Sunday, September 17, 2006

mazhamekhangal - മോഹങ്ങള്‍

കിളികളോരോന്നും പറന്നകന്നോരെന്‍
കൂട്ടിന്നുള്ളില്‍ ഞാന്‍ തനിയെ പാടുമെന്‍
മനസ്സിന്നോര്‍മ്മകള്‍ ഏറ്റുപാടുവാന്‍ സ്വരങ്ങളെത്തുമോ
മൌനനൊമ്പരങ്ങള്‍ ഇടറിപാടുവാന്‍ പദങ്ങളുണ്ടാമോ

നോവുമിന്നലേകള്‍ നീറി കേഴുമ്പോള്‍
തെളിഞ്ഞ മഞ്ഞുപോല്‍ കുളിരുമെത്തുമോ
സ്നേഹദ്വീപുകള്‍ വരണ്ടുമായുമ്പോള്‍
തളിര്‍ത്ത സ്വപ്നങ്ങള്‍ തേടിയെത്തുമോ

നിമിഷപൂവുകള്‍ ഇടര്‍ന്നു വീഴുമ്പോള്‍
മൌനമോഹങ്ങള്‍ ഇതള്‍ വിരിക്കുമോ
ദിനങ്ങളോരോന്നും കടന്നു പോകുമ്പോള്‍
മറഞ്ഞ നിഴലുകള്‍ തിരികയെത്തുമോ

അകന്നു പോകുമെന്‍ ആശയോരോന്നും
നിറഞ്ഞു പെയ്യുമോ
വെറും മോഹമായ്‌ കടന്നു പോകുമ്മോ
വെറുതെയേലും ഞാന്‍ മോഹിച്ചുപോവുന്നൂ..

posted by സ്വാര്‍ത്ഥന്‍ at 10:50 AM

0 Comments:

Post a Comment

<< Home