ നിന്നും kmfl-0.9.5-dapper.tar.gz എന്ന ഫയല്‍ ഡൌണ്‍‌ലോഡ് ചെയ്തു എക്സ്ട്രാക്റ്റ് ചെയ്യുക, അതിലെ install.sh എന്ന ഫയല്‍ എഡിറ്റ് ചെയ്തു രണ്ടാമത്തെ വരി Distro="Ubuntu 6.10" എന്നാക്കുക. ഈ ഫയല്‍ സേവ് ചെയ്തു്, കണ്‍സോളില്‍ നിന്നു് sudo ./install.sh എന്ന കമാന്‍ഡ് ഉപയോഗിച്ചു KMFL runtime ഇന്‍സ്റ്റാള്‍ ചെയ്യുക.
 • മൊഴി കീമാന്റെ സോഴ്സ് ഡൌണ്‍‌ലോഡ് ചെയ്തു് (.zip ഫയല്‍) അതിലെ ഫയലുകള്‍ എക്സ്ട്രാക്റ്റ് ചെയ്യുക. അതില്‍ .kmn എന്ന എക്സ്റ്റന്‍ഷനോടു കൂടിയ ഫയല്‍ ~/.scim/kmfl എന്ന ഫോള്‍ഡറിലേയ്ക്കും .bmp ~/.scim/kmfl/icons എന്ന ഫോള്‍ഡറിലേയ്ക്കും കോപ്പി ചെയ്യുക. (ഈ രണ്ടു ഫോള്‍ഡറുകളും സിസ്റ്റത്തിലില്ലെങ്കില്‍ അവ നിര്‍മ്മിക്കുക mkdir എന്ന കമാന്‍ഡ് ഉപയോഗിക്കാം)
 • ഉബുണ്ടുവിലെ സിസ്റ്റം മെനുവില്‍ നിന്നു് Preferences -> SCIM Input Method Setup എന്ന സബ്‌മെനു എടുക്കുക. അപ്പോള്‍ ലഭിക്കുന്ന അപ്ലിക്കേഷനില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ഉറപ്പുവരുത്തുക:
  • IMEngine എന്ന സെക്ഷനില്‍ KMFL എന്ന ഒപ്ഷന്‍ ഉപയോഗിച്ചു മൊഴി കീമാപ്പ് installed keyboards -ന്റെ കൂട്ടത്തിലുണ്ടെന്നു ഉറപ്പുവരുത്തുക.
  • IMEngine സെക്ഷനില്‍ Global Setup ഒപ്ഷനില്‍ ലഭ്യമായിരിക്കുന്ന ഭാഷകളില്‍ ഇംഗ്ലീഷും, മലയാളവും (ആവശ്യമുള്ള മറ്റുഭാഷകളിലേയും) കീബോര്‍ഡുകള്‍ ഉപയോഗത്തിനു തിരഞ്ഞെടുക്കുക. അതേ സ്ക്രീനില്‍ തന്നെ മറ്റുഭാഷകളുടെ താഴെ Other എന്ന ഒപ്ഷന്‍ ഉപയോഗിച്ചു Mozhi Keymap കീബോര്‍ഡും ഉപയോഗസന്നദ്ധമാക്കുക. ആവശ്യമുണ്ടെങ്കില്‍ ഇതേ സ്ക്രീന്‍ ഉപയോഗിച്ചു കീമാപ്പിനു ഹോട്ട്കീ അസൈന്‍ ചെയ്യാവുന്നതാണു്.
  • കണ്‍സോള്‍ ഉപയോഗിച്ചു scim -d എന്ന കമാന്‍ഡ് ടൈപ്പ് ചെയ്തു SCIM -ഉം അനുബന്ധ കീബോര്‍ഡുകളും ഇപ്പോള്‍ ഉപയോഗിക്കാവുന്നതാണു്. SCIM ഉദ്ദേശിച്ച പ്രകാരം പ്രതികരിക്കുന്നില്ലെങ്കില്‍ ലോഗ്‌ഓഫ് ചെയ്തു X server റീസ്റ്റാര്‍ട്ട് ചെയ്യുക (Ctrl+Alt+Bkspace). തുടര്‍ന്നു വരുന്ന സിസ്റ്റം ലോഗോണുകളില്‍ SCIM തനിയെ സ്റ്റാര്‍ട്ട് ആയി notification area -യില്‍ കാണുന്നതാണു്.
Mozhi Keymap ഉബുണ്ടു ഒരു ഫ്രീ ലിനക്സ് ഡിസ്ട്രിബ്യൂഷനാണു്, പ്രമുഖ ലിനക്സ് റിവ്യൂ സൈറ്റുകളുടെ അഭിപ്രായത്തില്‍ ഏറ്റവും പ്രശസ്തിയുള്ള ലിനക്സുമാണു്. ആഫ്രിക്കയിലെ സുലു ഭാഷയിലെ ഉബുണ്ടു എന്ന വാക്കിനര്‍ഥം "humanity to others" എന്നാണു്. ഓപ്പണ്‍ സോഴ്സ് ലിനക്സ് ഡിസ്ട്രിബ്യൂഷനായ ഉബുണ്ടുവില്‍ ഏറ്റവും പുതിയ ഫയര്‍ഫോക്സ് ബ്രൌസര്‍, ഓപ്പണ്‍ ഓഫീസ് സ്യൂട്ട്, ഇന്‍സ്റ്റന്റ് മെസഞ്ചറുകള്‍, GIMP ഫോട്ടോ എഡിറ്റര്‍ തുടങ്ങിയ ഒട്ടനവധി ഫ്രീ സോഫ്റ്റ്‌വയറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഉബുണ്ടു ഡെസ്ക്ടോപ് സീഡി, ഒരു സീഡീ റോമില്‍ നിന്നും ഇന്‍സ്റ്റളേഷന്റെ ആവശ്യമില്ലാതെ തന്നെ നേരിട്ടു യൂസര്‍ ഡെസ്ക്ടോപ്പ് ലോഡ് ചെയ്യുന്നു, ഉപയോഗിച്ചു താല്പര്യം തോന്നുകയാണെങ്കില്‍ ഡെസ്ക്‍ടോപ്പില്‍ ലഭ്യമാക്കിയിരിക്കുന്ന ഒരു ഷോര്‍ട്ട്‌കട്ട് ഉപയോഗിച്ചു ഹാര്‍ഡ്‌ഡിസ്കിലേയ്ക്കു ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതുമാണു്. ഉബുണ്ടുവിന്റെ സീഡികള്‍ ഇവിടെ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാം, സാധാരണ ഉപയോഗത്തിനു CD Image for desktop and laptop PCs എന്ന വിശദീകരണമുള്ള ഫയല്‍ നിങ്ങളുടെ ഏറ്റവും അടുത്ത സെര്‍വറില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യുക.

posted by സ്വാര്‍ത്ഥന്‍ at 4:33 AM

0 Comments:

Post a Comment

<< Home