Tuesday, November 28, 2006

നിശ്ചലഛായാഗ്രഹണ വിശേഷം - ലാസ് വെഗാസ് 1

URL:http://chithrashala.blogspot.com/2006/11/1.htmlPublished: 11/22/2006 5:40 AM
 Author: ശനിയന്‍ \o^o/ Shaniyan
ലാസ് വെഗാസ് - മണിക്കൂറുകളോളം നീളുന്ന യാത്രയുടെ ക്ഷീണം മറക്കാന്‍ വേണ്ടതെല്ലാം ഒരുക്കി വെച്ചു അവധൂതന്മാരെ കാത്തിരിക്കുന്ന മരുഭൂമിയുടെ രാജ്ഞി.. പകല്‍ വെളിച്ചത്തില്‍ ഉറങ്ങുന്ന രാത്രിയുടെ സുന്ദരി.. സ്ലോട്ട് മെഷീനുകളുടെ കിലുക്കവും, നഷ്ടപ്പെട്ടവന്റെ ദുഃഖവും, നേടിയവന്റെ സന്തോഷ പ്രകടനങ്ങളും, വര്‍ണ്ണവിളക്കുകളുടെ പ്രഭയും കോക്ടെയിലുകള്‍ സൃഷ്ടിക്കുന്ന കസീനോകളുടെയും, കൊച്ചു കാര്‍ഡുകളില്‍ സ്വന്തം പരസ്യം അടിച്ചു അതു വിതരണം ചെയ്യാന്‍ ദിവസക്കൂലിക്ക് ആള്‍ക്കാരെ നിര്‍ത്തുന്ന നിശാ സുന്ദരിമാരുടെയും, മണികിലുക്കി സഹായം ചോദിച്ചു കൊണ്ട് വഴിവക്കില്‍ ഇരിക്കുന്ന പാവങ്ങളുടെയും ദിവസങ്ങള്‍ പൂത്തു കൊഴിയുന്ന നെവാഡാ മരുഭൂമിയുടെ റാണി.. ആ രാജ്ഞിയുടെ മടിത്തട്ടിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. മുതിര്‍ന്നവരുടെ ഡിസ്‌നി ലാന്‍ഡ് എന്ന എന്റെ സഹപ്രവര്‍ത്തകരുടെ വിശേഷണം അന്വര്‍ത്ഥം! ബില്യന്‍ കണക്കിനു ഡോളര്‍ മുടക്കി, ന്യൂയോര്‍ക്കു മുതല്‍ ഈജിപ്റ്റ് വരേയും പുനര്‍ സൃഷ്ടിച്ചിരിക്കുന്നു ഇവിടെ. ഉള്ളില്‍ കയറിയാല്‍ പുറത്തേക്കുള്ള വഴി കിട്ടാന്‍ പണിപ്പെടുന്ന കാസിനോകളാണ് എല്ലായിടത്തും.

‘ദ സ്‌ട്രിപ്’ എന്നറിയപ്പെടുന്ന ലാസ് വെഗാസ് ബൊലവാര്‍ഡിന്റെ രണ്ടു വശത്തുമായി സൃഷ്ടിച്ചിരിക്കുന്ന ഈ വര്‍ണ്ണ പ്രപഞ്ചത്തിലേക്ക്...





വെനീസ് നഗരത്തില്‍ ഒരു സായാഹ്നം..


ഈ നഗരവും ആകാശവുമെല്ലാം ഹോട്ടലിനകത്താണ്.
ബാക്കി വഴിയേ..

posted by സ്വാര്‍ത്ഥന്‍ at 3:35 PM

0 Comments:

Post a Comment

<< Home