Wednesday, August 16, 2006

Suryagayatri സൂര്യഗായത്രി - സ്വാതന്ത്ര്യം

ഇന്ദിരാഗാന്ധി, സാരി മുട്ടോളം കയറ്റി വെച്ച് രണ്ട് കൈകൊണ്ടും പിടിച്ച് നിന്നു.

പോലീസ്‌കാരന്റെ വടി കൊണ്ടപ്പോള്‍ ബാലഗംഗാധരതിലകന്റെ തൊപ്പി ചെരിഞ്ഞ് പോയി.

മഹാത്മാഗാന്ധി, തോര്‍ത്തുമുണ്ടില്‍ മാത്രം ആയതിനാല്‍ ആരെയും നോക്കാതെ ഇത്തിരി നാണത്തില്‍ നിന്നു. മൊട്ടത്തല ഒന്ന് തടവുകയും ചെയ്തു.

മദര്‍ തെരേസ, ബ്ലൌസ് ഇടയ്ക്കിടയ്ക്ക് അഡ്ജസ്റ്റ് ചെയ്തു.

തങ്ങളുടെ ഇടയില്‍ സാക്ഷാല്‍ പരമശിവനെക്കണ്ട് എല്ലാവരും ഒന്ന് അമ്പരന്നു. പാമ്പ് ഒറിജിനല്‍ ആണോന്നുള്ള ശങ്കയില്‍ അല്പം അകലം പാലിക്കുകയും ചെയ്തു.

ഭഗത്‌സിംഗ്, മീശ ഒന്നുകൂടെ അമര്‍ത്തിഒട്ടിച്ച് അതിലൊന്നു തടവി.

വിവേകാനന്ദന്‍, ‘ഇതെല്ലാം എനിക്ക് പുല്ലാണ് ’ എന്നുള്ള മട്ടില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു.

എന്താണെന്ന് ശരിക്കറിയില്ലയെങ്കിലും കുഞ്ഞുമനസ്സുകള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒരു ദിവസം സ്വാതന്ത്ര്യം അനുഭവിച്ചു.

വീണ്ടും അസ്വാതന്ത്ര്യത്തിലേക്ക് കടക്കാന്‍.

ഹോം‌വര്‍ക്ക്, പരീക്ഷ, പഠിപ്പ്, ട്യൂഷന്‍ ...


posted by സ്വാര്‍ത്ഥന്‍ at 5:20 AM

0 Comments:

Post a Comment

<< Home