Saturday, October 28, 2006

Kariveppila കറിവേപ്പില - അരിമുറുക്ക്

അരിപ്പൊടി - 1 കപ്പ് (അരി, വളരെ മിനുസമായി പൊടിച്ച് വറുത്തെടുക്കണം.)

ഉഴുന്ന് പൊടി - 1/4 കപ്പ് (ഉഴുന്ന് വറുത്ത് നന്നായി പൊടിച്ചെടുക്കുക.)

കുരുമുളക്- 10 എണ്ണം. (ഉഴുന്നിന്റെ കൂടെ പൊടിച്ചെടുക്കാം). (കുരുമുളകില്ലെങ്കില്‍ കുരുമുളക് ‍പൊടി ഏകദേശം ഒന്നോ രണ്ടോ ടീസ്പൂണ്‍
ചേര്‍ക്കാം.)

മുളകുപൊടി - 1 ടീസ്പൂണ്‍.

കായം- ഒരു നുള്ള്.

ജീരകം- 1/2 ടീസ്പൂണ്‍.

എള്ള് - 1-2 ടീസ്പൂണ്‍. (ഇതില്‍ കറുത്ത എള്ളാണ് ചേര്‍ത്തിരിക്കുന്നത്.)

ഉപ്പ് - പാകം നോക്കി ചേര്‍ക്കുക.

വെളിച്ചെണ്ണ- മാവ് യോജിപ്പിക്കുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത്
യോജിപ്പിക്കുക. രണ്ടോ മൂന്നോ ടേബിള്‍ സ്പൂണ്‍.

വറുത്തെടുക്കാന്‍ വെളിച്ചെണ്ണ.
ഏതെങ്കിലും പാചകയെണ്ണ ആയാലും മതി. പക്ഷെ വെളിച്ചെണ്ണയിലാണ് സ്വാദ് കൂടുതല്‍.

എല്ലാ വസ്തുക്കളും ചേര്‍ത്ത് യോജിപ്പിക്കുക. മുറുക്ക് ഉണ്ടാക്കുന്ന പാത്രത്തിലിട്ട് ഇലയിലോ, ഒരു പ്ലാസ്റ്റിക് കടലാസ്സിലോ അല്പം എണ്ണ പുരട്ടി ആകൃതിയില്‍ പിഴിഞ്ഞ് എടുക്കുക.. വെളിച്ചെണ്ണയിലിട്ട് വറുക്കുക
.

posted by സ്വാര്‍ത്ഥന്‍ at 11:23 AM

0 Comments:

Post a Comment

<< Home