വെള്ളാറ്റഞ്ഞൂര്‍ - ഫയര്‍മാഗ് ഡോട്ട് നെറ്റിനെ പറ്റി
URL:http://cachitea.blogspot.com/2006/10/blog-post_10.html | Published: 10/10/2006 5:43 PM |
Author: ബെന്നി::benny |
“ലോകചരിത്രത്തിന്‍റെ ഗതി മാറ്റിയെഴുതിക്കൊണ്ട് ഇന്‍റര്‍നെറ്റ് ആഗോള മാധ്യമ ശൃംഖലയുടെ ഒരവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഈ മുന്നേറ്റത്തില്‍ സജീവമായ ഒരു പങ്ക് കേരളകൗമുദി ഇതിനകം നിര്‍വ്വഹിച്ചിട്ടുണ്ടെന്ന് വായനക്കാരുടെ പ്രതികരണത്തില്‍നിന്നും ഞാന്‍ സന്തോഷത്തോടെ മനസ്സിലാക്കുന്നു.”
ലോകമെമ്പാടുമുള്ള മലയാളികളെ കോരിത്തരിപ്പിക്കുന്ന ഈ മനസ്സിലാക്കല്‍, ഈഴവ സമുദായത്തിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന കേരളകൗമുദി ദിനപത്രത്തിന്‍റെ പത്രാധിപര്‍ എം. എസ് മണിയുടേതാണ്. എന്നാല്‍ ഈ മനസ്സിലാക്കല്‍ വായനക്കാര്‍ ശരിക്ക് മനസ്സിലാക്കണമെങ്കില്‍ ഈ കഥ കൂടിയൊന്ന് വായിക്കണം.
രണ്ടുവര്‍ഷം മുമ്പത്തെ കഥയാണ് - യു.എസ്സില്‍ ജോലി ചെയ്യുന്നൊരു ഓണ്‍ലൈന്‍ സുഹൃത്തെനിക്കൊരു മെയിലയച്ചു. കേരളകൗമുദി ഗ്രൂപ്പിന്‍റെ താഴെയുള്ള ഫയര്‍ എന്ന പ്രസിദ്ധീകരണം അശ്ലീലമായതെങ്ങനെ എന്ന് ഇയാള്‍ക്കറിയണം. വിജു വി നായരും പി സുജാതനും മറ്റും എഴുതുന്ന (വിജു പിന്നീട് കൗമുദിയില്‍ നിന്ന് രാജിവെച്ചു, ഇപ്പോള്‍ ഫ്രീലാന്‍സിംഗ് ചെയ്യുന്നു) കലാകൗമുദി പോലൊരു വാരിക പ്രസിദ്ധപ്പെടുത്തുന്ന കേരളകൗമുദിയെപ്പറ്റി അനാവശ്യം പറയരുത് എന്ന് ഞാനയാള്‍ക്ക് മടക്കമെയില്‍ അയച്ചു.
കാലം മാറി, അതിനാല്‍ കേരളകൗമുദി കോലവും മാറി - എന്നൊരു കുറിപ്പോടെ സുഹൃത്ത് അയാളുടെ കേരളകൗമുദി ലോഗിന്‍ നെയിമും അടയാളവാക്യവും എനിക്കയച്ചു തന്നു. അതുപയോഗിച്ച് ഫയര്‍ മാഗസിനില്‍ നല്‍കിയിട്ടുള്ള ഗാലറിയൊന്നു ഓടിച്ചു നോക്കാനും അയാളുപദേശിച്ചു. ഓണ്‍ലൈന്‍ ഫയര്‍ ഗാലറിയില്‍ കടന്ന ഞാന്‍ കുറച്ചു സമയത്തേക്ക് കണ്ണും തള്ളി ഇരിക്കേണ്ടി വന്നു.
നടിയാവാന്‍ ഒരുങ്ങിപ്പുറപ്പെട്ട വീട്ടമ്മയെ ചില സാമൂഹ്യവിരുദ്ധര്‍ അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ച, കരളലിയിക്കും കഥയുണ്ടായിരുന്നു ആ ലക്കം ഫയറില്‍. കരളലിയിക്കുന്ന കഥ വായിക്കുന്നവര്‍ ആശ്വസിച്ചോട്ടെ എന്നു കരുതിയാവണം ഈ വീട്ടമ്മയുടെ അര്‍ദ്ധനഗ്നമായ എട്ട് ഫുള്‍സൈസ് ചിത്രങ്ങള്‍, കേരളകൗമുദിയുടെ ഫയര്‍ ഗാലറി സമ്മാനമായി നല്‍കിയത്.
നെറ്റിലുള്ള അശ്ലീലസൈറ്റുകളെ നാണിപ്പിക്കും വിധമാണ് കേരളകൗമുദി ഗ്രൂപ്പിന്‍റെ ഫയര്‍ സൈറ്റ് ഫോട്ടോ ഗാലറി നല്‍കുന്നത്. അശ്ലീലസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ക്ക് മുന്നില്‍ നാം പതിവായി കാണുന്ന തിരക്കുപോലെയാണ് കേരളകൗമുദിയുടെ ഫയര്‍ സൈറ്റിന് നെറ്റില്‍ ലഭിക്കുന്ന വരവേല്‍പ്പ്. വായനക്കാരുടെ വഴിതെറ്റിയ ഈ പ്രതികരണത്തെയാണ് എം. എസ്. മണി സന്തോഷത്തോടെ മനസ്സിലാക്കിയത്.
സമുദായോന്നമനത്തിന് ധനം ആവശ്യമാണ്. ഈഴവസമുദായത്തിന്‍റേതെന്ന് അവകാശപ്പെടുന്ന കേരളകൗമുദി ഗ്രൂപ്പിന്‍റെ ഫയര്‍, അശ്ലീലചിത്രങ്ങളുടെ ഗാലറി കാട്ടി പ്രലോഭിപ്പിച്ച് പണമുണ്ടാക്കുന്നത് നല്ല ശീലമാണോ?
പിന്‍കുറിപ്പ്: ഫയറിന്‍റെ അശ്ലീലവിക്രിയകളെ പറ്റി, ചെറിയൊരു കുറിപ്പ് തയ്യാറാക്കി ഞാന്‍ പുഴ മാഗസിന് അയച്ചിരുന്നു. പത്രധര്‍മ്മത്തിന്‍റെ പരിധിയില്‍ വരാത്തതിനാല്‍ പ്രസിദ്ധീകരിക്കാനാവില്ല എന്ന വിശദീകരണത്തോടെ കെ.എല്‍. മോഹനവര്‍മ്മയുടെ മറുപടി കിട്ടി. സന്തോഷം!

Squeet Tip | Squeet Advertising Info |
A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.
Read the Squeet Blog Article
0 Comments:
Post a Comment
<< Home