Tuesday, October 03, 2006

വെള്ളാറ്റഞ്ഞൂര്‍ - ഫ്ഫ... പട്ടി, എന്നോട് കളിക്കല്ലേ



അരുതാത്ത പ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതിന്, ബ്ലോഗര്‍മാര്‍ എന്നോട് കോപിക്കരുത്. പോസ്റ്റിന്‍റെ ശീര്‍ഷകമായി, അരുതാത്ത പ്രയോഗങ്ങള്‍ ഉപയോഗിച്ചതിന് എന്‍റെ ബ്ലോഗിനെ ശ്വാസം മുട്ടിച്ച് കൊല്ലരുത്. ഏവൂരാനോടും മറ്റ് തനിമലയാളം പ്രവര്‍ത്തകരോടും ഞാനിതുതന്നെ ആവര്‍ത്തിക്കുന്നു.

കാരണം, യാഹുവിന് ഉപയോഗിക്കാമെങ്കില്‍ എനിക്കും ഇവയൊക്കെ ഉപയോഗിച്ചുകൂടെ?

യാഹു എവിടെയാണ് ഇതൊക്കെ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചിന്തിച്ച് തല പുകയ്ക്കണ്ട. യാഹൂ മെസ്സെഞ്ചറിന്‍റെ പുതിയ ഓഡിബിളുകളിലാണ് മലയാളം ഉള്‍പ്പെടുത്തിയിട്ടുള്ളത്. (ചിത്രം കാണുക.)

നാലോളം ഓഡിബിളുകളാണ് ഇപ്പോള്‍ മലയാളത്തിനുള്ളത്. എല്ലാം കേട്ടു, നന്നായി രസിച്ചു. പക്ഷേ, എന്ത് മാനദണ്ഡം വെച്ചാണ് അവര്‍ ഈ പ്രയോഗങ്ങള്‍ മലയാളികള്‍ക്കായി തെരഞ്ഞെടുത്തതെന്ന് മാത്രം മനസ്സിലായില്ല.

ഛെ നാശം..
എന്നോട് കളിക്കല്ലേ
ഫ്ഫ... പട്ടി
തേങ്ങാക്കൊല

എന്നിങ്ങനെയാണ് മലയാളികള്‍ക്ക് കൈമാറി രസിക്കാനായി, യാഹൂ മെസ്സെഞ്ചറിലുള്ള ഓഡിബിളുകള്‍.

ഇന്ത്യയ്ക്കായി, 6 ഭാഷകളാണ് യാഹു പരിഗണിച്ചിരിക്കുന്നത്. ഗുജറാത്തി, മലയാളം, മറാഠി, ഹിന്ദി, പഞ്ചാബി, തമിഴ് തുടങ്ങിയവയാണവ. എന്ത് തരത്തിലുള്ള പ്രയോഗങ്ങളായാലും മലയാളത്തിനെ അവര്‍ പരിഗണിച്ചല്ലോ എന്ന് നമുക്ക് ആശ്വസിക്കാം.

posted by സ്വാര്‍ത്ഥന്‍ at 8:23 AM

0 Comments:

Post a Comment

<< Home