Wednesday, August 16, 2006

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം - മുംബൈ നുറുങ്ങുകള്‍

"ഹലോ.. ഡാ ഞാന്‍ ബാന്ദ്ര വെസ്റ്റിലാ.. ടിക്കറ്റ്‌ കൗണ്ടറിന്റെ മുന്നില്‍"

"ഞാന്‍ ഈസ്റ്റിലാ.. ഞാന്‍ അവിടേക്ക്‌ വരാം "

ഞാന്‍ മാതൃഭൂമിയും വായിച്ചു അവനേയും കാത്തു നില്‍പ്പായി .ചുള്ളന്‍ കൂളായി റെയില്‍വെ ഓവര്‍ബ്രിഡ്ജ്‌ കയറി ഇറങ്ങി. നോക്കിയപ്പൊ ദേ നിക്കുണു ടിക്കറ്റ്‌ ചെക്കര്‍..

"എവിടെ മോനെ ടിക്കറ്റ്‌? "

"എന്തു ടിക്കറ്റ്‌? ക്രോസ്സ്‌ ചെയ്യാന്‍ ടിക്കറ്റ്‌ എടുക്കണം എന്നു എനിക്കറിയില്ലായിരുന്നു "

"അതൊന്നും എന്നോട്‌ പറയണ്ട. എടുക്ക്‌ ടിക്കറ്റ്‌ "

"ഞാന്‍ ഇവിടെ പുതിയതാ..എനിക്ക്‌ ഈ റൂള്‍ അറിയില്ലായിരുന്നു.. "

"നിയമം അറിയാത്തത്‌ നിയമം തെറ്റിക്കാന്‍ ഉള്ള എക്സ്ക്യുസ്‌ ആണോടോ "

എത്ര പറഞ്ഞിട്ടും ടിക്കറ്റ്‌ ചെക്കര്‍ വിടാന്‍ ഭാവം ഇല്ല..

പെട്ടെന്നതാ യാതൊരു മുന്‍പരിചയവും ഇല്ലാത്ത മൂന്നു പിള്ളേര്‍ ഓടി വന്നു.
"സാര്‍, ഇവന്‍ ഞങ്ങടെ കൂട്ടത്തില്‍ ഉള്ളതാ . ഇതാ അവന്റെ ടിക്കറ്റ്‌.. ഇവിടൊന്നും വലിയ പരിചയം ഇല്ല .. അതാ "

ങേ.. ഇതെന്തു മറിമായം..ടിക്കറ്റ്‌ ചെക്കറും ചുള്ളനും ഞെട്ടി

"ഇവന്‍ നിങ്ങടെ കൂടെ വന്നത്‌ തന്നെ ആണോ?"

"ആണോന്നോ ... ബോറിവല്ലി തൊട്ട്‌ ഇതു വരെ ഞങ്ങടെ കൂടെ അല്ലായിരുന്നോ "

"എന്നിട്ട്‌ ട്രാക്ക്‌ ക്രോസ്സ്‌ ചെയ്യാന്‍ വേണ്ടി ഓവര്‍ബ്രിഡ്ജില്‍ കയറിയതാണെന്നാണല്ലൊ പറഞ്ഞേ. "

"എയ്‌.. ഇവന്‍ ഞങ്ങടെ കൂടെ ഉള്ളത്‌ തന്നെയാ. "

അവസാനം ടിക്കറ്റ്‌ ചെക്കെര്‍ക്ക്‌ ബോധ്യമായി.. ചുള്ളനെ വെറുതെ വിട്ടു..


"ചേട്ടനെ അങ്ങോര്‍ പിടിച്ചത്‌ ഞങ്ങള്‍ കണ്ടു.ചേട്ടന്‌ ഇവിടുത്തെ നിയമങ്ങള്‍ വലിയ പിടിയില്ലെന്നും കണ്ടപ്പൊ മനസ്സിലായി. എന്നാ പിന്നെ ചുമ്മാ ചേട്ടനെ ഒന്നു രക്ഷിച്ചേക്കാം എന്നു കരുതി "

"താങ്ക്ഗ്യു ..താങ്ക്ഗ്യു... "

ഹോ .. ഈ മുംബൈയിലെ പിള്ളാരുടെ ഒരു കാര്യം

posted by സ്വാര്‍ത്ഥന്‍ at 1:50 PM

0 Comments:

Post a Comment

<< Home