Saturday, July 15, 2006

chintha - ജാലകം, കവിത, വായന, വാര്‍ത്ത, വര്‍ത്തമാനം, കണ്ണാടി - പേടി

URL:http://www.chintha.com/node/887Published: 7/13/2006 9:50 PM
  

ചതഞ്ഞ തക്കാളികള്‍,
പിന്നെയും കയറിയിറങ്ങും ടയറുകള്‍,
മഞ്ഞക്കണ്ണുകള്‍
തുറിക്കും ട്രാഫിക്ക് സിഗ്നല്‍

കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടവള്‍
കണ്ണടച്ചെന്നേയുറക്കമായി!

ഇത്തിരി നിലാവ്
ഇത്തിരിയിടം മാത്രം
നനയ്ക്കുന്ന കണ്ണുനീര്‍.

കാത്തിരിക്കാന്‍ വീട്ടിലമ്മയില്ലെന്ന്
കാതിലാരോ മൂളിപ്പറക്കുന്നു!

ഒരു കരച്ചിലിന്‍ വിരല്‍ത്തുമ്പില്‍
ആരെങ്കിലുമെന്നെ
വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയെങ്കില്‍.

posted by സ്വാര്‍ത്ഥന്‍ at 5:00 PM

0 Comments:

Post a Comment

<< Home