Monday, October 02, 2006

ചിത്രശാല - അനമണികള്‍

URL:http://chithrasala.blogspot.com/2006/10/blog-post.htmlPublished: 10/2/2006 10:33 PM
 Author: മന്‍ജിത്‌ | Manjith
ഇത് അനമണി. പേടിക്കേണ്ട അനോണികളുമായും അനോമണികളുമായും അനോണിമസുകളുമായും ഇവറ്റകള്‍ക്കു ബന്ധമൊന്നുമില്ല.

ഇലപൊഴിയും കാലത്തിന്റെ വരവറിയിച്ചു തണുത്തകാറ്റു വീശിത്തുടങ്ങുമ്പോള്‍ ആ കാറ്റിനൊപ്പം തലയാട്ടിക്കളിക്കുന്ന ആരാമപുഷ്പങ്ങള്‍. Ranunculaceae എന്ന സസ്യകുലത്തിലെ നക്ഷത്രരാജകുമാരികള്‍.

കാറ്റിന്റെ തലോടലേറ്റാണ് ഈ പൂക്കള്‍ പുഞ്ചിരിച്ചു തുടങ്ങുന്നത്. അതിനാലാവാം ഇംഗ്ലീഷുകാര്‍ വിന്‍ഡ് ഫ്ലവര്‍ എന്ന പേരുമിട്ടു.

ഗ്രീക്കു ദേവനായ അഡോണിസിന്റെ ചോരയാണ് ഈ പൂക്കളിലെന്ന് ഒരു വിശ്വാസമുണ്ട്. അഡോണിസ് തീര്‍ച്ചയായും സുന്ദരനായിരുന്നിരിക്കണം.

പുരാതന കാലം മുതല്‍ റോമാക്കാര്‍ അനമണികളെ രോഗങ്ങള്‍ ചെറുക്കാന്‍ ഉപയോഗിച്ചിരുന്നു. ചതവുകളും ഒടിവുകളും സുഖപ്പെടുത്താനും അനമണികുമാരികള്‍ക്കു കഴിഞ്ഞിരുന്നത്രേ.

എന്നാല്‍ ഈ കുസുമതരുണികള്‍ക്ക് ചൈനയിലെത്തുമ്പോള്‍ മരണത്തിന്റെ മുഖമാണ്. ചീനക്കാര്‍ക്ക് ഇവരെ കണ്ടാല്‍ മരണം ഓര്‍മ്മയിലെത്തും. തൊട്ടുതലോടി ലോകം കാണിച്ചുതരുന്ന കാറ്റുതന്നെ ഇവയുടെ തലയെടുക്കുന്നതു കാണുമ്പോള്‍ ശ്രീ ഭൂവിലസ്ഥിര.. എന്നോര്‍ത്തുപോകുന്നതില്‍ എന്താണു തെറ്റ്?

കാറ്റുവന്നു തലവെട്ടുംമുന്‍‌പ് ഇതാ അനമണികളുടെ ഒരു നിറനൃത്തം.

കാറ്റുപൂക്കള്‍ ഞങ്ങള്‍ കാറ്റുപൂക്കള്‍

കാടറിയാതെ പിറന്ന കാട്ടുപൂ‍ക്കള്‍

















posted by സ്വാര്‍ത്ഥന്‍ at 8:19 PM

0 Comments:

Post a Comment

<< Home