Tuesday, October 10, 2006

നെടുമങ്ങാടീയം - ചില നഗ്ന ചിത്രങ്ങള്‍ !

"എടേയ്‌, നീ നമ്മള നാടിനെക്കുറിച്ചെന്തരാക്കേ എഴുതീന്ന് ക്യാട്ടാല്ല്. എന്തരടേ അത്‌?"

"അതൊരു ബ്ലോഗാണ്‌ മാമാ.."

"അതെന്തര്‌? പുതിയ പൊസ്തകമാണാ?"

"അതു പുസ്തകം ഒന്നുമല്ല മാമാ.."

"പിന്നെ അതെന്തര് ‌ ചെരപ്പ്‌?"

"അതെന്നുവച്ചാല്‍ ഞാന്‍ ഈ ഇന്റര്‍നെറ്റിലാണ്‌ നമ്മുടെ നാട്ടിനെക്കുറിച്ച്‌ ചിലത്‌ എഴുതിയത്‌"

"തന്നീ?"

"ഉം..."

"ഏടേയ്‌ അതിത്തിരി മോശമായിപ്പോയി ക്യാട്ടാ.. നമ്മള്‌ യെല്ലാം അറിയിനൊണ്ട്‌. ഇന്ററ്‌‍ നെറ്റെന്നു പറഞ്ഞാ അതൊരുമാതിരി അശ്ലീല പടങ്ങളു വരണ സ്ഥലം അല്ലീ?"


(ഇന്റര്‍നെറ്റില്‍ നിറയെ അശ്ലീലം എന്നൊരു ചിന്ത ഒരുപാട്‌ നാട്ടുമ്പുറത്തുകാരില്‍ എങ്ങനെയോ ഉറച്ചുപോയി. ഇതുറപ്പിച്ചതിനു പിന്നില്‍ ഫയറിനും ക്രൈമിനും അടക്കം ഒട്ടനവധി പ്രസിദ്ധീകരണങ്ങള്‍ക്കുള്ള പങ്ക്‌ വളരെ വലുതാണ്‌. നാട്ടുമുക്കിലെ ചുവരുകളില്‍ പോലും കാണാം " നടി ******* യുടെ നഗനചിത്രം ഇന്റര്‍നെറ്റില്‍" എന്ന തലക്കെട്ടും വര്‍ണ്ണചിത്രവും അടങ്ങിയ ഇവയുടെ ഓരോ വാര‍ത്തിലേയും പോസ്റ്ററുകള്‍)

അറിവിന്റെ അക്ഷയഖനി എന്ന് നമ്മള്‍ അഹങ്കരിക്കുന്ന ഇന്റര്‍നെറ്റിന്റെ ഗതികേടോര്‍ത്ത്‌ ഒരുനിമിഷം ഞാന്‍ ചിരിച്ചുപോയി.

A great RSS feed can help you live, work, or play better. If it's been a while since you've found a feed like this, head over to the Squeet Reader Directory where you'll find 80+ quality feeds in many categories. Quickly and easily subscribe to multiple groups or catgories all at once.

Try the Squeet Reader Feed Directory Now
Read the Squeet Blog Article

0 Comments:

Post a Comment

<< Home