Thursday, July 27, 2006

അശ്വമേധം - നവാഗതരെ ഇതിലെ ഇതിലെ

പുതിയ മലയാള ബ്ലോഗ് തുടങ്ങാന്‍ പോകുന്നവര്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍.
ഇനി പറയുന്ന കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. നിര്‍ദ്ദേശങ്ങള്‍ മാത്രം, നിബന്ധനകള്‍ അല്ല.

1. ബ്ലോഗിനൊരു പേരു വേണം. സഭ്യമായ ഏതു പേരും സ്വീകരിയ്ക്കാം. നിങ്ങള്‍ എന്തു തരം ബ്ലോഗ് ആണ് തുടങ്ങാന്‍ പോകുന്നത് അതിനോട് ബന്ധപ്പെട്ട പേര് ഇടുന്നത് നന്നായിരിയ്ക്കും. പാചകത്തെക്കുറിച്ചു മാത്രം പറയാന്‍ പോകുന്ന ബ്ലോഗിന് ‘മറഡോണയുടെ അഞ്ചാമത്തെ ഗോള്’ എന്ന പേര് യോജിയ്ക്കുമോ?
(Settings-> Basic-> Title)

2. നിങ്ങള്‍ക്കൊരു പേര്. ഇതാണ് പ്രൊഫൈല്‍ നെയിം. കുറെയാള്‍ക്കാര്‍ ബ്ലോഗിന്റെ പേരു തന്നെ പ്രൊഫൈല്‍ പേരായി സ്വീകരിയ്ക്കാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ബ്ലോഗിന്റെ പേര് വളരെ വലുതാണെങ്കില് അത് ചില അസൌകര്യങ്ങള്‍ ഉണ്ടാക്കില്ലെ? വായനക്കാര്‍ ഈ പേര് ഉപയോഗിച്ചാണ് താങ്കളെ സംബോധന ചെയ്യാന്‍ പോകുന്നത്. അതു കൊണ്ട് താങ്കളുടെ വ്യക്തിത്വത്തിനനുസരിച്ച് ഒരു നല്ല വിളിപ്പേര് സ്വീകരിയ്ക്കുന്നതായിരിയ്ക്കും നല്ലത്. സ്വന്തം പേര് ഉപയോഗിയ്ക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല് പല കാരണങ്ങളാലും (ജോലി സ്ഥലത്തു നിന്ന് ബ്ലോഗ് ചെയ്യാന് ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ തുടങ്ങി) ഒരു സാങ്കല്‍പ്പിക പ്രൊഫൈല് നാമം തരുന്ന സ്വാതന്ത്ര്യം സ്വന്തം പേര് തരില്ല എന്നാണെന്റെ അഭിപ്രായം.
(Dashboard-> Edit Profile-> Display Name)

ബ്ലോഗിന്റെ പേരും പ്രൊഫൈല്‍ നാമവുമൊക്കെ നിങ്ങളുടെ ഓണ്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഒരു പേര്‍ കുറെ നാള്‍ ഉപയോഗിച്ചുകഴിഞ്ഞ് അത് മാറ്റാന്‍ ‘പ്രയാസ’മായിരിയ്ക്കും. അതുകൊണ്ട് ഇതു രണ്ടും ആലോചിച്ച് തിരഞ്ഞെടുക്കുന്നത് നന്നായിരിയ്ക്കും.

3. എല്ലാ പോസ്റ്റിനും ഓരോ ടൈറ്റില്‍.
(Settings-> Formatting-> Show Title Field ->Yes)
പോസ്റ്റിന് ടൈറ്റില്‍ ഉണ്ടെങ്കില്‍ ഇന്ഡെക്സില്‍ ശരിയായി വരും. ബ്ലോഗ് അഗ്രഗേറ്റര്‍ ആയ തനിമലയാളത്തിലും കമന്റ് അഗ്രഗേറ്ററിലും ഒക്കെ ഭംഗിയായി കാണാന് പറ്റും.

4. എല്ലാ പോസ്റ്റിനും കമന്റ് അനുവദിയ്ക്കുക.
(കമന്റ് അനുവദിയ്ക്കണൊ വേണ്ടയോ എന്നത് നിങ്ങളുടെ ഇഷ്ടം)

4.1 (Settings-> Comments-> Who Can Comment ) എന്നത് Anyone എന്നോ Only Registered Users എന്നോ കൊടുത്താലേ ബാക്കിയുള്ളവര്‍ക്ക് കമന്റ് ചെയ്യാന് പറ്റൂ. Only Registered Users എന്നു കൊടുത്താല് അനോണിമസ് കമന്റുകള് ഒഴിവാക്കാം.

4.2 (Settings-> Comments-> Comments Default for Posts) എന്നത് New Posts Have Comments എന്ന് കൊടുത്താല്‍ പുതിയ പോസ്റ്റുകള്‍ക്ക് കമന്റ് ഉണ്ടായിരിയ്ക്കും. നിങ്ങളുടെ പോസ്റ്റുകള്‍ക്ക് കമന്റിടാനുള്ള ലിങ്ക് കാണുന്നില്ലെങ്കില് ഈ സെറ്റിങ്ങ് ആണ് നോക്കേണ്ടത്, ഇത് അബദ്ധത്തില് മാറിപ്പോയതാകാം.

4.3 (Settings-> Comments-> Show comments in a popup window?) എന്നത് No എന്ന് കൊടുക്കുന്നതായിരിയ്ക്കും മിക്ക വായനക്കാര്‍ക്കും ഇഷ്ടം. മിക്കവരും അതേ പേജില്‍ തന്നെ കമന്റ് കാണാന്‍ ഇഷ്ടപ്പെടുന്നവരാണ്.

4.4 (Settings-> Comments-> Show word verification for comments?) ഇത് Yes എന്നു കൊടുത്താല്‍ സ്പാം കമന്റ്സ് ഒഴിവാക്കാം.

4.5 (Settings-> Comments-> Enable comment moderation?) ഇത് സാധാരണ ഗതിയില്‍ No എന്നു മതി. ഇത് Yes ആണെങ്കില്‍ എല്ലാ കമന്റും നിങ്ങള്‍ കണ്ട് അംഗീകരിച്ചതിനു ശേഷം മാത്രമെ പോസ്റ്റില്‍ വരൂ. കമന്റില്‍ കൂടുതല്‍ നിയന്ത്രണം ആവശ്യമാണെങ്കില്‍ ഇത് ഉപയോഗിയ്ക്കാവുന്നതാണ്.

5. ദിവസങ്ങള്‍ മുഴുവനായി കൊടുക്കുക
Settings-> Formatting പേജിലും Settings-> Comments പേജിലും കുറെ date time ഫീല്ഡ്‌സ് ഉണ്ട്. അതെല്ലാം മുഴുവന് ഡേറ്റ്, ടൈം കാണുക്കുന്നതു പോലെ കൊടുക്കുക ഉദാ - July 28, 2006 1:54:53 AM. പോസ്റ്റുകളില്‍ കമന്റുകള്‍ ഒന്നുലധികം ദിവസം വരുമല്ലോ, അപ്പോള്‍ സമയം മാത്രം കാണിച്ചാല്‍ എന്നാണ് കമന്റ് വെച്ചത്‌ എന്നു മനസിലാവില്ല.

6. ഹോം പേജിലെ പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക
(Settings-> Formatting-> Show)
നിങ്ങള്‍ ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതലുള്ള പോസ്റ്റെല്ലാം ആദ്യ പേജില്‍ തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടൊ? ഇല്ലെങ്കില്‍ ആദ്യ പേജില്‍ വരുന്ന പോസ്റ്റുകളുടെ എണ്ണം നിയന്ത്രിയ്ക്കുക. പേജ് വേഗത്തില് ലോഡ് ചെയ്യാന്‍ ഇത് സഹായിയ്ക്കും. കഴിഞ്ഞ 5 പോസ്റ്റുകള് എന്നോ അല്ലെങ്കില് അവസാന 7 ദിവസത്തെ പോസ്റ്റുകള്‍ എന്നോ മറ്റോ സ്വീകരിയ്ക്കുന്നതാവും നല്ലത്. വായനക്കാര്‍ക്ക്‌ സൈഡ് ബാറിലെ ലുങ്കുകള്‍ വഴി പഴയ ഏതു പോസ്റ്റിലും എത്താവുന്നതാണ്.

7. ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting-> Show Link Field ->Yes)
നിങ്ങളുടെ ബ്ലോഗിലേയ്ക്ക് ട്രെയ്‌സ്-ബാക്ക് ലിങ്കുകള് വേറെ ഏതെങ്കിലും സൈറ്റില്‍ ഇടാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.

8. ബാക്ക് ലിങ്ക് ഫീല്‍ഡ് അനുവദിയ്ക്കുക
(Settings-> Formatting -> Backlinks -> Show)
നിങ്ങളുടെ ബ്ലോഗിലേയ്ക്കുള്ള ബാക്ക് ലിങ്ക്സ് കാണിയ്ക്കാന്‍ ഈ സെറ്റിംഗ് ഉപയോഗപ്പെടും.


ഇത്രയും കാര്യങ്ങള് നിങ്ങളുടെ ബ്ലോഗിനെ മാത്രം ബാധിയ്ക്കുന്നവ ആയിരുന്നു.
ഇനിയുള്ള കുറച്ച് കാര്യങ്ങള്‍ മലയാള ബൂലോക സമൂഹത്തെ സംബന്ധിയ്കുന്നവ ആണ്. എന്ത് എന്താണെന്നു മനസിലാക്കി ചെയ്യുന്നതായിരിയ്ക്കും നല്ലത്.

9. ബൂലോഗ ക്ലബില്‍ മെമ്പര്ഷിപ്പ്.
ബൂലോഗ ക്ലബ് എന്നത് http://boologaclub.blogspot.com/ എന്ന ബ്ലോഗ് ആണ്. ഇത് 2006 മെയ് 22 - തിയതിയ്ക്കടുത്ത് ഉണ്ടായിരുന്ന മലയാള ബ്ലോഗേഴ്സിന്റെ പൊതു താല്‍പ്പര്യപ്രകാരം ഉണ്ടാക്കിയ ഒരു പൊതു ബ്ലോഗ് ആണ്. ഈ ബ്ലോഗ് എന്താണ്, എന്തിനാണ് എന്ന് ആദ്യ പോസ്റ്റിട്ട ദേവരാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ മെമ്പര്‍ഷിപ്പ് വേണ്ടവര്‍ ക്ലബില്‍ ഒരു കമന്റിട്ടാല്‍ മതിയാകും. ബ്ലോഗിന്റെ അഡ്മിന് റൈറ്റ്സ് ഉള്ള ആരെങ്കിലും നിങ്ങളെ മെമ്പര്‍ ആയി ചേര്‍ത്തോളും.

10. തനിമലയാളം ബ്ലോഗ് അഗ്രഗേറ്റര്‍.
http://evuraan.blogdns.org/malayalam/work/head.html
ഇത് ഏവൂരാന്റെ നേതൃത്വത്തില്‍ ഒരു സംഘം ആള്ക്കാര്‍ മലയാളം ബ്ലോഗ് പോസ്റ്റുകള്‍ സമാഹരിയ്ക്കാന്‍ നടത്തുന്ന ഒരു സര്‍വീസ് ആണ്. ഇവിടെ എന്ത് കൊടുക്കണം എന്ത് കൊടുക്കണ്ട എന്ന് തീരുമാനിയ്ക്കാനുള്ള പൂര്‍ണ്ണ അധികാ‍രം ഏവൂരാനും ടീമിനുമാണ്. തനിമലയാളത്തിന്റെ നിയമാവലി , സെന്‍സറിംഗ് നയം , കമന്റുന്നവര്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍ എന്നിവ വായിക്കുക.

ഇവിടെ നിങ്ങളുടെ ബ്ലോഗ് ഉള്‍പെടുത്തപ്പെടാന്‍ നിങ്ങള്‍ ചെയ്യേണ്ടത് മലയാളത്തില്‍ എഴുതുക എന്നത് മാത്രമാണ്. ഏവൂരാന്റെ സെര്‍ച്ച് എഞ്ചിന്‍ പൊക്കി അകത്തിട്ടോളും.

11. പിന്മൊഴികള്‍ കമന്റ് അഗ്രഗേറ്റര്‍.
http://groups.google.com/group/blog4comments എന്ന ഗൂഗിള്‍ ഗ്രൂപ്പാണിത്. ഇവിടെ ബൂലോക കൂട്ടായ്മയിലെ ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ശേഖരിയ്ക്കപ്പെടുന്നു.
(Settings-> Comments-> Comment Notification Address) എന്ന ഫീല്‍ഡ് pinmozhikal@gmail.com എന്ന് കൊടുത്താല് കമന്റുകള് ഈ അഗ്രഗേറ്ററില് എത്തിക്കോളും.

അഗ്രഗേറ്ററുകളിലെ പ്രശ്നങ്ങള്‍ക്കും മറ്റ് പൊതുവായ പ്രശ്നങ്ങള്‍ക്കും techhelp@thanimalayalam.org എന്ന ഈ മെയില്‍ വിലാസത്തില്‍ മെയില്‍ അയച്ച് പരിഹാരം അഭ്യര്‍ത്ഥിയ്ക്കാവുന്നതാണ്.

posted by സ്വാര്‍ത്ഥന്‍ at 8:20 PM

0 Comments:

Post a Comment

<< Home