Tuesday, October 10, 2006

തോന്ന്യാക്ഷരങ്ങൾ - പരിണാമം.

URL:http://kumarnm.blogspot.com/2006/10/blog-post.htmlPublished: 10/10/2006 1:46 PM
 Author: kumar ©

രാത്രിയില്‍ അറിയാതെ ഞെട്ടി ഉണരും. ചെവിയോര്‍ക്കും. ഒരു മൂളല്‍ കേട്ടോ? വിന്‍ഡോ കര്‍ട്ടനില്‍ പതുങ്ങി ഇരിക്കുന്നുണ്ടോ അവന്‍?

കല്യാണിയുടെ മൃദുല ചര്‍മ്മത്തിലൂടെ അവന്റെ കൊമ്പുവേഗം താഴ്‌ന്നിറങ്ങും. ലൈറ്റിട്ടിട്ട് അവളെ തിരിച്ചും മറിച്ചും നോക്കി. ഇല്ല, കടികിട്ടിയില്ല. ചുവരില്‍ മുഴുവന്‍ പരതി. ഇല്ല അവന്‍ പാത്ത്‌ ഇരിപ്പില്ല. ഭാര്യ പറഞ്ഞു, "ഞാന്‍ സന്ധ്യയാകും മുന്‍പു തന്നെ ജനലൊക്കെ അടച്ചു കുറ്റിയിട്ടു" പ്ലഗ്ഗില്‍ ചുവന്ന ഒറ്റക്കണ്ണും മിഴിച്ചിരിക്കുന്ന കൊതുകു നാശിനിയിലേക്ക്‌ എന്റെ കണ്ണു നീണ്ടു. അതിന്റെ ഗന്ധം മുറിയിലില്ലേ എന്ന് മൂക്കുകൊണ്ടറിഞ്ഞു.

പനി ചേര്‍ത്തലയും കഴിഞ്ഞ്‌ എറണാകുളത്തിന്റെ അതിരുകളിലേക്ക്‌ എത്തിത്തുടങ്ങി. മരണത്തിന്റെ കൗണ്ട്‌ കൂടിവരുന്നു. പത്രങ്ങള്‍ മരണത്തിന്റെ അപ്ഡേറ്റുകള്‍ അറിയിക്കുന്നു. ഓഫീസുകളില്‍ പോലും ഈ വിഷയം സംസാരിക്കുമ്പോള്‍ ആരും പരസ്പരം പറയാത്ത ഒരു പേടി നിഴലിക്കുന്നു.

ഈ കൊതുകിനു ആളും തരവും ഇല്ല. ദാഹിക്കുന്ന ചുണ്ടുമാത്രമേ ഉള്ളൂ.. ഇപ്പോള്‍ കൊതുകിനെ കാണുമ്പോള്‍ അലര്‍ജി അല്ല. പേടിയാണ്‌ മനസില്‍. ഇന്നലെ രാത്രി കണ്ട ഒരു കൊതുക്‌ എന്റെ മനസില്‍ ഇങ്ങനെ ഒരു ഇമേജ്‌ ആണ്‌ വരച്ചിട്ടത്‌. രാവിലേ തന്നെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്നു ഒരുവിധം ഒപ്പിച്ചു ആ രൂപം ഫോട്ടോഷോപ്പിലൂടെ.

posted by സ്വാര്‍ത്ഥന്‍ at 8:23 AM

0 Comments:

Post a Comment

<< Home