Tuesday, September 05, 2006

ഭാഷ്യം - ഹുസൈന്‍ (രചന) സാറിന്‍ ഒരു മറുപടി

ഹുസൈന്‍ സാര്‍ വളരെ ഇമോഷണല്‍ ആകുന്നു. അതിന്റെ ആവശ്യമില്ല.

ഫോണ്ടും, എന്‍കോടിങ്ങും തമ്മില്‍ പലയിടത്തും കൂട്ടികുഴയുന്നു. കൂടികുഴയ്ക്കണ്ട. ആദ്യം തീരുമാനിക്കേണ്ടതു് എന്‍കോടിങ്ങിനെക്കുറിച്ചാണ്‍. രചന നല്ല ഫോണ്ടാണു്. പക്ഷേ അതുകൊണ്ടു് നമ്മുടെ പ്രശ്നങ്ങള്‍ തീരുന്നില്ല. ആദ്യം എന്‍കോഡിങ്ങിന്റെ പ്രശ്നങ്ങള്‍ തീരട്ടെ. ചില്ലുകളുടെ പ്രശ്നം തീരുമാനിക്കുക. താങ്കളുടെ ഫോണ്ടില്‍ നിര്മിച്ച ഡിജിറ്റല്‍ പ്രമാണങ്ങള്‍ ചില്ലുകളുടെ എന്‍കോഡിങ് കഴിഞ്ഞ ശേഷം internetല്‍ search ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ഞാന്‍ മനസിലാക്കുന്നു. പന്ത്രണ്ട് വര്ഷമായി ഞാന്‍ നിര്മിച്ച മലയാളം യൂണികോഡ് ബൈബിളില്‍, ചില്ലക്ഷരങ്ങളുടെ പ്രശ്നം തീരുമ്പോള്‍‍ ഞാന്‍ ഒറ്റയ്ക്കു കുത്തിയിരുന്നു് 34,500 വരികളില്‍ വരുത്തേണ്ട മാറ്റത്തെ പറ്റി ഒന്നു ഓര്‍ക്കു. എനിക്കതു പ്രശ്നമേയല്ല. പിന്നെ താങ്കളെന്തിനു വിഷമിക്കണം ?

ഒരു ഫോണ്ടുണ്ടാക്കി എന്നുകരുതി അതനുസരിച്ച് യൂണികോടിലെ എന്‍കോഡിങ് മാറ്റണം എന്നു പറയുന്നതു് ശരിയാണോ സാര്‍?. ചെരുപ്പിനനുസരിച്ച് കാല് മുറിക്കണോ? അതുകൊണ്ട് നല്ല ഫോണ്ട് നിര്മിക്കാന്‍ ഇനിയും സമയമുണ്ട്.

മലയാളത്തിലെ എത്ര എഴുത്തുകാര്‍, എത്ര മലയാളം അദ്ധ്യാപകര്‍, എത്ര മലയാളം ഗവേഷകര്‍, മലയാളക്കരയിലെ എത്ര ഐടി വിദഗ്ദ്ധര്‍ .... ഈ ജനങ്ങളിലുണ്ട്‌?


മലയാള ഡിജിറ്റല്‍ യുഗത്തിലെ എഴുത്തച്ഛനായ സിബു "വരമൊഴി" നിര്മിച്ചപ്പോള്‍ സാര്‍ മേല്‍പറഞ്ഞ് ഇനത്തില്‍ പെട്ട "മല്ലുസ്" ഒക്കെ എവിടെപ്പോയിരുന്നു?

ഇവരോക്കെ മറ്റേതോ ധ്രുവത്തിലാണ്. അവരുടെ കൃതികളെ ബഹുമാനിക്കാം. പക്ഷേ അവരെയൊക്കെ ഐ. റ്റി. യുഗത്തിലേക്ക് കൊണ്ടുവരുന്ന യൂണികോടിന്റെ സാങ്കേതിക വശത്തെപ്പറ്റി പഠിപ്പിക്കുമ്പോഴത്തേയ്ക്കും ബസ്സു പോവും. കഴിഞ്ഞ പത്തു പതിനഞ്ച് വര്ഷമായിട്ട് മലയാള ഭാഷ മുദ്രണത്തിന് ഒന്നും ചെയ്യാത്തവരാണ് മേല്‍പറഞ്ഞ പണ്ഢിതന്മാരും, പത്രപ്രവര്ത്തകരും, പിന്നെ ജനത്തിന്റെ നികുതി പണം ധൂര്ത്തടിക്കുന്ന ഉപദേശകരും.

Its a democratic world. സംവാദങ്ങളില്‍ പങ്കെടുത്ത് വോട്ടെടുത്ത് തന്നെയാണ്‍ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതു്. ഉന്തി തള്ളി ആരെയും കൊണ്ടുവരണ്ട. അതിനൊന്നും സമയമില്ല.


'സ്ത' കൂട്ടഷരമായി പരിഗണിക്കാം, എന്നാല്‍ 'സ്ന' ചന്ദ്രക്കലയിട്ടുതന്നെ പിരിച്ചെഴുതണം എന്ന്‌ ഈ കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ട്‌ അധികം വര്‍ഷങ്ങളായില്ല. ഈ നിര്‍ദ്ദേശങ്ങള്‍ വരുമ്പോള്‍ ലോകത്ത്‌ യൂണിക്കോഡ്‌ ഉണ്ടായിരുന്നു

എന്റെ സാറെ, ഇതൊരു യൂണികോഡ് പ്രശ്നമേയല്ല. "സ്ന" എന്നും "സ്‌ന" എന്നും എന്‍കോഡ് ചെയുന്നതു ഒരുപോലെയാണ്: (0D38 + 0D4D + OD28).
ഫോണ്ടാണു് അതിനു രൂപം കോടുക്കുന്നതു്. ഫോണ്ടില്‍ അതിനു് കൂട്ടക്ഷരത്തിന്റെ glyph ഉണ്ടെങ്കില്‍ അതു കാണിക്കും ഇലെങ്കില്‍ അതിനെ പിരിച്ചു കാട്ടും. ഈ വിഷയത്തെപറ്റി സാധരണക്കാര്‍ക്ക് പറഞ്ഞകൊടുകേണ്ട സാറു തന്നെ ഇങ്ങനെ ജനത്തെ confuse ചെയതാലോ ?

ഹുസൈന്‍ സാറ് കരുതുന്നതുപോലെ ഐ.ടി. സമൂഹം ഭാഷ പണ്ഢിതന്മാരെ ഒഴിച്ചുനിര്ത്തിയതല്ല. അവര്‍ പങ്കെടുക്കാത്തതാണു കാരണം.

യൂണികോഡ് പ്രധാനമായും ഒരു communication encoding standard ആണു്. അതിന്റെ പ്രാധമിക പ്രവര്ത്തന മേഖല internet അണു്. ഹുസൈന്‍ സാറിനു് ഇന്റര്നെറ്റിന്റെ പ്രവര്ത്തന തത്വശാസ്ത്രം മനസിലായിട്ടില്ല എന്ന് തോന്നുന്നു. അതൊരു പുതിയ കളിക്കളമാണ്. പങ്കെടുക്കുന്നവുരുടെ മാത്രം കളിക്കളം.

posted by സ്വാര്‍ത്ഥന്‍ at 12:28 PM

0 Comments:

Post a Comment

<< Home